ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികൾ ലഘൂകരിച്ച് കൊണ്ട് ബിസിനസുകളിൽ എഐ വിപ്ലവം സൃഷ്ടിക്കുന്നു. നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതൽ റീട്ടെയിൽ, നിർമ്മാണം വരെയുള്ള വിവിധ ആവശ്യങ്ങൾക്കായി നിരവധി കമ്പനികൾ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
എഐ മേഖലയിൽ മുൻനിര കമ്പനികൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ഈ കമ്പനികളെ നിരീക്ഷിക്കുകയും അവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്താൽ ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്കും സാധിക്കും.
1. അഫ്ലെ ഇന്ത്യ
മൊബൈൽ പരസ്യങ്ങളിലൂടെ ഉപഭോക്തൃ ഇടപെടൽ, ഇടപാടുകൾ എന്നിവ നൽകുന്ന ഉപഭോക്തൃ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമുള്ള ഒരു ആഗോള സാങ്കേതിക കമ്പനിയാണ് അഫ്ലെ ഇന്ത്യ. പ്രധാനമായും കമ്പനി രണ്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഉപഭോക്തൃ പ്ലാറ്റ്ഫോം സേവനങ്ങളും എൻ്റർപ്രൈസ് പ്ലാറ്റ്ഫോം സേവനങ്ങളും.
ലോകമെമ്പാടും ആഫിളിന് അന്താരാഷ്ട്ര സാന്നിധ്യമുണ്ട്. കമ്പനിയുടെ വിൽപ്പനയുടെ 65% കയറ്റുമതിയിൽ നിന്നും ബാക്കി 35% ആഭ്യന്തര വിപണിയിൽ നിന്നുമാണ് ലഭിക്കുന്നത്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,622 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 13.07 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 22.81 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
2. ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ
ധനകാര്യ മേഖലയിലേക്ക് ആവശ്യമായ ഐടി സേവനങ്ങൾ നൽകുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിൾ കോർപറേഷന്റെ ഉപകമ്പനിയാണ് ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‍വെയർ ലിമിറ്റഡ്. കമ്പനിക്ക് വൈവിധ്യമാർന്ന വരുമാന അടിത്തറയുണ്ട്.
കമ്പനിയുടെ മാതൃസ്ഥാപനമായ ഒറാക്കിൾ കോർപ്പറേഷൻ ചാറ്റ് ജിപിടിയുടെ സ്രഷ്ടാവായ ഓപ്പൺ എഐ-യുമായി ഒരു തന്ത്രപരമായ പങ്കാളിത്തം വെളിപ്പെടുത്തി. ഈ സഹകരണം കമ്പനിയുടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഓഫറുകൾ വിപുലീകരിക്കാനും ഉപഭോക്താക്കൾക്കുള്ള സേവന ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
A

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 11,466 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. ആറ് മാസത്തിനിടെ 47.39 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 177 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
3. പെർസിസ്റ്റൻ്റ് സിസ്റ്റംസ്
കമ്പനികൾ അവരുടെ ബിസിനസുകൾ നടപ്പിലാക്കുന്നതിനും നവീകരിക്കുന്നതിനും സഹായിക്കുന്നതിന് പെർസിസ്റ്റൻ്റ് സിസ്റ്റംസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, സ്ട്രാറ്റജി സേവനങ്ങൾ നൽകുന്നു. സെയിൽസ്ഫോഴ്സ്, ആമസോൺ വെബ് സേവനങ്ങൾ തുടങ്ങിയ സേവന ദാതാക്കളുമായി കമ്പനിക്ക് പങ്കാളിത്തമുണ്ട്.
2020 മുതൽ അതിവേഗം വളരുന്ന ഐടി സേവന ദാദാവാണ് പെർസിസ്റ്റൻ്റ് സിസ്റ്റംസ്. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 21-ലധികം രാജ്യങ്ങളിൽ പെർസിസ്റ്റൻ്റിന് ആഗോള സാന്നിധ്യമുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 5,291 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 16.39 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 24.66 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 82.62 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications