പിഎംആർപിവൈ; ജീവനക്കാരും തൊഴിലുടമയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് പിഎംആർപിവൈ. ഈ പദ്ധതിപ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയിലേക്കുള്ള തൊഴിലുടമകളുടെ 12 ശതമാനം സംഭാവന സർക്കാർ നൽകി സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആശ്വാസം പകരുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രതിമാസം 15,000 രൂപ വരെ വേതനമുള്ള പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ തൊഴിലുടമാ വിഹിതമാണ് സർക്കാർ നൽകുന്നത്. നേരത്തെ ഈ ആനുകൂല്യം ഇപി‌എസിലേക്ക് തൊഴിലുടമ നൽകുന്ന സംഭാവനയ്ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. ഈ പദ്ധതി ജീവനക്കാരന്റെ ആധാറുമായി ബന്ധപ്പെടുത്തി പൂർണ്ണമായും ഓൺലൈനായാണ് നടപ്പിലാക്കുന്നത്.

 

2016 ഓഗസ്റ്റ് മുതൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് യോഗ്യതയുള്ള തൊഴിലുടമ, തൊഴിലാളികളുടെ റഫറൻസ് ബേസിലേക്ക് പുതിയ ജീവനക്കാരെ ചേർത്തിരിക്കണം. തൊഴിലുടമ 12 ശതമാനം (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 3.67 ശതമാനവും പെൻഷൻ സ്കീമിലേക്കുള്ള 8.33 ശതമാനവും ചേർത്ത്) നിക്ഷേപിച്ച ജീവനക്കാരുടെ എണ്ണം അനുസരിച്ചാണ് തൊഴിലാളികളുടെ റഫറൻസ് ബേസ് നിർണ്ണയിക്കുന്നത്. പുതിയ സ്ഥാപനങ്ങൾക്ക് 2016 ഏപ്രിൽ 1-ന് ശേഷം ഇപി‌എഫ്‌ഒയിൽ രജിസ്റ്റർ ചെയ്യുന്നതിനായി റഫറൻസ് ബേസ് പൂജ്യം അല്ലെങ്കിൽ ജീവനക്കാൻ ഇല്ല എന്ന് കണക്കാക്കും, അതിനാൽ തന്നെ പുതുതായി ചേരുന്ന എല്ലാ ജീവനക്കാർക്കും പിഎംആർപിവൈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

 

പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകളിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിൽ.പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകളിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിൽ.

പിഎംആർപിവൈ; ജീവനക്കാരും തൊഴിലുടമയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പിഎംആർപിവൈ പദ്ധതി പ്രതിമാസം 15,000 രൂപയിൽ കുറവ് വേതനം വാങ്ങുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതിനാൽ തന്നെ അതിൽ കൂടുതൽ വേതനം വാങ്ങുന്ന ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര സർക്കാരിന്റെ പിഎംആർപിവൈ പദ്ധതിക്ക് യഥാർത്ഥിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. തൊഴിലവസങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടുതന്നെ തൊഴിലുടമയ്ക്ക് സാമ്പത്തിക ആശ്വാസം പകരുകയെന്നാതാണ് പ്രാഥമിക നേട്ടമെന്ന് തോന്നുമെങ്കിലും, സാധാരണക്കാരായ തൊഴിലാളികൾക്ക് ഒരു സംഘടിത തൊഴിൽ മേഖലയിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്നതാണ് പ്രാധാന നേട്ടം.

ഇപിഎഫ് അക്കൗണ്ട് എളുപ്പം ട്രാന്‍സ്ഫര്‍ ചെയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇപിഎഫ് അക്കൗണ്ട് എളുപ്പം ട്രാന്‍സ്ഫര്‍ ചെയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ആനുകൂല്യം ലഭിക്കുന്ന പുതിയ ജീവനക്കാർ അതേ തൊഴിലുടമയുടെ കീഴിൽ തുടർന്നും ജോലിചെയ്യുകയാണെങ്കിൽ, അടുത്ത 3 വർഷത്തേക്കുകൂടി സർക്കാർ നൽകുന്ന 8.33 ശതമാനം സംഭാവന ലഭിക്കുന്നതാണ്. അതായത് ജീവനക്കാർക്കായി 3.67 ശതമാനം ഇപിഎഫ് സംഭാവന തൊഴിലുടമ ഓരോ മാസവും അടച്ചതിനുശേഷം സർക്കാറിന്റെ വിഹിതമായ 8.33 ശതമാനം സംഭാവന സർക്കാറും നൽകുന്നതാണ്.

English summary

പിഎംആർപിവൈ; ജീവനക്കാരും തൊഴിലുടമയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | PMRPY; employee and employer need to know

PMRPY; employee and employer need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X