ശക്തമായ ആഭ്യന്തര ഘടകങ്ങളുടേയും കോര്‍പറേറ്റ് കമ്പനികളുടെ മികച്ച രണ്ടാം പാദഫലങ്ങളുടേയും പശ്ചാത്തലത്തില്‍ പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയരത്തിലേക്ക് വീണ്ടും സമീപിക്കുമ്പോള്‍ തിരുത്തലിനു ശേഷം പിന്നാക്കം നിന്നിരുന്ന മിഡ് കാപ് വിഭാഗം ഓഹരികളിലും മുന്നേറ്റത്തിനുള്ള വഴിതെളിയുന്നു. ഇത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും ഉടനടി ശക്തമായ മുന്നേറ്റ സാധ്യതയുമുള്ള ഒരു പൊതുമേഖലാ ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
എസ്ജെവിഎന്‍
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച ജല വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 5 വൈദ്യുത പദ്ധതികളിലൂടെ 2,000 മെഗാവാട്ടാണ് ഉത്പദാന ശേഷിയുള്ളത്. ഇത് 2023-ഓടെ 5,000 മെഗാവാട്ടായും 2030-ഓടെ 25,000 മെഗാവാട്ടായും 2040-ഓടെ 50,000 മെഗാവാട്ട് ഉത്പാദന ശേഷിയിലേക്ക് ഉയര്‍ത്താനുള്ള വിവിധ പദ്ധതികള്‍ കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
എസ്ജെവിഎന്‍ കമ്പനിയുടെ നിലവിലെ വിപണി മൂല്യം 15,100 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 33.50 രൂപ നിരക്കിലും പിഇ അനുപാതം 12 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന എസ്ജെവിഎന്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.41 ശതമാനമാണ്. ഉയര്‍ന്ന നിലവാരമാണിത്. എസ്ജെവിഎന്റെ ആകെ ഓഹരികളില്‍ 86.77 ശതമാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 2.96 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.42 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എസ്ജെവിഎന്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും അറ്റാദായത്തിലും വളര്‍ച്ച നേടാനായിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എസ്ജെവിഎന്‍ നേടിയ വരുമാനം 1,004 കോടിയും അറ്റാദായം 608 കോടിയുമാണ്. അതേസസമയം 52 ആഴ്ച കാലയളവില്‍ എസ്ജെവിഎന്‍ (BSE : 533206, NSE : SJVN) ഓഹരിയുടെ ഉയര്‍ന്ന വില 38.9 രൂപയും താഴ്ന്ന വില 25.4 രൂപയുമാണ്.
അനുകൂല ഘടകം
ഇതുവരെയുള്ള റെക്കോഡ് ഉയര്‍ന്ന നിലവാരത്തിലേക്ക് എസ്ജെവിഎന്‍ ഓഹരി സമീപിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളും എസ്ജെവിഎന്‍ ഓഹരി മറികടന്നു മുന്നേറിയിട്ടുണ്ട്. ബുള്ളിഷ് സൂചനയാണിത്. അതുപോലെ എസ്ജെവിഎന്‍ ഓഹരിയുടെ ചാര്‍ട്ടില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് തെളിഞ്ഞിട്ടുണ്ട്. ഓഹരി ഇടപാടുകളുടെ എണ്ണം ഉയരുന്നതും കുതിപ്പിന്റെ ശക്തിയെ അടിവരയിടുന്നു. കൂടാതെ ടെക്നിക്കല്‍ സൂചകമായ എംഎസിഡിയും ഓഹരി വാങ്ങുന്നതിനുള്ള സൂചന നല്‍കുന്നുണ്ട്.
ലക്ഷ്യവില 50
കഴിഞ്ഞ ദിവസം 7 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 38.60 രൂപയിലായിരുന്നു എസ്ജെവിഎന്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 50 രൂപ ലക്ഷ്യമിട്ട് ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 30 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 34 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനവും 3 മാസത്തിനിടെ 34 ശതമാനം നേട്ടവും എസ്ജെവിഎന്‍ ഓഹരിയില്‍ രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications