രാകേഷിനും ടാറ്റ പ്രേമം; തകര്‍ച്ചയ്ക്കിടെ വിഹിതം കൂട്ടിയ നാലില്‍ മൂന്നും ടാറ്റ കമ്പനികള്‍; കൈവശമുണ്ടോ?

ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകരെ എന്നും മോഹിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോയും രാകേഷിനുണ്ട്. നിലവില്‍ 42 ഓഹരികളിലാണ് നിക്ഷേപം ഉള്ളത്. ഇതിനിടെ, വിപണി തിരുത്തലിന് വിധേയമായ ഡിസംബര്‍ പാദത്തില്‍ രാകേഷ്, ഓഹരി വിഹിതം വര്‍ധിപ്പിച്ച നാല് കമ്പനികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1) ടൈറ്റന്‍ കമ്പനി

1) ടൈറ്റന്‍ കമ്പനി

സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത ടാറ്റ ഗ്രൂപ്പ് സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമി്റ്റഡ് (BSE: 500114, NSE : TITAN). ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളാണ്. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയാണ് തനിഷ്‌കും കമ്പനിയുടെ ഭാഗമാണ്. ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു. കമ്പനിക്ക് ഡിസംബര്‍ പാദത്തില്‍ മികച്ച ബിസിനസ് നേടാനായെന്നാണ് അനുമാനം. ഉത്സവ സീസണ്‍ പ്രമാണിച്ചുള്ള ജ്വല്ലറി ബിസിനസിലെ ഉണര്‍വാണ് കാരണം. വ്യാഴാഴ്ച രാവിലെ 2,600 രൂപ നിലവാരത്തിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 2,687 രൂപയും കുറഞ്ഞ വില 1,396 രൂപയുമാണ്.

2) എസ്‌കോര്‍ട്ട്‌സ്

2) എസ്‌കോര്‍ട്ട്‌സ്

കാര്‍ഷികാനുബന്ധ, വാഹന, നിര്‍മ്മാണ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളും ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്രെയിന്‍ പോലെയുള്ള യന്ത്രങ്ങളും റെയില്‍വേയ്ക്ക് വേണ്ട എയര്‍ ബ്രേക്ക്, ഗിയര്‍ അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്‌കോര്‍ട്ട്‌സ് (BSE: 500495, NSE : ESCORTS). എണ്‍പതുകളില്‍ പ്രശസ്തമായ രാജ്ദൂത് ബ്രാന്‍ഡ് നാമത്തില്‍ ഇരുചക്ര വാഹനങ്ങളും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്്. ലോകത്തിലെ വലിപ്പമേറിയ പിക്ക് ആന്‍ഡ് കാരി വിഭാഗത്തിലുള്ള ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണിത്. ജപ്പാനിലെ ട്രാക്ടര്‍ നിര്‍മ്മാണ ഭീമനായ കുബോട്ട കോര്‍പ്പറേഷന്‍ കമ്പനിയില്‍ പങ്കാളിത്തം നേടി. വ്യാഴാഴ്ച രാവിലെ 1,860 രൂപ നിലവാരത്തിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 1,918.90 രൂപയും കുറഞ്ഞ വില 1,100 രൂപയുമാണ്.

3) ടാറ്റ മോട്ടോര്‍സ്

3) ടാറ്റ മോട്ടോര്‍സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS). ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകള്‍ സ്വന്തമായുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ ഓഹരികള്‍ വാങ്ങിയതിനു ശേഷം ആദ്യമായാണ് വിഹിതം വര്‍ധിപ്പിക്കുന്നത്. ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, ടാറ്റ മോട്ടോര്‍സിന്റെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം പ്രഖ്യപിച്ച സമയത്താണ് വിഹിതം വര്‍ധിപ്പിച്ചതെന്നും ശ്രദ്ധേയം. വ്യാഴാഴ്ച രാവിലെ 520 രൂപ നിലവാരത്തിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 536.70 രൂപയും കുറഞ്ഞ വില 255.35 രൂപയുമാണ്.

4) ഇന്ത്യന്‍ ഹോട്ടല്‍സ്

4) ഇന്ത്യന്‍ ഹോട്ടല്‍സ്

ഇന്ത്യന്‍ ആതിഥേയത്വത്തിന്റെ മറുവാക്കാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രശസ്ത കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL). താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ, എന്നിങ്ങനെയുള്ള ബ്രാന്‍ഡുകൡ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടലുകള്‍ നടത്തുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷ്ഡ്ജി ടാറ്റയുടെ ആശീര്‍വാദത്തോടെ 1899-ലാണ് തുടക്കം. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. നിലവില്‍ 4 ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി 80 ഇടത്ത് 196 ഹോട്ടലുകളും 20,000-ലേറെ മുറികളും സ്വന്തമായുണ്ട്. കോവിഡ് പ്രതിസന്ധിയിലെ തിരിച്ചടിയില്‍ നിന്നും രാജ്യത്തെ വിനോദ സഞ്ചാര മേഖല കരകയറുന്നതിനിടെയാണ് ജുന്‍ജുന്‍വാല ഈ ടാറ്റ കമ്പനിയില്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചത്്. വ്യാഴാഴ്ച രാവിലെ 208 രൂപ നിലവാരത്തിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 230.20 രൂപയും കുറഞ്ഞ വില 90.91 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X