വില്പനയിലും അറ്റാദായത്തിലും വളര്‍ച്ച കൈവരിക്കുകയെന്നത് ഒരു സംരംഭത്തിന് നിലനില്ക്കാനും വളരാനും അത്യന്താപേക്ഷിതമാണ്. ഈ രണ്ടു ഘടകങ്ങളും ഒരു കമ്പനി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയോടൊപ്പം മുന്നോട്ടുള്ള പ്രയാണം എങ്ങനെയായിരിക്കുമെന്ന സൂചനയും നല്‍കും.
പ്രധാന സൂചികയായ ബിഎസ്ഇ-500 കമ്പനികളില്‍ നിന്നും കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി ഇരട്ടയക്ക നിരക്കില്‍ അറ്റാദായത്തിലും വിറ്റുവരവിലും വളര്‍ച്ച രേഖപ്പെടുത്തിയ 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്. ഇതില്‍ 3 ഓഹരികള്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചവയാണ്. ഈ ഓഹരികള്‍ക്ക് സമീപ ഭാവിയില്‍ മികച്ച മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് രാജ്യാന്തര സാമ്പത്തിക മാധ്യമമായ ബ്ലംബെര്‍ഗ് സംഘടിപ്പിച്ച അഭിപ്രായ സര്‍വേയില്‍ തെളിഞ്ഞത്.
ഡിക്സണ്‍ ടെക്നോളജീസ്
തദ്ദേശീയമായ രൂപകല്പനയോടെ വിവിധ ഇലട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വമ്പന്‍ കമ്പനിയാണ് ഡിക്സണ്‍ ടെക്നോളജീസ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരി 650 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2019 ജൂണില്‍ 480 രൂപ നിലവാരത്തിലായിരുന്ന ഓഹരി ഇപ്പോള്‍ 3,600 രൂപയിലേക്ക് ഉയര്‍ന്നു.
ബ്ലൂംബെര്‍ഗിന്റെ റേറ്റിങ് പ്രകാരം സമീപ ഭാവിയില്‍ ഡിക്സണ്‍ ടെക്നോളജീസിന്റെ (BSE: 540699, NSE: DIXON) ഓഹരികള്‍ 21 ശതമാനം മുന്നേറാമെന്നാണ് അനുമാനം. 4,356 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
റെഡിങ്ടണ് ഇന്ത്യ
250-ഓളെ രാജ്യാന്തര ബ്രാന്‍ഡുകളുടെ വിതരണക്കാരും വിതരണ ശൃംഖലാ സേവനങ്ങളും നല്കുന്ന കമ്പനിയാണ് റെഡിങ്ടണ് ഇന്ത്യ (BSE: 532805, NSE: REDINGTON). കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരികള്‍ 156 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. 2019 ജൂണ്‍ ആദ്യ വാരത്തില്‍ 51 രൂപയിലായിരുന്ന ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 129 രൂപയാണ്.
ബ്ലൂംബെര്‍ഗിന്റെ അഭിപ്രായ സര്‍വേ പ്രകാരം റെഡിങ്ടണ് ഇന്ത്യ ഓഹരിയില്‍ 48 ശതമാനം കുതിപ്പ് പ്രതീക്ഷിക്കുന്നു. ഈ കാലയളവിലേക്ക് 193 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
പിഐ ഇന്‍ഡസ്ട്രീസ്
കാര്‍ഷിക രാസപദാര്‍ത്ഥങ്ങളുടെ മേഖലയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരി, 140 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2019 ജൂണ്‍ ആദ്യ ആഴ്ചയില്‍ 1,116 രൂപയായിരുന്ന ഓഹരികള്‍ ഇപ്പോള്‍ 2,600 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു.
ബ്ലൂംബെര്‍ഗിന്റെ റേറ്റിങ് പ്രകാരം സമീപ ഭാവിയില്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ (BSE: 523642, NSE: PIIND) ഓഹരികള്‍ 17 ശതമാനം മുന്നേറിയേക്കാമെന്നാണ് വിലയിരുത്തല്‍. 3,067 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഡോ. ലാല്‍ പാത്ലാബ്സ്
ആരോഗ്യ സംരംക്ഷണ മേഖലയിലും രോഗ നിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയിലും രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ഡോ. ലാല്‍ പാത്ലാബ്സ് ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ മിഡ് കാപ് ഓഹരികള്‍ 106 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. 2019 ജൂണ്‍ ആദ്യ വാരത്തില്‍ 1,050 രൂപയിലായിരുന്ന ഡോ. ലാല്‍ പാത്ലാബ്സ് (BSE: 539524, NSE: LALPATHLAB) ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 2,117 രൂപയാണ്.
ബ്ലൂംബെര്‍ഗിന്റെ അഭിപ്രായ സര്‍വേ പ്രകാരം ഓഹരിയില്‍ 19 ശതമാനം കുതിപ്പ് പ്രതീക്ഷിക്കുന്നു. ഈ കാലയളവിലേക്ക് 2,570 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
കാപ്ലിന്‍ പോയിന്റ്
രാസസംയുക്തങ്ങളും വിവിധ മരുന്ന ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരി, 68 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2019 ജൂണ്‍ ആദ്യ ആഴ്ചയില്‍ 458 രൂപയായിരുന്ന ഓഹരികള്‍ ഇപ്പോള്‍ 767 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ബ്ലൂംബെര്‍ഗിന്റെ റേറ്റിങ് പ്രകാരം സമീപ ഭാവിയില്‍ കാപ്ലിന്‍ പോയിന്റ് ലാബിന്റെ (BSE: 524742, NSE: CAPLIPOINT) ഓഹരികള്‍ 20 ശതമാനം മുന്നേറിയേക്കാമെന്നാണ് അനുമാനം. 923 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിര്‍ദേശിച്ചിരിക്കുന്നത്.
ലക്സ് ഇന്‍ഡസ്ട്രീസ്
ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ലക്സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരികള്‍ 50 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. 2019 ജൂണ്‍ ആദ്യ വാരത്തില്‍ 1,295 രൂപയിലായിരുന്ന ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 1,892 രൂപയാണ്.
ബ്ലൂംബെര്‍ഗിന്റെ അഭിപ്രായ സര്‍വേ പ്രകാരം ലക്സ് ഇന്‍ഡസ്ട്രീസ് (BSE: 539542, NSE: LUXIND) ഓഹരിയില്‍ 31 ശതമാനം കുതിപ്പ് പ്രതീക്ഷിക്കുന്നു. ഈ കാലയളവിലേക്ക് 2,533 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
ആവാസ് ഫിനാന്സിയേര്സ്
ഭവന വായ്പ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് ആവാസ് ഫിനാന്സിയേര്സ്. നേരത്തെ എയു ഹൗസിങ് ഫിനാന്സിയേര്സ് എന്നറിയപ്പെട്ടിരുന്ന ഈ മിഡ് കാപ് ഓഹരി, 55 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2019 ജൂണ്‍ ആദ്യ ആഴ്ചയില്‍ 1,357 രൂപയായിരുന്ന ഓഹരികള്‍ ഇപ്പോള്‍ 2,036 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ബ്ലൂംബെര്‍ഗിന്റെ റേറ്റിങ് പ്രകാരം സമീപ ഭാവിയില്‍ ആവാസ് ഫിനാന്സിയേര്സ് (BSE: 541988, NSE: AAVAS) ഓഹരികള്‍ 27 ശതമാനം മുന്നേറിയേക്കാം എന്നാണ് വിലയിരുത്തല്‍. 2,652 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിര്‍ദേശിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications