കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ നിരവധി കമ്പനികള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വിപണിയിലെ സാഹചര്യം അനിശ്ചിതത്തിന് വഴിമാറിയതോടെ ഈ മിക്ക ഓഹരികള്‍ക്കും അനുയോജിച്ച പരിഗണന ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു ബ്ലൂചിപ് ബാങ്കിംഗ് ഓഹരിക്ക് 42 പ്രമുഖരായ വിപണി വിദഗ്ധരുടെ 'ബൈ' (BUY) റേറ്റിങ്ങാണ് ലഭിച്ചത്. നിലവില്‍ ഒരു മാര്‍ക്കറ്റ് അനലിസ്റ്റ് പോലും ഈ ഓഹരിയില്‍ 'സെല്‍' നല്‍കിയിട്ടുമില്ല.
മേല്‍ സൂചിപ്പിച്ചത് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ ഓഹരികളെ കുറിച്ചാണ്. മാര്‍ച്ച് പാദത്തില്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തന ഫലത്തിന് അനുയോജിച്ച മുന്നേറ്റം ഇതുവരെ ഓഹരിയില്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ ഓഹരികള്‍ വിപണി വിദഗ്ധരുടെ പ്രിയ നിക്ഷേപ ലക്ഷ്യസ്ഥാനമായി മാറുന്നത്. അതേസമയം പ്രമുഖ വിപണി വിദഗ്ധരെല്ലാം നല്കിയ എസ്ബിഐ ഓഹരിയിലെ ശരാശരി ലക്ഷ്യവിലയുടെ 624 രൂപ നിലവാരത്തിലാണ്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയുടെ (461 രൂപ) അടിസ്ഥാനത്തില്‍ 35 ശതമാനം മുകളിലാണ്.
അനുകൂല ഘടകം
എസ്ബിഐ വിതരണം ചെയ്ത വായ്പകളില്‍ 41 ശതമാനം എംസിഎല്‍ആര്‍ (MCLR), 34 ശതമാനം ഇബിഎല്‍ആര്‍ (EBLR) അടിസ്ഥാനമാക്കിയാണ്. അതായത്, ആകെ വായ്പകളുടെ 75 ശതമാനത്തില്‍ നിന്നും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഗുണഫലം ലഭിക്കും. ഇത് ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുത്തും. ഇതിനോടൊപ്പം വര്‍ധിക്കുന്ന വായ്പ- നിക്ഷേപ അനുപാതവും 2022- 24 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐയുടെ അറ്റ പലിശ വരുമാനത്തില്‍ 12 ശതമാനം വീതം സംയോജിത വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.
ഈയൊരു മികവിന്റെ അടിസ്ഥാനത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള എസ്ബിഐ ഓഹരിയുടെ പ്രൈസ്- ബുക്ക് വാല്യൂ അനുപാതം 0.70 മടങ്ങിലായിരിക്കും. കൂടാതെ നിലവിലുള്ള ബിസിനസുകള്‍ ഉടച്ചു വാര്‍ക്കുന്നതും സേവനങ്ങള്‍ അതിവേഗത്തില്‍ ഡിജിറ്റല്‍വത്കരിക്കുന്നതും ശ്രദ്ധേയമാണ്. സമീപ ഭാവിയിലെങ്ങും ബാങ്കിന് മൂലധനം സമാഹരിക്കേണ്ട സാഹചര്യം ഉരുത്തിരിയത്തില്ലെന്നാണ് വിലയിരുത്തല്‍. കൂടാതെ ഉപകമ്പനിയായ എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ ഐപിഒ നടത്തുന്നതിനും ലിസ്റ്റ് ചെയ്തിട്ടുള്ള ഉപകമ്പനികളില്‍ ചെറിയ തോതിലുള്ള ഓഹരി വില്പന നടത്താനും മുന്തിയ പരിഗണന എസ്ബിഐ നേതൃത്വം കൊടുക്കുന്നതും അനുകൂല ഘടകമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 6 ശതമാനം വില വര്‍ധിച്ചതോട ഈ വര്‍ഷം എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയില്‍ നേരിട്ട നഷ്ടവും മാറി. നിലവില്‍ ഓഹരി 5, 10, 20- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലേക്ക് എത്തിയിട്ടുണ്ട്. അതുപോലെ 50, 100, 200- ഡിഎംഎ നിലവാരങ്ങളില്‍ നിന്നും 5 ശതമാനത്തോളം മാത്രം അകലത്തിലാണ് നില്‍ക്കുന്നത് എന്നതും ശ്രദ്ധേയം. സമാനമായി 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 17 ശതമാനം താഴെയും ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിനും 13 ശതമാനം മുകളിലുമാണ് ഓഹരി നില്‍ക്കുന്നത്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. പൊതുമേഖലാ സ്ഥാപനം കൂടിയായ എസ്ബിഐ, ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ആം സ്ഥാനത്തുമുണ്ട്. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ 23 ശതമാനവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനം വിപണി വിഹിതവും എസ്ബിഐയക്ക് സ്വന്തമാണ്. 46 കോടി ടപാടുകാരും 22,000-ലധികം ശാഖകളുമുണ്ട്. കൂടാതെ, 2.5 ലക്ഷത്തിലേറെ ജീവനക്കാരുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ തൊഴില്‍ ദാതാവുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
