വിരമിക്കൽ പ്രായത്തിലേക്കെത്തുമ്പോൾ നിങ്ങൾ സുരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതി നിലനിർത്തേണ്ടതുണ്ട്. വിരമിച്ചതിന് ശേഷമുള്ള നിങ്ങളുടെ ചെലവുകൾക്ക് ആവശ്യമായ തുക, നിങ്ങൾക്ക് സ്വയം കണ്ടെത്താൻ സാധിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപിക്കുന്നത് ഏറ്റവും മികച്ച തീരുമാനമാണ്. അത്തരത്തിൽ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സർക്കാർ നടത്തുന്ന ഒരു പദ്ധതിയാണ്, പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്). ഈ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കുന്നു. എസ്.സി.എസ്.എസിലൂടെ നിങ്ങൾക്ക്, പ്രതിമാസ കണക്കിൽ പരമാവധി 20,500 രൂപ വരെ നേടാൻ സാധിക്കും. അങ്ങനെ അഞ്ച് വർഷം വരെ ഇത് തുടരുന്നതാണ്.
എല്ലാ മാസവും നേടാം 5000 രൂപ പെൻഷൻ, അടൽ പെൻഷൻ യോജനയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഈ പദ്ധതി 60 വയസിന് മുകളിലുള്ള പൗരന്മാർക്കുള്ളതാണ്. എങ്കിലും, 55നും 60നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് (വി.ആർ.എസ്) എടുത്ത വ്യക്തികൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇനി നിങ്ങൾ പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച വ്യക്തിയാണെങ്കിൽ 50 വയസിൽ തന്നെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. നിങ്ങളുടെ പങ്കാളിയുമായി ചേർന്ന്, ജോയിന്റായും നിങ്ങൾക്ക് പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. ഇതുവഴി രണ്ടുപേർക്കും ഈ പദ്ധതിയുടെ പ്രയോജനം എന്നതും പദ്ധതിയുടെ ഒരു പ്രത്യേകതയാണ്.

കുറഞ്ഞത് 1,000 രൂപയിൽ നിങ്ങൾക്ക് എസ്.സി.എസ്.എസിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായാണ് പദ്ധതിയിൽ നിക്ഷേലിക്കേണ്ടത്. പദ്ധതി 8.2 ശതമാനം വാർഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് മറ്റ് സേവിംഗ്സ് പദ്ധതികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അപ്പോൾ ഈ പദ്ധതിയിൽ നിങ്ങൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് പ്രതിവർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. ഇത് പ്രതിമാസം ഏകദേശം 20,500 രൂപ വരും.
എല്ലായിടത്തും എഐ, ഈ ഓഹരികൾ വാങ്ങിയാൽ നിങ്ങൾക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?
വിരമിച്ചതിന് ശേഷം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ പദ്ധതി നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നുവെന്ന് മാത്രമല്ല, അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. വിരമിച്ചതിന് ശേഷം എല്ലാ മാസവും സ്ഥിരവരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications