ഓഹരിയുടെ വില ഉയര്‍ന്നു നില്ക്കുന്ന അവസരങ്ങളില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും അത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആ ഓഹരിയില്‍ നടക്കുന്ന ഇടപാടുകളുടെ ആകെയെണ്ണം കുറയ്ക്കുകയും അങ്ങനെയത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ (Stock Split) കുറിച്ച് കമ്പനികള്‍ പൊതുവേ ആലോചിക്കാറുള്ളത്. വ്യാപാരത്തിന് ലഭ്യമാകുന്ന ഓഹരികള്‍ കുറവുള്ള അവസരങ്ങളിലും ഓഹരി വിഭജനം നടത്താറുണ്ട്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വില വര്‍ധിക്കുന്നതിനും ഇടയാക്കാം. ഏപ്രില്‍ മാസത്തില്‍ ഓഹരി വിഭജനം നടത്തുന്ന കമ്പനികളെ താഴെ ചേര്‍ക്കുന്നു.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും ആനുപാതികമായി കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. അതേസമയം, ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും.
1) പിസിബിഎല്‍
രാജ്യത്തെ ഏറ്റവും വലിയ ബ്ലാക്ക് കാര്‍ബണ്‍ ഉത്പാദകരാണ് ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് അഥവാ പിസിബിഎല്‍. ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള പിസിബിഎല്‍ (BSE: 506590, NSE: PCBL), 40-ഓളം രാജ്യങ്ങളിേേലക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 2:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത്, നിലവില്‍ 2 രൂപ മുഖവിലയുള്ള ഓരോ ഓഹരയും 1 രൂപ മുഖവിലയുള്ള 2 ഓഹരികളായിട്ടാവും വിഭജിക്കുക. ഇത് നടപ്പാക്കുന്ന സ്പ്ലിറ്റ് ഡേറ്റ് ഏപ്രില്‍ 11-നാണ് നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ച 231 രൂപ നിലവാരത്തില്‍ പിസിബിഎല്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കി.
2) ബെയ്ഡ് ലീസിങ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ബെയ്ഡ് ലീസിങ് (BSE: 511724). വസ്തുക്കള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നതാണ് മുഖ്യ പ്രവര്‍ത്തനം. 1991-ല്‍ ജയ്പൂര്‍ കേന്ദ്രീകരിച്ചാണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനം എന്ന നിലയില്‍ ആരംഭിച്ചത്. 5:1 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഈമാസം 12-നാണ് നിശ്ചയിച്ചിട്ടുള്ളത്. 189 രൂപയിലാണ് ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
3) അഡ്കോണ്‍ കാപിറ്റല്‍
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനമാണ് അഡ്കോണ്‍ കാപിറ്റല്‍ (BSE: 539506). മൂലധന വിപണിയിലുള്ള നിക്ഷേപം, വ്യാപാരം, പദ്ധതിക്കുള്ള വായ്പകളും മാര്‍ഗനിര്‍ദേശങ്ങളും നല്കുന്നതിലാണ് പ്രവര്‍ത്തനം കേന്ദീകരിച്ചിരിക്കുന്നത്. 10:1 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുന്നത്. അതായത്, നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഏപ്രില്‍ 12-നാണ് നിശ്ചയിച്ചിരിക്കുന്നത്. 15.9 രൂപയിലാണ് ഓഹരികള്‍ തിങ്കളാഴ്ച ക്ലോസ് ചെയ്തത്.
4) അരിഹന്ത് കാപിറ്റല്‍
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് അരിഹന്ത് കാപ്പിറ്റല്‍ (BSE: 511605, NSE: ARIHANTCAP). ഓഹരി, കടപ്പത്രം, കമ്മോഡിറ്റി തുടങ്ങിയവയിലെ ബ്രോക്കിങ് സേവനങ്ങളും ധനകാര്യ ആസൂത്രണത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നല്കുന്നു. പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കര്‍മാരില്‍ ഒന്നാണിത്. 5:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത്, നിലവില്‍ 5 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 1 രൂപ വീതമുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഈമാസം 12-നായിരിക്കും. 438 രൂപയിലാണ് ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications