ഏവരും ആകാംക്ഷയോടെ കാത്തിരുന്ന 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ചതോടെ ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി. ഇതോടെ വന്‍ കുതിപ്പിനുള്ള ബ്രേക്ക് ഔട്ട് സൂചനകള്‍ ഇതിനോടകം നല്‍കിയിരുന്ന ഓഹരികള്‍ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാകുകയാണ്. മികച്ച മൂന്നാം പാദ സാമ്പത്തിക ഫലങ്ങളും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്തേക്ക് എത്തിയതും പോലെയുള്ള വിവിധ കാരണങ്ങളാലും ടെക്നിക്കല്‍ സൂചകങ്ങളും ഈ ഓഹരികളില്‍ മുന്നേറ്റത്തിനുള്ള ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ കുതിച്ചുച്ചാട്ടം മുന്നില്‍ക്കണ്ട് ഹ്രസ്വാകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന തെരഞ്ഞെടുത്ത 6 ഓഹരികള്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചു.
1) ടിംകെന്‍
യന്ത്രങ്ങളുടെ ഘടക ഉപകരമണായ ബെയറിംഗുകള്‍ നിര്‍മിക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ടിംകെന്‍ (BSE: 522113, NSE : TIMKEN). ഇവര്‍ക്ക് ഇന്ത്യയടക്കം 42 രാജ്യങ്ങളില്‍ സംരംഭങ്ങളുണ്ട്. അടുത്തിടെയായി ഓഹരികള്‍ കുതിപ്പ് പ്രകടമാണ്. ഓഹരിയുടെ എംഎസിഡി, ആര്‍എസ്ഐ ടെക്നിക്കല്‍ സൂചകങ്ങളും പോസീറ്റീവ് സൂചനകളാണ് നല്‍കുന്നത്. 2,100 നിലവാരം മറികടക്കുമ്പോള്‍, ടിംകെന്‍ ഓഹികള് വാങ്ങാം. 2,350 രൂപയാണ് ഹ്രസ്വകാലയളവിലേക്കുള്ള ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,880 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസേര്‍ച്ച് നിര്‍ദേശിച്ചു.
2) ദീപക് നൈട്രേറ്റ്
സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാണ് ദീപക് നൈട്രേറ്റ് (BSE: 506401, NSE: DEEPAKNTR). അടുത്തിടെ തിരുത്തല്‍ നേരിട്ടെങ്കിലും നിര്‍ണായകമായ 200-ഇഎംഎ നിലവാരത്തില്‍ നി്ന്നും പിന്തുണ സ്വീകരിച്ച് മുന്നോട്ടുള്ള കുതിപ്പിലാണ്. നിലവില്‍ ആര്‍എസ്ഐ, എംഎസിഡി സൂചകങ്ങള്‍ പോസിറ്റീവ് സൂചനകളാണ് നല്‍കുന്നത്. ഓഹരി 2,400 നിലവാരത്തിന് മുകളിലെത്തുമ്പോള്‍ വാങ്ങാമെന്ന് കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസേര്‍ച്ച് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവിലേക്കുള്ള ലക്ഷ്യവില 2,950 രൂപയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,990 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
3) എച്ച്സിഎല്‍ ടെക്
ഇന്ത്യയിലെ മുന്‍നിര ഐടി ക്മ്പനിയാണ് എച്ച്സിഎല്‍ ടെക്നോളജീസ് (BSE: 532281, NSE : HCLTECH). അടുത്തിടെ വിപണിയലുണ്ടായ തിരുത്തല്‍ വേളയില്‍ ഓഹരിയിലും തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഓഹരിയുടെ 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ ലഭിച്ചതോടെ ട്രെന്‍ഡ് മാറി. എംഎസിഡി, ആര്‍എസ്ഐ സൂചകങ്ങളും മുന്നോട്ടുള്ള കുതിപ്പിന് പോസീറ്റിവ് സൂചനകള്‍ നല്കുന്നു. ഓഹരി 1,180 നിലവാരം മറികടക്കുമ്പോള്‍ വാങ്ങാമെന്ന് കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസേര്‍ച്ച് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവിലേക്കുള്ള ലക്ഷ്യവില 1,360 രൂപയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,060 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോ്ക്കറേജ് സ്ഥാപനം വ്യക്തമാക്കി.
4) സീമെന്‍സ്
വ്യാവസായിക, ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ കണ്ടുപിടിക്കുകയും നിര്‍മിക്കുകയും വിവിധതല സേവനങ്ങളുമെത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ് (BSE: 500550, NSE : SIEMENS). 2,450 നിലവാരത്തിലുള്ള പ്രതിരോധം മറിടകടന്ന് മുന്നോട്ട് കുതിക്കാനുളള ശ്രമത്തിലാണ് ഓഹരി. ആര്‍എസ്ഐ സൂചകങ്ങളും ഓഹരിയില്‍ ശക്തിപ്പെട്ടുവരുന്ന ബുള്ളിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഹരി വിലയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. നിലവില്‍ ഓഹരികളുള്ളത് 2,451 രൂപയിലാണ്. ഇവിടെ നിന്നും 2,650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശച്ചു. 3-4 ആഴ്ച കാലയളവില്‍ ലക്ഷ്യം ഭേദിച്ചേക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,245 നിലവാരത്തില്‍ ക്രമീകരിക്കാം. 2,300 നിലവാരത്തിലേക്ക് ഓഹരി ഇറങ്ങി വരുന്നുണ്ടേല്‍ കൂടുതല്‍ അളവില്‍ വാങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
5) ഐഡിഎഫ്സി
ദീര്‍ഘകാല വായ്പകള്‍ നല്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി(BSE: 532659, NSE : IDFC). 66 രൂപ നിലവാരത്തിലുള്ള പ്രതിരോധം തകര്‍ത്ത് മുന്നോട്ടുളള കുതിപ്പിന് വ്യക്തമായ സൂചനകള്‍ നല്കി. ഈ നിലവാരത്തില്‍ ഇടപാടുകളുടെ എണ്ണം കൂടുന്നതും ബ്രേക്ക് ഔട്ടിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 14 ആഴ്ചയിലെ ആര്‍എസ്ഐ സൂചകങ്ങളും പോസീറ്റീവ് മേഖലയിലാണ്. 3-4 ആഴ്ചകള്‍ക്കുള്ളില്‍ ഓഹരി വില 75 രൂപയിലെത്താമെന്ന്് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 65.50 നിലവാരത്തിലേക്ക് ഓഹരികള്‍ ഇറങ്ങുന്നുണ്ടേല്‍ കൂടുതല്‍ വാങ്ങാമെന്നും ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 63 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.
6) എന്‍എംഡിസി
ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമാണ് എന്‍എംഡിസി (BSE: 526371, NSE : NMDC). അടുത്തിടെ ഓഹരിയില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമാണ്. ഏറെക്കാലം തടസമായി നിന്ന 146- 148 നിലവാരത്തിലെ പ്രതിരോധം മറികടക്കാന്‍ സാധിച്ചത് കുതിപ്പിനുള്ള സൂചനകളാണ്. 165 ആദ്യ ഘട്ടത്തിലേയും 180 രൂപ രണ്ടാം ഘട്ടത്തിലേയും ലക്ഷ്യമായി കണക്കാക്കി ഓഹരികള്‍ വാങ്ങാം. 6- 8 ആഴ്ചയ്്ക്കുള്ളില് ലക്ഷ്യം ഭേദിച്ചേക്കാമെന്നും നിഫ്റ്റിട്രിഗേഴ്സ് അറിയിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 130 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications