പുതിയൊരു റിസള്‍ട്ട് സീസണിലൂടെ ഓഹരി വിപണി കടന്നുപോകുകയാണ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുന്നതിനാല്‍ കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം ആഭ്യന്തര വിപണിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മുഖ്യഘടകമാവും.
ഇതിനിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും വിവിധ ഓഹരികളുടെ റേറ്റിങ് പുനര്‍ നിശ്ചയിക്കുന്നുണ്ട്. ഇത്തരത്തില്‍ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സമീപകാല ലക്ഷ്യവില വെട്ടിക്കുറച്ച 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്കുന്നതില് മുന്‍പന്തിയിലുള്ള സ്വകാര്യ സ്ഥാപനമാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി. ഇതിന്റെ ഓഹരിക്ക് നല്‍കിയിരുന്ന 'ബൈ' റേറ്റിങ് അമേരിക്കന്‍ ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് നിലനിര്‍ത്തി. എങ്കിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ (BSE: 540133, NSE : ICICIPRULI) ഓഹരിക്ക് കല്‍പ്പിച്ചിരുന്ന സമീപകാല ലക്ഷ്യവില 700 രൂപയിലേക്ക് താഴ്ത്തി നിശ്ചയിച്ചു. അതേസമയം ഇന്ന് 523 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം അവസാനിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഈ ബ്ലൂചിപ് ഓഹരിക്ക് നേരത്തെ നല്‍കിയിരുന്ന 'ബൈ' റേറ്റിങ് ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമൂറ നിലനിര്‍ത്തി. എന്നിരുന്നാലും എച്ച്ഡിഎഫ്സി ബാങ്ക് (BSE: 500180, NSE : HDFCBANK) ഓഹരിയില്‍ സമീപ കാലയളവിലേക്കായി നിര്‍ദേശിച്ചിരുന്ന ലക്ഷ്യവില 1,690 രൂപയിലേക്ക് കുറച്ചു. ഒരു ശതമാനത്തിലധികം മുന്നേറി 1,365 രൂപയിലാണ് ഇന്ന് ഓഹരിയുടെ ക്ലോസിങ്.
ജിന്‍ഡാല്‍ സ്റ്റീല്‍
രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഉരുക്ക് ഉത്പാദകരും ഖനനവും ഊര്‍ജവുമായി ബന്ധപ്പെട്ട രംഗങ്ങളിലും നിര്‍ണായക സംരംഭങ്ങളുള്ള കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ലിമിറ്റഡ്. ഇതിന്റെ ഓഹരിക്ക് നല്‍കിയിരുന്ന 'ബൈ' റേറ്റിങ് അമേരിക്കന്‍ ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിറ്റി നിലനിര്‍ത്തി.
എങ്കിലും ജിന്‍ഡാല്‍ സ്റ്റീല്‍ (BSE: 532286, NSE : JINDALSTEL) ഓഹരിക്ക് കല്‍പ്പിച്ചിരുന്ന സമീപകാല ലക്ഷ്യവില 590-ല്‍ നിന്നും 450 രൂപയിലേക്ക് താഴ്ത്തി. അതേസമയം ഇന്ന് 356 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം അവസാനിച്ചത്.
എസിസി
രാജ്യത്തെ വന്‍കിട സിമന്റ് നിര്‍മാതാക്കളാണ് എസിസി ലിമിറ്റഡ്. അടുത്തിടെ അദാനി ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തെങ്കിലും ഓഹരിക്ക് 'ന്യൂട്രല്‍' റേറ്റിങ് ആണ് ആഗോള നിക്ഷേപക സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് നല്‍കിയിരിക്കുന്നത്. അതുപോലെ എസിസി (BSE: 500410, NSE : ACC) ഓഹരിക്ക് നല്‍കിയിരുന്ന സമീപകാല ലക്ഷ്യവില 2,450 രൂപയില്‍ നിന്നും 2,000 രൂപ നിലവാരത്തിലേക്കും താഴ്ത്തി നിശ്ചയിച്ചു. അതേസമയം ഇന്ന് നേരിയ ഇടിവോടെ 2,159 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ഹിന്ദുസ്ഥാന്‍ സിങ്ക്
നാകത്തിന്റെ ഖനനവും അയിര് ഉരുക്കലുമായി ബന്ധപ്പെട്ടാണ് ഹിന്ദുസ്ഥാന്‍ സിങ്ക് പ്രവര്‍ത്തിക്കുന്നത്. ഈ ലാര്‍ജ് കാപ് ഓഹരിക്ക് 'ന്യൂട്രല്‍' റേറ്റിങ് ആണ് അമേരിക്കന്‍ ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിറ്റി നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം ഹിന്ദുസ്ഥാന്‍ സിങ്ക് (BSE: 500188, NSE : HINDZINC) ഓഹരിക്ക് കല്‍പ്പിച്ചിരുന്ന മധ്യകാല ലക്ഷ്യവില 330 രൂപയില്‍ നിന്നും 255 രൂപയിലേക്കും കുറച്ചു. അതേസമയം ബുധനാഴ്ച 7 ശതമാനത്തോളം ഇടിഞ്ഞ് 279 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
ടിസിഎസ്
ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനവുമാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. ഈ ബ്ലൂചിപ് ഓഹരിക്ക് നേരത്തെ ക്രെഡിറ്റ് സ്വീസ് നല്‍കിയിരുന്ന 'ഓവര്‍വെയിറ്റ്' എന്നതില്‍ നിന്നും 'ന്യൂട്രല്‍' നിലവാരത്തിലേക്ക് റേറ്റിങ് വെട്ടിച്ചുരുക്കി. സമാനമായി ടിസിഎസിന് (BSE: 532540, NSE : TCS) നല്‍കിയിരുന്ന ലക്ഷ്യവില 4,350 രൂപയില്‍ നിന്നും 3,275 രൂപയിലേക്കും താഴ്ത്തി നിശ്ചയിച്ചു. അതേസമയം ഇന്ന് 3 ശതമാനത്തോളം മുന്നേറി 3,165 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ഒബ്റോയ് റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വമ്പന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഒബ്റോയ് റിയാല്‍റ്റി. ഈ ഓഹരിക്ക് നേരത്തെ നല്‍കിയിരുന്ന 'അണ്ടര്‍പെര്‍ഫോം' എന്നതില്‍ നിന്നും 'ഔട്ട്പെര്‍ഫോം' എന്നതിലേക്ക് റേറ്റിങ് ഉയര്‍ത്തി. എങ്കിലും ഒബ്റോയ് റിയാല്‍റ്റി (BSE: 533273, NSE : OBEROIRLTY) ഓഹരിയില്‍ ഹോങ്കോംഗ് ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ കല്‍പ്പിച്ചിരുന്ന ലക്ഷ്യവില 1,005 രൂപയില്‍ നിന്നും 925 രൂപയിലേക്ക് താഴ്ത്തി. അതേസമയം ബുധനാഴ്ച 898 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും



Click it and Unblock the Notifications