A Oneindia Venture

ഈ സ്‌റ്റോക്ക് കൈവശമുണ്ടോ? വില 45-ലേക്ക് ഇടിയാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ്

പ്രതികൂല ആഗോള സൂചനകളാലും വിദേശ നിക്ഷേപകരുടെ തുടര്‍ വില്‍പ്പനയാലും ആഭ്യന്ത വിപണികള്‍ സമ്മര്‍ദത്തിലാണ്. ഈ പ്രതിസന്ധിയില്‍ നിന്നും വിപണിക്ക് കരകയറാനുള്ള ഊര്‍ജം ഇത്തവണത്തെ ബജറ്റിന് നല്‍കാനാകുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. കാര്യമായ അനുകൂല സൂചനകള്‍ ഇല്ലെങ്കില്‍ വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തെന്നിമാറാം. ഇതിനിടെ ഒരു മിഡ്കാപ് ഓഹരി തത്കാലത്തേക്ക് വിറ്റൊഴിവാക്കാന്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി. നിലവിലെ വിലയില്‍ 23 ശതമാനം വരെ ഇടിവുണ്ടാകാമെന്നാണ് ഇവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഭെല്‍

ഭെല്‍

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട എന്‍ജിനീയറിംഗ്, ഇലക്ട്രിക് ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് അഥവാ ഭെല്‍. 1956-ല്‍ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് സ്ഥാപിതമായത്. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോര്‍ജ ഉത്പാദന ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ് ഭെല്‍. ഊര്‍ജം, വിതരണം, വ്യവസായം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, എണ്ണ പര്യവേക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും രൂപകല്‍പ്പന, ഉത്പാദനം, നിര്‍മാണം, പരിശോധന, പ്രതിഷ്ഠാപനം തുടങ്ങിയ കാര്യങ്ങളും ഭെല്‍ നിര്‍വഹിക്കുന്നു. 16 നിര്‍മാണ ശാലകളും വിദേശത്ത് 8 ഓഫീസുകളും 7 സംയുക്ത സംരംഭങ്ങളും ഉള്‍പ്പെടുന്ന വമ്പന്‍ പൊതുമേഖല കമ്പനിയാണ്. വിദേശത്തും ഇന്ത്യയിലുമായി 150-ലേറെ വന്‍കിട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലക്ഷ്യവില 45

ലക്ഷ്യവില 45

തിങ്കളാഴ്ച 58 രൂപയിലാണ് ഭെല്‍ (BSE: 500103, NSE: BHEL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നി്ന്നും ഓഹരികള്‍ 45 രൂപ വരെ താഴ്ന്ന നിലവാരത്തിലേക്ക് ഓഹരികള്‍ പോകാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത് നിലവിലെ വിലയില്‍ നിന്നും 23 ശതമാനത്തോളം ഇടിവ് അടുത്ത 12 മാസത്തിനുള്ളില്‍ സംഭവിക്കാമെന്ന് ചുരുക്കം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 80.35 രൂപയും കുറഞ്ഞ വില 35.10 രൂപയുമാണ്.

എന്തുകൊണ്ട് ഇടിയാം?

എന്തുകൊണ്ട് ഇടിയാം?

താപവൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഓര്‍ഡറുകള്‍ ശുഷ്‌കമായി തന്നെ തുടരുന്നു. പ്രത്യേകിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തുകൊണ്ടിരിക്കുന്ന കാലഘട്ടമായതിനാല്‍. നിലവിലുള്ള പദ്ധതികളുടെ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായുളള ചില കരാറുകള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും പുതിയ എഫ്ജിഡി കരാറുകള്‍ സമീപ ഭാവിയില്‍ നേടാനായേക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം പുതിയ ടെണ്ടറുകള്‍ ഇനിയും വന്നു തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രേക്കറേജ് സ്ഥാപനം ഭെല്‍ ഓഹരികള്‍ വില്‍ക്കാമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

എപ്പോള്‍ മാറ്റം വരാം?

പ്പോള്‍ മാറ്റം വരാം?

എഫ്ജിഡി കരാറുകളും പുതിയ ടെണ്ടര്‍ നടപടികളും തുടങ്ങുകയാണെങ്കില്‍ മുകളിലെ നിര്‍ദേശം പുനപരിശോധിക്കും. കൂടാതെ വിലക്കയറ്റത്തിന് ശമനം നേരിടുകയും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുകയോ കൂടുതല്‍ ഓര്‍ഡറുകളുടെ പണം ലഭിച്ചാലും വില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്താമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 43 രൂപ വരെ താഴുമെന്നായിരുന്നു ആദ്യം ലക്ഷ്യ വിലയായി നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് 45 രൂപയാക്കി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

സാമ്പത്തികം

സാമ്പത്തികം

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഭെല്ലിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. സമാനമായി ലാഭത്തില്‍ നിന്നും നഷ്ടത്തിലേക്കും കമ്പനി വഴുതി മാറി. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5,219.89 കോടി രൂപയാണ്. രണ്ടാം പാദത്തേക്കാള്‍ 0.44% മാത്രം വര്‍ധന. അതേസമയം, കുറെ സാമ്പത്തിക പാദങ്ങള്‍ക്കുശേഷം ലാഭം നേടാനായിട്ടുണ്ട്. 7 കോടി രൂപയാണ് ഡിസംബര്‍ പാദത്തിലെ അറ്റാദായം. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 20,195 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 74.59 രൂപയാണ്. നിലവില്‍ ഓഹരി വില ബുക്ക് വാല്യുവിനും താഴെയാണെന്നതും ശ്രദ്ധേയം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X