ഏറെ ആകാംക്ഷയുണര്‍ത്തിയായിരുന്നു ആഭ്യന്തര ഓഹരി വിപണിയിലേക്ക് എല്‍ഐസിയുടെ രംഗപ്രവേശം. ഇന്‍ഷൂറന്‍സ് സേവന മേഖലയിലെ ആധിപത്യവും പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയും സ്വീകാര്യതയുമൊക്കെ വിപണിയില്‍ ആവേശമുണര്‍ത്തി. എന്നാല്‍ മേയ് മാസത്തിലെ ലിസ്റ്റിങ് മുതല്‍ എല്‍ഐസി ഓഹരിയില്‍ തുടര്‍ച്ചയായ തിരിച്ചടിയേല്ക്കുന്നതിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്.
ലിസ്റ്റിങ് വിലയില്‍ നിന്നും 34 ശതമാനം താഴ്ന്ന നിലവാരത്തിലാണ് കഴിഞ്ഞയാഴ്ചയില്‍ എല്‍ഐസി ഓഹരിയുടെ ക്ലോസിങ്. ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഐപിഒയില്‍ ആവേശപൂര്‍വം പങ്കെടുത്ത നിരവധി സാധാരണക്കാരായ നിക്ഷേപകരും നിരാശയില്‍ കഴിയവേയാണ് മാറ്റത്തിന്റെ സൂചന നല്കുന്ന സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നത്.
ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ എല്‍ഐസി നേടിയ അറ്റാദായം 15,952 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1,433 കോടിയുടെ ലാഭം മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. അതായത് ലാഭത്തില്‍ കുതിച്ചുച്ചാട്ടം നടത്തിയെന്ന് സാരം.
അതുപോലെ ആദ്യ വര്‍ഷത്തെ പ്രീമീയം വിഭാഗത്തില്‍ 9,125 കോടിയാണ് എല്‍ഐസിക്ക് (BSE: 543526, NSE : LICI) ലഭിച്ചത്. മുന്‍ വര്‍ഷം ഇതു 8,198 കോടിയായിരുന്നു. ഇതോടെ ആകെ പോളിസി പ്രീമിയം വരുമാനം 1.32 ലക്ഷം കോടിയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതു 1.04 ലക്ഷം കോടിയാണ് രേഖപ്പെടുത്തിയിരുന്നത്.
മികച്ച പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ അടിസ്ഥാനപരമായ മൂല്യം കണക്കിലെടുത്ത് എല്‍ഐസി ഓഹരിയില്‍ നിക്ഷേപം പരിഗണിക്കാമെന്ന ശുപാര്‍ശയുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ലക്ഷ്യവില 917
ഇക്കഴിഞ്ഞ ദിവസം 627 രൂപയിലായിരുന്നു എല്‍ഐസി ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ ലാര്‍ജ് കാപ് ഓഹരിക്ക് 'ബൈ റേറ്റിങ്' (BUY) നല്കിയ ഐസിഐസിഐ സെക്യൂരിറ്റീസ് സമീപ ഭാവിയില്‍ ഓഹരിവില 917 രൂപയിലേക്ക് ഉയരാമെന്ന് സൂചിപ്പിച്ചു. ഇതിലൂടെ 45 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഇനിയും വളരെയധികം വളര്‍ച്ചാ സാധ്യതയുള്ള സേവന മേഖല, ഇന്‍ഷൂറന്‍സ് വിപണിയിലേക്ക് പുതിയ കമ്പനികള്‍ക്ക് കടന്നുവരുന്നതിനുള്ള നിയന്ത്രണം, നിയമപരമായ മികച്ച പശ്ചാത്തവുമൊക്കെ അനുകൂല ഘടകങ്ങളാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
എല്‍ഐസി
1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ജനനം. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറിയ എല്‍ഐസി മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തോളം വിഹിതവും കരസ്ഥമാക്കിയിട്ടുണ്ട്. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 40 ലക്ഷം കോടിയിലധികമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനത്തിന് തുല്യമാണിത്. നിലവില്‍ 28.3 കോടി പോളിസിയുടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരും എല്‍ഐസിക്കുണ്ട്.
ഓഹരി വിശദാംശം
എല്‍ഐസിയുടെ 96.5 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. ബാക്കിയുള്ള 1.05 ശതമാനം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും 2.32 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. എല്‍ഐസിയുടെ നിലവിലെ വിപണിമൂല്യം 4 ലക്ഷം കോടിയാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനമാണ്.
എല്‍ഐസിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 16.46 രൂപ നിരക്കിലും പിഇ അനുപാതം 22 മടങ്ങിലുമാണുള്ളത്. ലിസ്റ്റിങ്ങിന് ശേഷമുള്ള കാലയളവില്‍ എല്‍ഐസി ഓഹരിയുടെ ഉയര്‍ന്ന വില 949 രൂപയും (ഇഷ്യൂ വില) താഴ്ന്ന വില 588 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
