നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. നിങ്ങളുടെ നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ എവിടെവരെയായി? സെക്ഷൻ 80സി പ്രകാരം നികുതിലക്ഷ്യങ്ങൾ നേടാൻ ഉതകുന്ന നിരവധി നിക്ഷേപ ഓപ്‌ഷനുകൾ നമുക്ക് മിന്നിൽ ഉണ്ടെങ്കിലും, അവയുടെയൊക്കെ വരുമാനം, റിസ്ക്-റിട്ടേൺ പ്രൊഫൈൽ, ലോക്ക്-ഇൻ, നികുതി നേട്ടങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം നടത്താൻ. അതിനാൽതന്നെ നികുതി ലാഭിക്കുന്ന ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ (ഇഎൽഎസ്എസ്) എന്നിവ വ്യക്തികൾക്ക് നികുതി ആനുകൂല്യങ്ങൾ നേടി തരുന്ന രണ്ട് നിക്ഷേപങ്ങളാണ്. അതായത് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപവരെ ഇളവ് നേടാൻ ഈ നിക്ഷേപങ്ങൾ യോഗ്യമാണ്. നികുതി ലാഭിക്കൽ നിക്ഷേപങ്ങളെന്ന നിലയിൽ പിപിഎഫും ഇഎൽഎസ്‌എസും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.
നികുതി ആനുകൂല്യം
ചെറുകിട സമ്പാദ്യ ഉപകരണങ്ങളിൽപ്പെടുന്ന ഒന്നാണ് പിപിഎഫ്. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിന്‍വലിക്കുമ്പോഴും ആദായനികുതി നല്‍കേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോള്‍ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല. ഇഎൽഎസ്എസ് പ്രധാനമായും ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ്. നികുതി ലാഭിക്കാനുള്ള ഏറ്റവും മികച്ച ഉപകരണം കൂടിയാണ് ഇത്. നികുതിലാഭം, മൂലധന വളർച്ച എന്നിങ്ങനെ ഇരട്ടനേട്ടവും ഇവയുടെ പ്രത്യേകതയാണ്. എസ്ഐപിയിലൂടെ വിപണിയിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ ചാഞ്ചാട്ടത്തെ മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാം. 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപം നികുതിരഹിതമാണ്.
ലോക്ക്-ഇൻ പിരീഡ്
15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവര്‍ഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. ചില നിബന്ധനകൾക്ക് വിധേയമായി അഞ്ചാം വർഷം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. ഇഎൽഎസ്എസിന് 3 വർഷത്തെ ലോക്ക്-ഇൻ പിരീഡാണുള്ളത്, ഇത് സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ലാഭിക്കൽ ഉപകരണങ്ങളിൽ ഏറ്റവും കുറഞ്ഞ കാലാവധിയാണ്. അതിനാൽ മൂന്നു വർഷത്തിനുശേഷം തുക പിൻവലിച്ച് വീണ്ടും നിക്ഷേപിക്കാം, ഇളവും നേടാം.
വരുമാനം
സർക്കാർ പിന്തുണയോടെയുള്ള ഗ്യാരണ്ടീഡ് ചെറുകിട സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്, സമാനമായ പക്വതയുള്ള സർക്കാർ സെക്യൂരിറ്റികളുടെ വരുമാനത്തെ ആശ്രയിച്ച് പലിശ നിരക്ക് ത്രൈമാസമായി പരിഷ്കരിക്കും. നിലവില്‍ 7.9 ശതമാനമാണ് പിപിഎഫിന് നല്‍കുന്ന പലിശ. വാര്‍ഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കല്‍ പലിശ നിരക്ക് പരിഷ്‌കരിക്കും. ഇഎൽഎസ്എസ് ഓഹരിയെ ആശ്രയിച്ചുള്ള മ്യൂച്വർ ഫണ്ടാണ്. കുറഞ്ഞത് 80% തുകയും ഓഹരിയിലാണ് നിക്ഷേപിക്കുന്നത്. വിദഗ്ധരും പരിചയസമ്പന്നരുമായ പ്രഫഷനലുകൾ, മികച്ച വിപണി ഗവേഷണം നടത്തിയാണ് നിക്ഷേപം നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപത്തിനു മികച്ച വളർച്ച സാധ്യതയുണ്ട്. എന്നാൽ ഇവയ്‌ക്ക് അപകടസാധ്യതകളും ഉണ്ട്. അതായത് പിപിഎഫ് നിക്ഷേപത്തെപ്പോലെ സുരക്ഷിതമല്ല.
നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക ലക്ഷ്യത്തിന്റെ ഭാഗമായിരിക്കണം. അവയ്‌ക്ക് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയണം. നിങ്ങളുടെ സാമ്പത്തിക അടിത്തറ മനസ്സിലാക്കി വരുമാനത്തിന് ഉതകുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications