പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണമിതാണ്

പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപമിറക്കുന്ന ശൈലിയുളളവരില്‍ ഒരു വിഭാഗം സാധാരണക്കാര്‍, പ്രമുഖരുടെ പുതിയ നിക്ഷേപത്തിന്റെ വാര്‍ത്തകളുടെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. അതിനാല്‍ അത്തരം ഓഹരികളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സാഹചര്യവുമൊക്കെ വിലിയിരുത്തേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രമുഖ നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ മള്‍ട്ടിബാഗര്‍ ഓഹരിയായ തനേജ എയ്‌റോസ്‌പേസ്, ഇന്ന് 10 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് ക്ലോസ് ചെയ്തത്.

ഇടക്കാല ലാഭവിഹിതം

ഇക്കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന തനേജ എയ്‌റോസ്‌പേസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. പ്രതിയോഹി 2 രൂപ വീതം ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിന് അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി മേയ് 21-ആയാണ് നിശ്ചയിച്ചിരിക്കുന്നത്. 2022 ജൂണ്‍ 13-നോ അതിന് മുമ്പോ ഓഹരിയുടമകള്‍ക്ക് തുക കൈമാറുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി. അതേസമയം 2022 ഫെബ്രുവിരിയിലും ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 2-ന് പ്രതിയോഹരി 0.50 രൂപ വീതം ലാഭിവിഹിതം വിതരണം ചെയ്തു.

നേട്ടം

ഈ വര്‍ഷത്തെ രണ്ടാമത്തെ ലാഭവിഹിതം കൂടി പ്രഖ്യാപിച്ചതിന് പിന്നാലെ തനേജ എയ്‌റോസ്‌പേസ് ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുകയാണ്. രണ്ട് ദിവസത്തിനിടെ മാത്രം ഓഹരികളില്‍ 18.50 ശതമാനം മുന്നേറ്റമുണ്ടായി. തിങ്കളാഴ്ച 109.40 രൂപയിലായിരുന്നു ഓഹരികള്‍ നിന്നത്. എന്നാല്‍ ചൊവ്വാഴ്ചത്തെ 10 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 129.70 രൂപയിലാണ് ഓഹരി വ്യാപാരം പൂര്‍ത്തിയാക്കിയത്. അടുത്തിടെ ഓഹരികള്‍ തിരുത്തലിന്റെ പാതയിലായിരുന്നു. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ തനേജ എയ്‌റോസ്‌പേസ് ഓഹരികള്‍ 280 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

പൊറിഞ്ചു വെളിയത്ത്

അതേസമയം, 2021 ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലാണ് തനേജ എയ്‌റോസ്‌പേസ് (BSE: 522229, NSE: TANEJAERO) ഓഹരിയില്‍ പൊറിഞ്ചു വെളിയത്ത് ആദ്യമായി നിക്ഷേപം നടത്തിയത്. ഡിസംബര്‍ അവസാനത്തോടെ തനേജ എയ്‌റോസ്‌പേസിന്റെ 1.07 ശതമാനം അഥവാ 2,68,000 ഓഹരികള്‍ പൊറിഞ്ചുവിന്റെ കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പാദത്തില്‍ ഇതിലെ ഓഹരി വിഹിതം അദ്ദേഹം വര്‍ധിപ്പിച്ചു. നാലാം പാദത്തില്‍ 32,000 ഓഹരികള്‍ അഥവാ 0.13 ശതമാനം വിഹിതമാണ് അധികമായി കരസ്ഥമാക്കിയത്. ഇതോടെ 3,00,000 ഓഹരികള്‍ അഥവാ 1.20 ശതമാനം വിഹിതം പൊറിഞ്ചുവിന്റെ കെവശമുണ്ട്.

തനേജ എയ്റോസ്പേസ്

തനേജ എയ്റോസ്പേസ്

സിവില്‍ ഏവിയേഷന്‍ മേഖലയിലാണ് തനേജ എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ചെറുകിട പരിശീലന, ചരക്കുവഹിക്കുന്ന വിമാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ആറ് സീറ്റുള്ളതും ഇരട്ട എന്‍ജിന്‍ ഉള്ളതുമായി ചെറു വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനു വേണ്ടുന്ന ഘടകങ്ങളും നിര്‍മിച്ചു കൊടുക്കുന്നു. കൂടാതെ വ്യോമയാന മേഖലയിലെ വിവിധ വിഭാഗങ്ങളിലേക്ക് കമ്പനി വൈവിധ്യവത്കരണം നടത്തിയിട്ടുണ്ട്. വിമാനങ്ങളുടെ അറ്റക്കുറ്റപ്പണി, പരിപാലനം, വില്‍പ്പന എന്നിവയിലും സംരംഭങ്ങളുണ്ട്.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ചയില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 9 കോടി രൂപ വരുമാനവും അറ്റനഷ്ടം 17 ലക്ഷം രൂപയുമാണ്. എങ്കിലും പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി (Piotroski Score: 8) ശക്തമായ നിലയിലാണ്. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 168 രൂപയും കുറഞ്ഞ വില 31.90 രൂപയുമാണ്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 323 കോടി രൂപയാണ്. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 51.23 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.41 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 48.37 ശതമാനവും ഓഹരികള്‍ കൈവശമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X