രാജ്യത്തെ സാധാരണ പൗരന്മാർക്ക് സമ്പാദ്യവും നിക്ഷേപവും വർധിപ്പിക്കുന്നതിന് ധനമന്ത്രാലയം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരെ ശാക്തീകരിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു്ള സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ച സ്കീമുകളെക്കുറിച്ച് കൂടുതൽ അറിയാം.
കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി)
കർഷകർക്ക് കൃത്യസമയത്ത് ധനസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് അതിവേഗത്തിൽ മൂന്നു ലക്ഷം രൂപ വരെ നാല് ശതമാനം പലിശയിൽ വായ്പ ലഭിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ ഈടില്ലാതെയും അധികമുള്ള വായ്പ തുകയ്ക്ക് മാത്രം കർഷകർ ഭൂമിയോ സ്വർണമോ ഈടായി നൽകിയാൽ മതിയാകും.

സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം
സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം എസ്‌സി, എസ്ടി, വനിതാ സംരംഭകർക്ക് വായ്പ നൽകുന്നതിനു വേണ്ടിയുള്ളതാണ്. 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വായ്പയായി നേടാം. രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരികയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ)
ചെറുകിട സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് വന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന. കോര്‍പറേറ്റ് ഇതര ചെറുകിട സംരഭങ്ങള്‍, മൈക്രോ എന്റര്‍പ്രൈസുകള്‍, ഉത്പാദനം, വ്യാപാരം, സേവനങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികള്‍ എന്നിവർക്കാണ് വായ്പ ലഭിക്കുക. ചെറുകിട സംരഭങ്ങള്‍ക്ക് 20 ലക്ഷം വരെ വായ്പയായി ലഭിക്കും.
അടൽ പെൻഷൻ യോജന (എപിവൈ)
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസിന് ശേഷം പെൻഷൻ ലഭിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ദിവസ വേദത ജോലിക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 18 വയസിനും 40 വയസിനും ഇടയിലുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ അംഗമാകാം. വിവിധ തുകകൾ പ്രതിമാസം അടയ്ക്കാം. വെറും 42 രൂപ മുതൽ തന്നെ പ്രതിമാസ അടവ് തുടങ്ങുന്നു. 1454 രൂപയാണ് ഏറ്റവും ഉടർന്ന പ്രതിമാസ അടവ്.
പേഴ്സണൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ? വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജിജിബിവൈ)
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇത് വഴി ലഭിക്കും. ഓരോ വർഷവും പദ്ധതി പുതുക്കണം.
പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ)
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും നേരിട്ട് എത്തുന്നതിനായാണ് ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ രൂപീകരിച്ചത്. സീറോ ബാലന്‍സോട് കൂടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കാം. ഇതോടൊപ്പം അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ)
ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന. ഇന്‍ഷുറന്‍സ് ഉള്ളയാള്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. അപകടത്തില്‍ രണ്ട് കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകള്‍ക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയാണ് ലഭിക്കുക. 18 വയസ് മുതല്‍ 70 വയസ് വരെ ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പ്രതിവര്‍ഷം ഒരംഗം അടക്കേണ്ട തുക 12 രൂപ പ്രീമിയം ആണ്.
സ്വർണ വില ഉയരുന്നതോടെ കനം കുറഞ്ഞ സ്വർണാഭരണങ്ങളുടെ ജനപ്രീതി വർദ്ധിക്കുന്നു; ഏതാണ് നല്ലത്?
എൻപിഎസ് വാത്സല്യ
കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. പെൻഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ച് കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ പദ്ധതി മാതാപിതാക്കളെ അനുവദിക്കുന്നുണ്ട്. കുട്ടിയുടെ പേരിൽ പ്രതിവർഷം കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ ഗ്രാന്റ് പേരന്റ്സിനോ നിക്ഷേപിക്കാം. കുട്ടിക്ക് 18 വയസ്സാകുന്നതിനു മുൻപ് മൂന്നു തവണ കുട്ടിയുടെ ആവശ്യങ്ങൾക്കായി പണം ഭാഗികമായി എടുക്കാം.


Click it and Unblock the Notifications