പണപ്പെരുപ്പ ഭീഷണി നേരിടുന്നതിന്റെ ഭാഗമായി പണലഭ്യത നിയന്ത്രിക്കുന്നതിന് തുടര്‍ച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുത്തിയ റിസര്‍വ് ബാങ്ക് നടപടിയോട് വിപണി സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. വിലക്കയറ്റത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തിന്റെ ജിഡിപി നിരക്കുകളിലെ അനുമാനം മാറ്റമില്ലാതെ ആര്‍ബിഐ നിലനിര്‍ത്തിയതാണ് അനുകൂല ഘടകമായത്. ഇന്നും വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. എങ്കിലും തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വമ്പന്‍ കുതിപ്പ് കാണിച്ച 2 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എന്‍ജിനിയേഴ്സ് ഇന്ത്യ
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ഇപിസി പദ്ധതികള്‍ നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍). പെട്രോളിയം മേഖലയിലെ പദ്ധതികള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, സാങ്കേതിക പഠനം, പദ്ധതിയെ സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡിസൈനിങ്, എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലാണ് കമ്പനി കൂടുതലായും പ്രവര്‍ത്തിക്കുന്നത്. സര്ട്ടിഫിക്കേഷന് എന്‍ജിനിയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഇഐഎല്ലിന്റെ ഉപകമ്പനിയാണ്. കമ്പനിക്ക് ലണ്ടനിലും ഇറ്റലിയിലും അബുദാബിയിലും മലേഷ്യയിലും ഓഫീസുകളുണ്ട്.
വ്യാഴാഴ്ച രാവിലെ 63 രൂപ നിലവാരത്തിലാണ് ഇഐഎല്‍ (BSE: 532178, NSE: ENGINERSIN) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നേരത്തെ തിരുത്തല്‍ നേരിട്ടിരുന്ന ഓഹരി 58-60 നിലവാരത്തില്‍ ശക്തമായ പിന്തുണയാര്‍ജിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നുണ്ട്. ഇഐഎല്‍ ഓഹരി 81 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്ന് ആനന്ദ് രാത്തി സൂചിപ്പിച്ചു. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 29 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 55 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഐടിഡി സിമന്റേഷന്
വന്‍കിട പദ്ധതികള്‍ക്കു വേണ്ട സവിശേഷ എന്‍ജിനീയറിംഗ് പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഐടിഡി സിമന്റേഷന് ഇന്ത്യ ലിമിറ്റഡ്. വന്‍കിട ഗതാഗത പദ്ധതികള്‍, സമുദ്രതീരത്തുള്ള ഘടനാപരമായ ചട്ടക്കൂടുകള്‍, അണക്കെട്ട്, തുരങ്കം, ദേശീയപാത, വിമാനത്താവളം പോലെ നിരവധി മേഖലകളിലെ പദ്ധതികളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1931-ല്‍ ബ്രിട്ടീഷ് കമ്പനിക്ക് കീഴിലാണ് ഇന്ത്യയിലെ ആരംഭമെങ്കിലും 2005-ല്‍ ഇറ്റാലിയന്‍- തായ്ലന്ഡ് ഡെവലപ്മെന്റ് എന്ന കമ്പനി ഏറ്റെടുത്തു. നിലവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലിയല്‍ രാജ്യമെമ്പാടും അനവധി പദ്ധതികള്‍ കമ്പനി നടപ്പാക്കുന്നുണ്ട്.
ഐടിഡി സിമന്റേഷന് (BSE: 509496, NSE: ITDCEM) ഓഹരികള്‍ 65 രൂപ നിലവാരത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അടുത്തിടെ തിരുത്തല്‍ നേരിട്ടെങ്കിലും അതിശക്തമായ സപ്പോര്‍ട്ട് മേഖലയായ 60 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയും കുതിപ്പിനുള്ള സൂചന നല്കുന്നു. വിപണി വിലയില്‍ ഐടിഡി സിമന്റേഷന് ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 88 രൂപയിലേക്ക് ഓഹരി ഉയരാം. ഇതിലൂടെ 36 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 55 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
