തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവേ ഈ ഗണത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം.
അതേസമയം പെന്നി ഓഹരികളുടെ വിപണി മൂല്യവും, ആകെ ഓഹരിയുടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ ഇത്തരം ഓഹരികളുടെ വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാലാണ് ഞൊടിയിടയില്‍ പെന്നി ഓഹരികളുടെ വില ഉയരുകയും താഴുകയും ചെയ്യാറുള്ളത്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്കും മറുവശത്തുണ്ടാകും.
സമീപകാലത്തായി പെന്നി സ്റ്റോക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാരന് മുതല്‍ തഴക്കംവന്ന നിക്ഷേപകര്‍ പോലും പെന്നി ഓഹരികള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്ടിയും തെരഞ്ഞെടുക്കാറുണ്ട്. അതേസമയം അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും അല്ലാത്തവ നഷ്ടത്തിലും കലാശിക്കുന്നതാണ് ചരിത്രം.
എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ പെന്നി ഓഹരികളില്‍ നിന്നും കൈനിറയെ നേട്ടം സ്വന്തമാക്കാനാകും. ഇതിനായി ആദ്യം തിരിച്ചറിയേണ്ടത് നിക്ഷേപത്തിനുള്ള അനുയോജ്യ സമയമാണ്. എല്ലാവരും വിപണി കുതിക്കുമെന്ന് പറയുന്ന സാഹചര്യത്തേക്കാള്‍ എല്ലാവരും പേടിയോടെ സമീപിക്കുന്ന തകര്‍ച്ചയുടെ അവസരങ്ങളിലാണ് പെന്നി ഓഹരികള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യം. അടിസ്ഥാനപരമായി മികച്ചതും കടബാധ്യത കുറവുള്ളതും ബിസിനസില്‍ കാര്യക്ഷമതയുമുള്ള ഓഹരികളെയാവണം തെരഞ്ഞെടുക്കേണ്ടത്. നേരത്തെ മികച്ച രീതിയില്‍ പോയിരുന്നവയും ഇപ്പോള്‍ നഷ്ടത്തിലുമായ ഓഹരികള്‍ നാളെ നന്നാകുമെന്ന പ്രതീക്ഷയോടെയും വാങ്ങാന്‍ ശ്രമിക്കരുത്.
അതുപോലെ അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികളായിരിക്കുമ്പോളും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനികളെയും ഒഴിവാക്കാന്‍ നോക്കണം. കാരണം ഇത്തരം ഓഹരികളുടെ മൂല്യമതിപ്പ് (Valuation) പൊതുവേ ഉയര്‍ന്നതായിരിക്കും. കൂടാതെ ഏതെങ്കിലും ചില സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാക്കിയാല്‍ തന്നെ ഓഹരി വിലയില്‍ വന്‍ തിരിച്ചടി നേരിടാം.
അതിനാല്‍ അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിനും മുകളിലുള്ളതും മൂല്യമതിപ്പില്‍ താഴെ നില്ക്കുന്നതുമായ പെന്നി ഓഹരികളെയാവണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികള്‍ വേഗത്തില്‍ നല്കിയില്ലെങ്കിലും തീരെ മോശമല്ലാത്ത ആദായം കാലക്രമേണ നല്‍കുന്നതായി കാണാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
