ആധാർ കാർഡും പാൻ കാർഡും ഇന്ത്യയിലെ സുപ്രധാന തിരിച്ചറിയൽ രേഖകളാണ്. ഇന്ത്യൻ പൗരനെന്ന നിലയിൽ ഈ രണ്ട് രേഖകളും നിങ്ങൾക്ക് ഉണ്ടായിരിക്കും. പാൻ കാർഡ് സാധാരണയായി 18 വയസ്സിനു ശേഷമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്, എന്നാൽ ആധാർ കാർഡിന് പ്രായ നിബന്ധനകൾ ഇല്ല. ജനിച്ചയുടൻ തന്നെ കുഞ്ഞുങ്ങൾക്ക് ആധാർ എടുക്കാറുണ്ട്. അതായത് രാജ്യത്തെ ഏതൊരു ആവശ്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. അതുപോലെയാണ് ഇപ്പോൾ പാൻ കാർഡും.
ഈ രണ്ട് രേഖകളും പരസ്പരം ലിങ്ക് ചെയ്യണം. ഇത് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. നിലവിൽ 2024 ഒക്ടോബർ 1 ന് മുമ്പ് ആധാർ എൻറോൾമെന്റ് ഉപയോഗിച്ച് പാൻ ലഭിച്ചവർക്ക്, പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇനി വെറും 3 മാസം മാത്രമാണ് ബാക്കിയുള്ളത്. നിങ്ങൾ ഇനിയും ലിങ്ക് ചെയ്തിട്ടില്ലേ?
ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ?
ആദായനികുതി വകുപ്പ് അനുസരിച്ച് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് ഇവ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാവുകയും, ഐടിആർ സമർപ്പിക്കുന്നതിൽ നിന്നോ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ നിന്നോ നിങ്ങളെ തടയുകയും ചെയ്യും. അതിനാൽ വലിയ ഇടപാടുകൾ പോലും നിങ്ങൾക്ക് നടത്താൻ സാധിക്കില്ല.
നികുതി തട്ടിപ്പ് കുറയ്ക്കുന്നതിനും, നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആധാറുമായി പാൻ ഉടനടി ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബർ 31നാണ്. ഇതിനു മുമ്പായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. മാത്രമല്ല ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ലഭിക്കുന്നതിനോ പ്രതിസന്ധികൾ നേരിടേണ്ടി വരും.

തടസ്സം ഒഴിവാക്കാം
ഒരുപക്ഷേ നിങ്ങൾക്ക് ലിങ്ക് ചെയ്യുന്നതിൽ പ്രതിസന്ധികൾ നേരിട്ടാൽ ഉടൻ തന്നെ പാൻ ഉടമകൾ അവരുടെ ആധാർ വിശദാംശങ്ങൾ അവസാന തീയതിക്ക് മുമ്പ് നികുതി അധികാരികളെ അറിയിക്കണമെന്ന് സിബിഡിടി സർക്കുലർ നിർദ്ദേശിക്കുന്നു.
പിഴ ഈടാക്കും
ആധാറും പാനും തമ്മിൽ പ്രസ്തുത തിയ്യതിക്ക് മുൻപായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ 1,000 രൂപ പിഴ അടച്ച് നിങ്ങൾക്ക് അത് വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് നിങ്ങൾക്ക് പണമടയ്ക്കാം. അതിനു ശേഷം പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് നൽകാം. ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയാൽ അത് ഏഴ് മുതൽ മുപ്പത് ദിവസത്തിൽ ആക്ടിവേറ്റാവും.
പാൻ ലിങ്ക് ചെയ്യുന്നത് എങ്ങനെ?
നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് പരിശോധിക്കാം;
1. ആദ്യം നിങ്ങൾ ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക
2. അതിനു ശേഷം നിങ്ങളുടെ പാൻ, ആധാർ വിവരങ്ങൾ നൽകുക.
3. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി അയക്കുക. ആ നമ്പർ നൽകുക.
4. അതിനു ശേഷം പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് നൽകുക.
5. ഒരുപക്ഷേ നിങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടി വന്നാൽ, അതിൻ്റെ പേയ്മെൻ്റ് നൽകിയ ശേഷം ലിങ്ക് ചെയ്യാം.
6. ഈ പ്രക്രിയകൾ പൂർത്തിയായാൽ നിങ്ങൾക്ക് ലിങ്ക് ചെയ്തുവെന്ന സന്ദേശം മൊബൈൽ നമ്പറിലേക്ക് എത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
