വിദേശ നിക്ഷേപകരുടെ വില്‍പ്പനയും മറ്റ് കാരണങ്ങള്‍ കൊണ്ടും അടുത്തിടെ വിപണിയിലുണ്ടായ ഇടിവില്‍ ഏറ്റവുമധികം തിരുത്തല്‍ നേരിട്ടത് ബാങ്കിംഗ് ഓഹരികളാണ്. അവസാന രണ്ടു മാസത്തിനിടെ മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 40 ശതമാനത്തോളം വില താഴ്ന്ന് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനിടെ ജിഡിപി നിരക്കുകളടക്കം പുറത്തുവന്ന വിവിധ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് സൂചിപ്പിക്കുന്നത്. സമ്പദ്ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് ബാങ്കിംഗ് മേഖലയാണ്. ഈയൊരു പശ്ചാത്തലത്തില്‍, പിഇ റേഷ്യോ 5-ന് താഴെ നില്ക്കുന്നതും നിഷ്ക്രിയ ആസ്തികള്‍ തുലോം കുറവുമായ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഒരു ബാങ്കിംഗ് ഓഹരിയെ ദീര്‍ഘകാല നിക്ഷേപത്തിനായി പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.
പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ
ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) പരിശോധിക്കുന്നത്. ഇത് ഓഹരി വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്. അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ പ്രതിയോഹരി വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര് ഷെയര്‍ (EPS) എന്നു പറയും. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് പിഇ റേഷ്യോ ലഭിക്കുന്നത്. അതായത്, പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കും.
എങ്ങനെ വിലയിരുത്താം
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങളെ A എന്നും B എന്നും പരിഗണിക്കുക. ബാങ്ക് A-യുടെ പിഇ റേഷ്യോ 20 എന്നും ബാങ്ക് B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ ബാങ്ക് A-യേക്കാള്‍ ബാങ്ക് B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ്. എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ റേഷ്യോ താരതമ്യേന ഉയര്‍ന്നു നില്ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും.
കര്‍ണാടക ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ പന്ത്രണ്ടാമത്തെ വലിയ ബാങ്കിംഗ് സ്ഥാപനമാണ് മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണടാക ബാങ്ക്. 1924-ലാണ് തുടക്കം. 850-ലേറെ ശാഖകളും ആയിരത്തോളം എടിഎമ്മുകളും ബാങ്കിനുണ്ട്. 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.2 കോടി ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്നു. കോര്‍ ബാങ്കിംഗ് അടക്കമുള്ള സംവിധാനങ്ങളോടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കെബിഎല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന ധനകാര്യ മേഖലയിലല്ലാത്ത ഉപകമ്പനിയും ബാങ്കിനുണ്ട്.
മൂല്യമേറിയ ഓഹരി
തിങ്കളാഴ്ച രാവിലെ 2 ശതമാനത്തിലധികം ഉയര്‍ന്ന് 63 രൂപ നിലവാരത്തിലാണ് കര്‍ണാടക ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 81.85 രൂപയും കുറഞ്ഞ വില 51.60 രൂപയുമാണ്. നിലവില്‍ 1,958 കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂലധനം. പ്രതിയോഹരി ബുക്ക് പ്രൈസ് റേഷ്യോ 198.70 രൂപയാണെന്നതും ശ്രദ്ധേയം. അതുപോലെ ബാങ്കിംഗ് മേഖലയുടെ പിഇ റേഷ്യോ 29.46 ശതമാനത്തില്‍ നില്ക്കുമ്പോള് കര്‍ണാടക ബാങ്കിന്റേത് 4.93 മാത്രമാണ്. അതിനാല്‍ ദീര്‍ഘകാലയളവിലേക്കുള്ള നിക്ഷേപത്തിന് കര്‍ണാടക ബാങ്കിന്റെ ഓഹരികള്‍ മികച്ച അവസരമാണ് നല്‍കുന്നത്.
സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ കര്‍ണാടക ബാങ്കിന്റെ (BSE: 532652, NSE : KTKBANK) വരുമാനം 1725 കോടി രൂപയായിരുന്നു. ഇതേ കാലയളവിലെ അറ്റാദായം 125 കോടി രൂപയായും ഉയര്‍ന്നു. വരുമാനത്തില്‍ വര്‍ധന കാണിച്ചില്ലെങ്കിലും അറ്റാദായത്തില്‍ 18 ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു. കിട്ടാക്കടങ്ങളുടെയും നിഷ്ക്രിയ ആസ്തികളുടേയും തോതിലുളള കുറവാണ് ഈ നേട്ടത്തിന് പിന്നിലെ കാരണം. നിലവില്‍ ബാങ്കിന്റെ ആകെ ആസ്തിയുടെ 2.82 ശതമാനമായി താഴ്ന്നു. മുന്‍ പാദത്തില്‍ ഇത് 3 ശതമാനമായിരുന്നു. ഇതിനിടെ, ബാങ്കിന്റെ ബിസിനസ് ഇടപാടുകളുടെ മൂല്യം 1.31 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനത്തോളം ഓഹരി വിലയില്‍ ഇടിവുണ്ടായതോടെ ഒരു വര്‍ഷ കാലയളവിലെ നിക്ഷേപകര്‍ക്ക് നേട്ടം ലഭിച്ചത് 8.14 ശതമാനമായി പരിമിതപ്പെട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications