ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ (വിലക്കിഴിവില്‍) നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. ഈയാഴ്ച അവകാശ ഓഹരിക്കുള്ള നടപടികള്‍ ആരംഭിക്കുന്ന പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സുസ്ലോണ്‍ എനര്‍ജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. ഇവിടെ നിന്നെല്ലാമായി 17,000 മെഗാവാട്ടിന്റെ ഊര്‍ജമാണ് കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 2017-ഓടെ തന്നെ ഇന്ത്യയില്‍ മാത്രം 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി കൈവരിച്ചിരുന്നു.
സുസ്ലോണ്‍ എനര്‍ജിയുടെ നിലവിലെ വിപണി മൂല്യം 10,850 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 6,581 കോടി രൂപയും അറ്റനഷ്ടം 166 കോടിയുമായിരുന്നു. സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരികളില്‍ 14.92 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. 63.29 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.
അതേസമയം കഴിഞ്ഞയാഴ്ച 8.70 രൂപയിലായിരുന്നു സുസ്ലോണ്‍ എനര്‍ജിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 13.10 രൂപയും താഴ്ന്ന വില 5.90 രൂപയുമാണ്.
അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് സുസ്ലോണ്‍ (BSE: 532667, NSE : SUZLON) പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ-: പരമാവധി 240 കോടി രൂപ/ 1,200 കോടി ഓഹരികള്‍.
- അവകാശ ഓഹരി വില-: 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3 രൂപ പ്രീമിയത്തിലാകും (ആകെ 5 രൂപ) അവകാശ ഓഹരി നല്‍കുക. സുസ്ലോണ്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 43 % ഡിസ്കൗണ്ട് നിരക്കാണിത്.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 5:21 അനുപാതത്തിലാകും അവകാശ ഓഹരി വിതരണം. അതായത് കൈവശമുള്ള 21 ഓഹരികള്‍ക്ക് വീതം അധികമായി 5 ഓഹരികള്‍ക്കുള്ള അവകാശം ലഭിക്കും.
- എക്സ് റൈറ്റ്സ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള എക്സ് റൈറ്റ്സ് തീയതി ഒക്ടോബര്‍ 3 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി ഒക്ടോബര്‍ 11-നും 20-നും ഇടയില്‍ അപേക്ഷിക്കാം.
അവകാശ ഓഹരി: ഗുണമുണ്ടോ?
കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതും ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗമാണ് അവകാശ ഓഹരികള്‍. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. ചുരുക്കം ചില കമ്പനികളെങ്കിലും റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ച തുക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയും അതുവഴി തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് മികച്ചതാണെന്ന് കാണിക്കുകയും ചെയ്തുവരാറുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications