ജീവിതത്തിലെ വലിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സ്‌മോള്‍ കാപ് ഓഹരിയാണോ നല്ലത്! എന്തുകൊണ്ട്?

ഓഹരികളെ വിപണി മൂല്യത്തിന് അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാറുണ്ട്. ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിങ്ങിനെയാണിവ. ഇതില്‍ സ്‌മോള്‍ കാപ് സ്റ്റോക്കുകള്‍ക്ക് സവിശേഷതകള്‍ ഏറെയാണ്. 5,000 കോടിയില്‍ താഴെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഉള്ള ഓഹരിയെയാണ് സ്‌മോള്‍ കാപ് സ്‌റ്റോക്ക് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തരം കമ്പനികള്‍ ഏതെങ്കിലും സവിശേഷവും ഉയര്‍ന്ന സാധ്യകതളുമുള്ള ബിസിനസ് കേന്ദ്രീകരിച്ചാവും മിക്കവാറും പ്രവര്‍ത്തിക്കുക. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ കുറവായതുകൊണ്ട് ഇത്തരം ഓഹരികള്‍ക്ക് ചില റിസ്‌കുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന ആദായത്തിനുള്ള സാധ്യതകളുമുണ്ട്. ഏതൊരു നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോയില്‍ മികച്ച സ്‌മോള്‍ കാപ് ഓഹരികള്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകും. സ്‌മോള്‍ കാപ് സ്റ്റോക്കുകളുടെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

  • ഉയര്‍ന്ന വളര്‍ച്ച:- ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ സ്‌മോള്‍ കാപ് ഓഹരികള്‍ക്ക് മികച്ച വളര്‍ച്ചാ നിരക്ക് കാഴ്ചവയ്ക്കാനാകും. എളുപ്പത്തിലും വേഗത്തിലും വന്‍കിട കമ്പനികളേക്കാള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ബിസനിസ് ഇരട്ടിയാക്കാനാകും. ഉദ്ദാഹരണത്തിന് ഷീല ഫോം എന്ന കമ്പനിക്ക് 2 വര്‍ഷത്തിനുള്ളില്‍ വിറ്റുവരവും ലാഭവും ഇരട്ടിയാക്കാന്‍ സാധിക്കാം. എന്നാല്‍ ഇതേ കാലയളവില്‍ വന്‍കിട കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണീലിവറിന് ഇക്കാര്യം സാധിക്കാന്‍ ബുദ്ധിമുട്ടാകും. അതേസമയം, ഇന്ന് മിഡ്-കാപ് സൂചികയുടെ ഭാഗമായ 36 ശതമാനം ഓഹരികളും 10 വര്‍ഷം മുമ്പ് സ്‌മോള്‍ കാപ് വിഭാഗത്തിലായിരുന്നു. ഇതുതന്നെ അടിസ്ഥാനപരമായി മികച്ച ചെറുകിട കമ്പനിയുടെ വളര്‍ച്ച സാധ്യതയ്ക്ക് അടിവരയിടുന്നു.
സവിശേഷ
  • സവിശേഷ സംരംഭങ്ങളിലേക്കുള്ള വാതായനം:- സ്‌മോള്‍ കാപ് ഓഹരികളിലെ നിക്ഷേപം, സവിശേഷ ബിസിനസ് സംരംങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. ഉദാഹരണത്തിന് ഓറിയന്റല്‍ കാര്‍ബണ്‍ & കെമിക്കല്‍സിനെ പരിശോധിക്കാം. ഇന്ത്യയില്‍ അലിഞ്ഞുപോകാത്ത സള്‍ഫര്‍ (ടയര്‍ നിര്‍മാണത്തിനു വേണ്ട റബര്‍ വള്‍ക്കനൈസേഷന്‍ ചെയ്യാന്‍) നിര്‍മിക്കുന്ന ഏക കമ്പനിയാണിത്. കൂടാതെ വിപണി വിഹിതത്തില്‍ 60 ശതമാനവും കൈയടിക്കി വച്ചിരിക്കുന്നു. അതുപോലെ നേരത്തെ സൂചിപ്പിച്ച ഷീല ഫോം, ഇന്ത്യയിലെ പ്രമുഖ കിടക്ക നിര്‍മാണ കമ്പനിയാണ്. സ്ലീപ് വെല്‍ എന്ന ജനപ്രിയ ബ്രാന്‍ഡ് കമ്പനിയുടേതാണ്. ബ്രാന്‍ഡഡ് കിടക്ക വിപണിയുടെ 30 ശതമാനം ഇവരുടെ കൈവശമാണ്.
നിക്ഷേപത്തിന് യോജിച്ച സമയം?

നിക്ഷേപത്തിന് യോജിച്ച സമയം?

സ്‌മോള്‍ കാപ് സൂചികയും സെന്‍സെക്‌സും തമ്മിലുള്ള അനുപാതം വിലയിരുത്തുന്നത് നിക്ഷേപത്തിനുള്ള അനുയോജ്യ സമയം കണ്ടെത്താന്‍ ഉപകരിക്കും. ദീര്‍ഘകാലയളവിലേക്കുള്ള ഈ അനുപാതത്തിന്റെ മീഡിയന്‍ 0.43 ആണ്. നേരത്തെയുള്ള ഉയര്‍ന്ന നിരക്ക് 0.58-ഉം നിലവിലെ അനുപാതം 0.5-മാണ്. അതായത് സമീപഭാവിയില്‍ സ്‌മോള്‍ കാപ് സൂചികയ്ക്ക് കുറച്ചുകൂടി ഉയരാന്‍ സാധിച്ചേക്കാം. ഉയര്‍ന്ന ആദായം നേടാന്‍ മികച്ച വഴിയാണെങ്കിലും സ്‌മോള്‍ കാപ് ഓഹരിയില്‍ റിസ്‌ക് ഘടകങ്ങളും ഏറെയാണ്. അതുംകൂടി പരിഗണിക്കാതെ സ്‌മോള്‍ കാപ് ഓഹരിയില്‍ മാത്രം നിക്ഷേപം ഒതുക്കുന്നതും മികച്ച തീരുമാനമായിരിക്കില്ല. സ്‌മോള്‍ കാപ് ഓഹരിയിലെ അപകട സാധ്യകള്‍ താഴെ ചേര്‍ക്കുന്നു.

പ്രതികൂല ഘടകങ്ങള്‍

പ്രതികൂല ഘടകങ്ങള്‍

  • ചാഞ്ചാട്ടം:- ഒരു നിശ്ചിത കാലയളവില്‍ ഓഹരികളിലെ വില വര്‍ധിക്കുന്നതിന്റേയും താഴുന്നതിന്റേയും നിരക്കിനേയാണ് വോളറ്റിലിറ്റി അഥവാ ചാഞ്ചാട്ടം എ്ന്നു വിശേഷിപ്പിക്കുന്നത്. സ്‌മോള്‍ കാപ് ഓഹരിയുടെ വിലയില്‍ ചാഞ്ചാട്ടം പൊതുവെ കൂടുതലായിരിക്കും. കൂടാതെ സ്‌മോള്‍ കാപ് ഓഹരിയുടെ വില മറ്റുവിഭാഗം ഓഹരികളേക്കാള്‍ സാധാരണഗതിയില്‍ കുറവായതിനാല്‍ വിപണിയുടെ ചലനത്തിന് അനുസരിച്ചുള്ള മാറ്റത്തിന്റെ തോതും ഉയര്‍ന്നതായിരിക്കും. വിപണി കയറുമ്പോള്‍ കൂടുതല്‍ കയറുകയും ഇറങ്ങുമ്പോള്‍ കൂടുതല്‍ താഴുകയും ചെയ്യാം. സ്‌മോള്‍ കാപ് ഓഹരികളുടെ സാമ്പത്തികാടിത്തറ പോതുവെ ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ ദുര്‍ബലമായതാണ് വീഴ്ചയില്‍ ആഘാതം കൂടുതലാകാന്‍ കാരണം.
ദീര്‍ഘകാല
  • ദീര്‍ഘകാല നിക്ഷേപമാണ് അനുയോജ്യം:- ഹ്രസ്വകാല നിക്ഷേപത്തേക്കാള്‍ ദീര്‍ഘകാല നിക്ഷേപത്തിനാണ് സ്‌മോള്‍ കാപ് ഓഹരികള്‍ അനുയോജ്യം. അതായത് ഉടനടി ആവശ്യമില്ലാത്ത (7- 10 വര്‍ഷം), അധികമുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാവണം നിക്ഷേപം. അതുപോലെ റിട്ടയര്‍മെന്റ് അടുത്തവര്‍ ഇത്തരം ഓഹരികള്‍ ഒഴിവാക്കുന്നതായിരിക്കും ഉചിതം.
  • കുറഞ്ഞ വോളിയം (Volume):- ഉടനടി വ്യാപാരത്തിന് ലഭ്യമായിരിക്കുന്ന ഓഹരികളുടെ എണ്ണം പൊതുവേ സ്‌മോള്‍ കാപ് സ്റ്റോക്കുകളിൽ കുറവായിരിക്കും. ഇത് ഇഷ്ടപ്പെട്ട വിലയ്ക്ക് ഓഹരികള്‍ വില്‍ക്കാനുള്ള സാധ്യതയെ ബാധിക്കാം.
നിക്ഷേപകര്‍ എന്തു ചെയ്യണം?

