വാഹന ഇൻഷുറൻസ് പലപ്പോഴും ആളുകൾ ഒരു കടമയ്ക്കുവേണ്ടി എടുക്കുന്നതാണ്. ഒരുപരിധിവരെ വാഹനപകടങ്ങളിൽ പരിരക്ഷ ഉറപ്പാക്കാൻ. എന്നാൽ, വാഹന ഇൻഷുറൻസ് എടുക്കുന്നതിലൂടെ നിരവധിയായ നേട്ടങ്ങളാണുള്ളത്. ഇതിനെക്കുറിച്ച് ആളുകൾ ബോധവാന്മരല്ലായെന്നതാണ് പരിപൂർണമായി ഉപയോഗപ്പെടുത്താൻ സാധിക്കാത്തതിന്റെ പ്രധാന കാരണം.
അപകടങ്ങളിൽ തേർഡ്-പാർട്ടി ബാധിതയുടെ അടിസ്ഥാന കവറേജ് ഉറപ്പാക്കുന്നതിന് മാത്രമല്ല മോഷണം, പ്രകൃതി ദുരന്തങ്ങൾ മുതലായ കാര്യങ്ങൾമൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരം ഉൾക്കൊള്ളുന്നു. സമഗ്രമായ കവറേജിൽ ചില കൂട്ടിച്ചേർക്കലുകൾകൂടി നടത്തിയാൽ നേട്ടം നിരവധിയാണ്.

റൗണ്ട്-ദ-ക്ലോക്ക് റോഡ് സൈഡ് അസിസ്റ്റൻസ്: റൗണ്ട്-ദ-ക്ലോക്ക് റോഡ് സൈഡ് അസിസ്റ്റൻസ് എന്ന പേര് വ്യക്തമാക്കുന്നതുപോലെ തന്നെ പോളിസി ഉടമകൾക്ക് ഏതൊരു ഘട്ടത്തിലും എല്ലായ്പ്പോഴും സേവനം ഉറപ്പാക്കുന്നു. നിങ്ങളുടെ വാഹനം ബ്രേക്ക്ഡൗൺ ആകുമ്പോഴും പഞ്ചർ, എഞ്ചിൻ തകരാർ, ഇന്ധനം തീർന്നുപോകുന്ന അവസ്ഥ അങ്ങനെ വാഹനം റോഡിൽ എവിടെ കുടുങ്ങിയാലും സേവനം ഉറപ്പാക്കുന്നു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാനും അവിടെ തന്നെ അറ്റകുറ്റപ്പണി നടത്താനുമുള്ള ഓപ്ഷൻ പോളിസി ഉടമയ്ക്ക് തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ ഇന്ധനം എത്തിച്ചു നൽകുകയും ചെയ്യുന്നു.
എഞ്ചിൻ പ്രൊട്ടക്ഷൻ കവർ: എഞ്ചിനുണ്ടാകുന്ന തകരാറുകൾക്കും പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന ഫീച്ചറാണിത്. ലൂബ്രിക്കറ്റിംഗ് ഓയിൽ ചോർച്ച, വെള്ളം കയറൽ, ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് മുതലായവ കാരണം സംഭവിക്കുന്ന എഞ്ചിനിലെ കേടുപാടുകളെല്ലാം ഈ കവറേജിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ചെലവേറിയതുമായ ഭാഗമാണ് എഞ്ചിൻ, ഇതിന് സംഭവിക്കാനിടയുള്ള കേടുപാടുകളെ മുൻകൂട്ടി കണ്ടുകൊണ്ട് നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം നഷ്ടമാകുന്നത് തടയാനാകും. നിങ്ങൾക്ക് ഒരു ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിലും എഞ്ചിൻ തകരാറിലായാൽ അറ്റകുറ്റപ്പണികളുടെ ചെലവ് സ്വന്തമായി വഹിക്കാൻ നിർബന്ധിതരാകും. എന്നാൽ ഈ കൂട്ടിച്ചേർക്കലിലൂടെ അതിനും പരിഹാരം കണ്ടെത്താം.
സീറോ ഡിപ്രിസിയേഷൻ കവർ: കാറിന്റെ പഴക്കം, ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ കാലനുസൃതമായി മൂല്യം കുറയുന്നതാണ് വിലത്തകർച്ചയ്ക്ക് കാരണം. എല്ലാ വാഹനങ്ങളും മൂല്യത്തകർച്ചയ്ക്ക് വിധേയമായതിനാൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഡിപ്രിസിയേഷൻ നിരക്ക് കണക്കാക്കി പ്രയോഗിക്കുന്നതിലൂടെ, ക്ലെയിം സമയത്ത് നൽകേണ്ട മൊത്തം തുക നിർണയിക്കപ്പെടുന്നു. ഇത് ബംബർ ടൂ ബംബർ കവറേജ് എന്നും അറിയപ്പെടുന്നു.
കൺസ്യൂമബിൾസ് കവർ: ഈ ആഡ്-ഓൺ ഫീച്ചർ വാഹന അറ്റകുറ്റപ്പണികൾക്കിടയിൽ ഉപയോഗിക്കുന്ന ഉപഭോഗവസ്തുക്കൾക്കുള്ള ചെലവുകൾ നികത്തി അധിക പരിരക്ഷ നൽകുന്നു. നട്ടുകൾ, ബോൾട്ടുകൾ, സ്ക്രൂ, എഞ്ചിൻ ഓയിൽ, ലൂബ്രിക്കന്റ് തുടങ്ങി എല്ലാ വസ്തുക്കളും വാങ്ങുന്നതുമായി ബന്ധപ്പെട്ട ചെലവും ഈ കവറേജിൽ ഉൾപ്പെടുന്നു. സാധാരണ മോട്ടോർ ഇൻഷുറൻസ് പോളിസികൾ സാധാരണയായി കേടായ ഭാഗങ്ങൾ നന്നാക്കാൻ കവർ ചെയ്യുമെങ്കിലും സാധനങ്ങൾ വാങ്ങാനുള്ള തുക ഒഴിവാക്കിയേക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ പോളിസി ഉടമകൾ തന്നെ ഇതിനുള്ള തുക വഹിക്കേണ്ടി വരും. ഇത് ഒഴിവാക്കാൻ കൺസ്യൂമബിൾസ് കവർ സഹായിക്കുന്നു.
റീട്ടേൺ ടൂ ഇൻവോയ്സ് കവർ: വാഹനം മോഷ്ടിക്കപ്പെടുകയോ മൊത്തത്തിൽ നഷ്ടം സംഭവിക്കുകയോ ചെയ്താൽ പോളിസി ഉടമയുടെ രക്ഷയ്ക്കായി ഈ ആഡ്-ഓൺ വരുന്നു. ഒരു റെഗുലർ കോംപ്രിഹെൻസീവ് പോളിസിക്ക് കീഴിൽ, ഇൻഷ്വർ ചെയ്ത പ്രഖ്യാപിത മൂല്യം (ഐഡിവി) വരെ നഷ്ടപരിഹാരം ലഭിക്കാൻ ഒരാൾക്ക് അർഹതയുണ്ട്. എന്നിരുന്നാലും, ഈ ആഡ്-ഓൺ ഉപയോഗിച്ച്, വാഹനത്തിൻ്റെ അവസാന ഇൻവോയ്സ് തുക വരെ ഒരാൾക്ക് മുഴുവൻ നഷ്ടപരിഹാരവും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
