അപ്രതീക്ഷിത കാരണങ്ങളാല്‍ ഓഹരി വിലയില്‍ വമ്പന്‍ ഇടിവ് ഉണ്ടാകുമ്പോള്‍ പ്രമോട്ടര്‍മാര്‍ വാങ്ങാന്‍ തയ്യാറാകുന്നത് ഓഹരിക്കും പ്രമോട്ടര്‍ക്കും ഒരുപോലെ ഗുണകരമാണ്. ഒന്നാമതായി, മുഖ്യ സംരംഭകര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും അന്തര്‍ലീന മൂല്യത്തേയും കാണിക്കുന്നു.
കൂടാതെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്ന നീക്കമാണത്. ഇതൊക്കെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നവയാണ്.
രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കം റീട്ടെയില്‍ നിക്ഷേപകരേയും ആകര്‍ഷിക്കും. അങ്ങനെ ഡിമന്‍ഡ് വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരി വിലയും വര്‍ധിക്കും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ഉയരും. ഇത്തരത്തില്‍ രണ്ടു ഗുണമാണ് ഓഹരി വില താഴുമ്പോള്‍ മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരി വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക പാദങ്ങളില്‍ പ്രമോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ വിഹിതം വര്‍ധിപ്പിച്ച 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വമ്പന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ശ്രീറം ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് കമ്പനി. പ്രധാനമായും വാഹന വായ്പകളിലാണ് ഈ ലാര്‍ജ് കാപ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനം 1,600-ഓളം ശാഖകളും 850-ലധികം ഗ്രാമീണ കേന്ദ്രങ്ങളും കമ്പനിക്ക് സ്വന്തമായുണ്ട്.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഗണ്യമായ തോതില്‍ പ്രമോട്ടര്‍മാര്‍ വിഹിതം ഉയര്‍ത്തി. 2021 ജൂണില്‍ ശ്രീറാം ട്രാന്‍സ്പോര്‍ട്ടില്‍ (BSE: 511218, NSE : SRTRANSFIN) പ്രമോട്ടറുടെ വിഹിതം 25.1 ശതമാനം ആയിരുന്നു. ഇത് 2022 ജൂണ്‍ പാദത്തോടെ 29.3 ശതമാനമായി ഉയര്‍ന്നു.
കബ്ര എക്സട്രൂഷന്‍ ടെക്നിക്
പ്ലാസ്റ്റിക് പൈപ്പുകളും ഫിലിമുകളും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് കബ്ര എക്സട്രൂഷന്‍ ടെക്നിക് (കെഇടി). ആഗോള കമ്പനികളായ ബാറ്റന്‍ഫീല്‍ഡ് എക്സട്രൂഷന്‍ ടെക്നിക്, അമേരിക്കന്‍ മാപ്ലാന് കോര്പ്പറേഷന് തുടങ്ങിയവരുമായി സംയുക്ത സംരംഭങ്ങളുണ്ട്. ലിതിയം- അയോണ്‍ ബാറ്ററി നിര്‍മാണത്തിനായി ബാറ്റ്റിക്സ് എന്ന ഉപകമ്പനി രൂപീകരിച്ചു. ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് ബാറ്ററി വിതരണം ചെയ്യാനുള്ള കരാറുകളും കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം 2020 ഡിസംബറില്‍ കെഇടിയില് (BSE: 524109, NSE : KABRAEXTRU) പ്രമോട്ടര്‍മാരുടെ വിഹിതം 58 ശതമാനമായിരുന്നു. 2022 ജൂണ്‍ പാദത്തോടെ ഇത് 60.4 ശതമാനമായി ഉയര്‍ന്നു. അതായത് 2.4 ശതമാനം വിഹിതം പ്രമോട്ടര്‍ ഗ്രൂപ്പ് വര്‍ധിപ്പിച്ചു.
സ്റ്റാര്‍ സിമന്റ്
വടക്കു കിഴക്കേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരാണ് സ്റ്റാര്‍ സിമന്റ്. ന്യായമായ വിലയും ഗുണമേന്മ കൊണ്ടും ജനപ്രീതിയാര്‍ജിച്ചു. ഉയര്‍ന്ന ഗുണനിലവാരത്തിലുളള ചുണ്ണാമ്പുകല്ല് കിട്ടുന്ന മേഘാലയില്‍ ഇവര്‍ക്ക് വന്‍കിട നിര്മാണശലായുണ്ട്. കൂടാതെ, ആസാമിലും പശ്ചിമ ബംഗാളിലും സിമന്റ് ഉത്പാദന ശാലകളുണ്ട്.
അതേസമയം 2021 ജൂണില്‍ സ്റ്റാര്‍ സിമന്റില്‍ (BSE: 540575, NSE : STARCEMENT) പ്രമോട്ടറുടെ പങ്കാളിത്തം 66.2 ശതമാനമായിരുന്നു. 2022 ജൂണ്‍ പാദത്തോടെ ഇത് 67.4 ശതമാനമായി ഉയര്‍ന്നു.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍
രാജ്യത്ത് സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇരുമ്പ്/ ഉരുക്ക് ഉത്പന്ന നിര്‍മാതാക്കളാണ് ജെഎസ്ഡബ്ല്യൂ സ്റ്റീല്‍. അടുത്തിടെയാണ് ഇസ്പാറ്റ് സ്റ്റീലുമായുള്ള ലയനം പൂര്‍ത്തിയാക്കിയത്. അതേസമയം കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി പ്രമോട്ടര്‍മാര്‍ ജെഎസ്ഡബ്ല്യൂ സ്റ്റീലിലെ (BSE: 500228, NSE : JSWSTEEL) തങ്ങളുടെ വിഹിതം ക്രമാനുഗതമായി ഉയര്‍ത്തുന്നുണ്ട്.
2021 ജൂണില്‍ 44 ശതമാനമായിരുന്ന പ്രമോട്ടര്‍ വിഹിതം 2022 ജൂണ്‍ പാദത്തോടെ 45 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വില 12 ശതമാനം തിരുത്തല്‍ നേരിട്ടു. അതിനാല്‍ വില ഇടിയുന്ന സാഹചര്യം പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങിക്കൂട്ടാനുള്ള അവസരമാക്കിയെന്ന് കരുതാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