നിക്ഷേപകര്‍ എന്തു ചെയ്യണം?

  • സ്‌മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപത്തിന് മികച്ച തന്ത്രം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ദീര്‍ഘകാല ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി പോര്‍ട്ട്‌ഫോളിയോ സജ്ജമാക്കുന്നതാവും ഉചിതം. ദീര്‍ഘകാലയളവിലേക്കായതു കൊണ്ട് ഹ്രസ്വാകലയളവിലെ ചാഞ്ചാട്ടങ്ങളില്‍ വിഷണ്ണരാകേണ്ടതില്ല. കൂടാതെ മികച്ച ഓഹരിയാണ് തെരഞ്ഞെടുത്തത് എങ്കില്‍ മികച്ച ആദയാവും ഉറപ്പാക്കാനാകും.
  • മൂലധനം ഫലപ്രദമായി വിനിയോഗിക്കുക- പോര്‍ട്ടഫോളിയോ മൂല്യത്തിന്റെ 10 ശതമാനം സ്‌മോള്‍ കാപ് ഓഹരിയില്‍ വിനിയോഗിക്കുന്നതായിരിക്കും ഉചിതം. ഈ ഫണ്ടില്‍ തന്നെ ഒരു ഓഹരിയില്‍ 2- 3 ശതമാനത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതും ഒഴിവാക്കണം.
വിലയിരുത്തുക:

ഓഹരിയെ വിലയിരുത്തുക:- ഓഹരിയുടെ അടിസ്ഥാനപരമായ കാര്യങ്ങളും ബിസിനസ് മോഡലിനെ കുറിച്ചും പഠിച്ചതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.

  • ശക്തമായ ബാലന്‍സ് ഷീറ്റ് (കുറഞ്ഞ കടം-ഓഹരി അനുപാതം, കടം തിരിച്ചടയ്ക്കാന്‍ തക്ക ലാഭക്ഷമത)
  • മികച്ച വിറ്റുവരവ്
  • വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ച
  • ഓഹരിയിന്മേലുള്ള ആദായം- (ധനകാര്യ മേഖലയിലെ കമ്പനിയാണെങ്കില്‍ നിര്‍ബന്ധമായും ROE- 15 ശതമാനത്തിന് മുകളിലായിരിക്കണം. മറ്റുള്ളവയ്ക്ക് 15 ശതമാനമെങ്കിലും വേണം)
  • കമ്പനി നേതൃത്വത്തിന്റെ മത്സരക്ഷമത, പാടവം
  • ഭാവിയുള്ള ബിസിനസ് മോഡല്‍ (അവരുടെ വിഭാഗത്തിലെ വിപണി വിഹിതം പരിശോധിക്കുക)
  • ആകര്‍ഷകമായ ഓഹരി വില നിലവാരം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X