സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്). ജീവനക്കാരനും തൊഴിൽദാതാവും തുല്യ അനുപാതത്തിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. മൊത്ത നിക്ഷേപത്തിൽനിന്ന് ജീവനക്കാരന് പലിശയും ലഭിക്കും. നിലവിലെ പലിശ നിരക്ക് 8.25 ശതനമാണ്. ഇതിൽ മാറ്റം വരാം. കേന്ദ്രസർക്കാരാണ് എല്ലാ വർഷവും ഇപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) പരമാവധി 12 ശതമാനം വരെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാം. തൊഴിലുടമയ്ക്കും 12 ശതമാനം നിക്ഷേപിക്കാം. തൊഴിലുടമയുടെ 12 ശതമാനം സംഭാവനയിൽ 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കുമാണ് പോവുക.

ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള ഇപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവുണ്ട്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല. റിട്ടയർമെന്റ് സമയത്ത് ഇപിഎഫ് നിക്ഷേപത്തിലൂടെ വലിയൊരു തുക നേടാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
20,000, 30,000, 40,000 മാസശമ്പളമുള്ളവർക്ക് ലഭിക്കുന്ന ഇപിഎഫ് തുക
25-ാം വയസിൽ നിങ്ങളുടെ അടിസ്ഥാന ശമ്പളം 20,000 ആണെങ്കിൽ, 12 ശതമാനം സംഭാവന ചെയ്യുകയും പ്രതിവർഷം 5 ശതമാനം വർധിപ്പിക്കുകയും ചെയ്താൽ നിങ്ങളുടെ മൊത്തം സംഭാവന 36,04,312 രൂപയാണ്. പലിശയായി കിട്ടുന്ന 1,08,79,549 രൂപ കണക്കാക്കുമ്പോൾ റിട്ടയർമെന്റ് സമയത്ത് 1,44,83,861 രൂപയാണ് കിട്ടുക.
25-ാം വയസിൽ 30,000 ആണ് അടിസ്ഥാന ശമ്പളമെന്ന് കരുതുക. 12 ശതമാനം സംഭാവന ചെയ്യുകയും പ്രതിവർഷം 5 ശതമാനം വർധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ മൊത്ത നിക്ഷേപം 54,06,168 രൂപയാണ്. പലിശ ഇനത്തിൽ ലഭിക്കുന്ന 1,63,18,569 രൂപ കണക്കാക്കിയാൽ കയ്യിൽ കിട്ടുക 2,17,24,737 രൂപയാണ്.
റിട്ടയർമെന്റ് ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
അടിസ്ഥാന ശമ്പളം 40,000 ആണെങ്കിൽ നിങ്ങളുടെ മൊത്ത സംഭാവന 72,08,492 രൂപയാണ്. പലിശയായി കിട്ടുക 2,17,58,595 രൂപയാണ്. റിട്ടയർമെന്റ് സമയത്ത് നിങ്ങൾക്ക് കിട്ടുക 2,89,67,087 രൂപയാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications