പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര ഓഹരി വിപണിയെ പിന്നോട്ടടിക്കുന്നത്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും സമ്പത്തികമാന്ദ്യം സംബന്ധിച്ച ആശങ്കകളും വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനിടെ കോര്‍പ്പറേറ്റ് കമ്പനികള്‍ ഒന്നാം പാദഫലം പ്രഖ്യാപിച്ചു തുടങ്ങി.
എന്നാല്‍ മുന്‍നിര ഊര്‍ജോത്പാദന കമ്പനിയുടെ ഓഹരിക്ക് സെല്‍ (SELL) റേറ്റിങ് നല്കി ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജെഎസ്ഡബ്ല്യൂ എനര്‍ജി
വന്‍കിട സംരംഭകരായ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഭാഗമായ ഊര്‍ജോത്പാദന കമ്പനിയാണ് ജെഎസ്ഡബ്ല്യൂ എനര്‍ജി ലിമിറ്റഡ്. 1994-ലാണ് തുടക്കം. നിലവില്‍ 4,559 മെഗാവാട്ടാണ് ഉത്പാദന ശേഷി. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 3,158 മെഗാവാട്ടും ജല വൈദ്യുത പദ്ധതികളില്‍ നിന്ന് 1,391 മെഗാവാട്ടും സൗരോര്‍ജ പദ്ധതികളില്‍ നിന്ന് 10 മെഗാവാട്ടുമാണ് ഉത്പാദിപ്പിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ദക്ഷിണാഫ്രിക്കയിലെ കല്‍ക്കരി ഖനികളില്‍ പങ്കാളിത്തമുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ലിഗ്നൈറ്റ് ഖനിയും പ്രവര്‍ത്തിപ്പിക്കുന്നു. ഊര്‍ജ വ്യാപാരത്തിന് വേണ്ടിയുള്ള ഉപകമ്പനിയാണ് ജെഎസ്ഡബ്ല്യൂ പവര്‍ ട്രേഡിങ്.
ഓഹരി വിശദാംശം
ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഓഹരികളില്‍ 74.66 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 12.18 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.36 ശതമാനവും ആഭ്യന്തര ധനകര്യ സ്ഥാപനങ്ങള്‍ക്ക് 10.16 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 9.55 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോാഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 105.97 രൂപ നിരക്കിലാണുള്ളത്.
ഊര്‍ജോത്പാദന വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 12.69 നിരക്കിലായിരിക്കുമ്പോള്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടേത് 21.95 നിരക്കില്‍ ഉയര്‍ന്നു നില്ക്കുന്നു. മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.87 ശതമാനം നിരക്കിലാണ്. നിലവില്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ (BSE: 533148, NSE : JSWENERGY) വിപണി മൂല്യം 37,886 കോടിയാണ്. ഒരു വര്‍ഷ കാലയളവിലെ ജെഎസ്ഡബ്ല്യൂ എനര്‍ജി ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 408 രൂപയും താഴ്ന്ന വില നിലവാരം 167 രൂപയുമാണ്.
പ്രതികൂല ഘടകം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ പ്രവര്‍ത്തനഫലം വലിയ മാറ്റമില്ലാതെ തുടരുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ അനുമാനം. ഉയര്‍ന്ന വരുമാനം ലഭിച്ചെങ്കിലും പിന്നീട് കുറഞ്ഞ തോതിലുള്ള ഉത്പാദനം കാരണം പ്രയോജനം ലഭിക്കാത്ത അവസ്ഥ. കല്‍ക്കരി വില വര്‍ധിച്ചത് കമ്പനിക്ക് തിരിച്ചടിയായി. വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്ത ഊര്‍ജോത്പാദനത്തില്‍ 18 ശതമാനം വരെ ഇടിവ് നേരിടാമെന്നും വിലയിരുത്തുന്നു. രത്നഗിരി വൈദ്യുതി നിലയം അടച്ചിട്ടിരിക്കുന്നതാണ് കാരണം.
എന്നാല്‍ വിജയനഗര്‍/ ജലവൈദ്യുത പദ്ധതികളില്‍ നിന്നും 51 ശതമാനം/ 10 ശതമാനം വീതം വര്‍ധന പ്രതീക്ഷിക്കുന്നു. എങ്കിലും ഒന്നാം പാദത്തില്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.3 ശതമാനം ഇടിഞ്ഞ് 1,500 കോടിയായി താഴുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. സമാനമായി കമ്പനിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ ഏറെക്കുറെ മാറ്റമില്ലാതെ 210 കോടിയില്‍ രേഖപ്പെടുത്തിയേക്കുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങളാല്‍ ഓഹരിക്ക് 'സെല്‍' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
ലക്ഷ്യവില 160
വ്യാഴാഴ്ച രാവിലെ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഓഹരികള്‍ 230 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരിയുടെ വില 160 രൂപയിലേക്ക്് ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 30 ശതമാനം താഴ്ന്ന നിലവാരമാണ്.
അതേസമയം ടെക്നിക്കലായി വിലയിരുത്തിയാല്‍ 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 30 ശതമാനത്തോളം ജെഎസ്ഡബ്ല്യൂ എനര്‍ജി ഓഹരിയില്‍ തിരിച്ചടി നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
