പാദഫലത്തിന് പിന്നാലെ തിരിച്ചടി; ഈ ഫാര്‍മ ഓഹരി വിറ്റൊഴിയണോ അതോ കാത്തിരിക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. ആഗോള തലത്തില്‍ പണപ്പെരുപ്പം ഭീഷണിയാകുന്നതും കോവിഡ് പ്രതിസന്ധിയില്‍ ചൈനീസ് സമ്പദ്ഘടന കുടുങ്ങിക്കിടക്കുന്നതുമാണ് വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്. അതേസമയം ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ വിപണിയില്‍ പ്രകടമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ലാര്‍ജ് കാപ് ഫാര്‍മ ഓഹരിയായ സിപ്ല (BSE:500087, NSE: CIPLA) മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ സംയോജിത അറ്റാദായം വാര്‍ഷികാടസ്ഥാനത്തില്‍ 12 ശതമാനവും പാദാനുപാദത്തില്‍ 50 ശതമാനവും ഇടിഞ്ഞ് 362 കോടിയായി. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയെ കുറിച്ച് വിവിധ ബ്രോക്കറേജുകളുടെ വിലയിരുത്തലാണ് ചുവടെ ചേര്‍ക്കുന്നത്.

 

ഗോള്‍ഡ്മാന്‍ സാക്‌സ്-
  • ഗോള്‍ഡ്മാന്‍ സാക്‌സ്- സെല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇടക്കാലയളവിലേക്കുള്ള ലക്ഷ്യവില ചുരുക്കി 850 രൂപ നിലവാരത്തിലേക്ക് കൊണ്ടുവന്നു. സിപ്ലയുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് സിപ്ലയുടെ പ്രതിയോഹരി വരുമാനത്തില്‍ 2- 11 ശതമാനം വരെ ഇടിയാമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് സൂചിപ്പിച്ചു.
  • മോര്‍ഗന്‍ സ്റ്റാന്‍ലി- ഓവര്‍വെയിറ്റ് റേറ്റിങ്ങാണ് നിര്‍ദേശിച്ചത്. സമീപ കാലയളവിലെ ലക്ഷ്യവില 1,122 രൂപയായും നിശ്ചയിച്ചു. പുതിയ ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കുന്നതും ബ്രാന്‍ഡഡ് ജനറിക് മരുന്നുകളുടെ വില്‍പന ഉയരാമെന്നും കണക്കുക്കൂട്ടുന്നു.
സിറ്റി ബാങ്ക്-
  • സിറ്റി ബാങ്ക്- ബൈ റേറ്റിങ് നിലനിര്‍ത്തി. സമാനമായി ഓഹരിയുടെ ലക്ഷ്യവില 1,120 രൂപയില്‍ നിന്നും 1,170-ലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യ, അമേരിക്ക വിപണികളില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സിപ്ലയുടെ പ്രകടനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ലാഭത്തിന്റെ മാര്‍ജിനെ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിലും സമീപ ഭാവിയില്‍ പുരോഗതിയുണ്ടാകാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
  • ക്രെഡിറ്റ് സ്വീസ്- ഔട്ട്‌പെര്‍ഫോം റേറ്റിങ് നിലനിര്‍ത്തി. പക്ഷേ പ്രതീക്ഷിത ലക്ഷ്യവില 1,150 രൂപയില്‍ നിന്നും 1,100-ലേക്ക് താഴ്ത്തി. അഡ്‌വെയര്‍ എന്ന മരുന്നിന് അംഗീകാരം ലഭിച്ചാല്‍ ലാഭമാര്‍ജിന്‍ മെച്ചപ്പെടാമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
ജെഫറീസ്
  • ജെഫറീസ്- ബൈ റേറ്റിങ് നിലനിര്‍ത്തി. എങ്കിലും നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില താഴ്ത്തിയിട്ടുണ്ട്. 1,205 രൂപയില്‍ നിന്നും 1,165 നിലവാരത്തിലേക്കാണ് താഴ്ത്തിയത്. വരുമാനവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിച്ച നിലവാരത്തില്‍ വന്നുവെന്ന് സൂചിപ്പിച്ചു. പുതിയ ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ അംഗീകാരം ലഭിച്ചാല്‍ 2023 സാമ്പത്തിക വര്‍ഷം പ്രകടനം മെച്ചപ്പെടുമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
  • പ്രഭുദാസ് ലീലാധര്‍- ബൈ റേറ്റിങ് നിലനിര്‍ത്തി. പ്രതീക്ഷിത ലക്ഷ്യവില 1,085 രൂപയാണ് നിശ്ചിയിച്ചിരിക്കുന്നത്. ഇന്ത്യയിലും യുഎസിലേയും പ്രകടനത്തില്‍ പുരോഗതിയുണ്ടാകാമെന്ന് സൂചിപ്പിച്ചു.

Also Read: ബ്രേക്ക്ഡൗണ്‍! തത്കാലം ഒഴിവാക്കേണ്ട 3 സ്റ്റോക്കുകള്‍ ഇതാ; പട്ടികയില്‍ ഈ ജുന്‍ജുന്‍വാല ഓഹരിയും

സിപ്ല

സിപ്ല

1935 മുതല്‍ മുംബൈ ആസ്ഥാനമായി ഗവേഷണം, വിവിധതരം മരുന്നുകള്‍ നിര്‍മിക്കുന്നതുമായ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. റൂം ഫ്രഷ്‌നേഴ്‌സ്, ഡിറ്റര്‍ജന്റ്‌സ് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ വരെ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ നീണ്ടനിരയുള്ള കമ്പനിയാണിത്. അല്‍ഷിമേഴ്‌സ്, ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. അമ്മയില്‍ നിന്നും കുട്ടിയിലേക്ക് എയ്ഡ്‌സ് രോഗം പകരാതിരിക്കാന്‍ വേണ്ടിയുള്ള പ്രതിരോധ മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

pharma stock review: cipla quarter results announced and brokerages rerated this large cap check details

pharma stock review: cipla quarter results announced and brokerages rerated this large cap check details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X