മൂന്ന് ദിവസം തുടര്‍ച്ചയായി ബജറ്റിനോടനുബന്ധിച്ച് കുതിച്ചെങ്കിലും കൃത്യമായ ദിശ നിര്‍ണയിക്കാനാകാതെ പ്രധാന സൂചികകളെല്ലാം ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറുന്നതാണ് ഈ കടന്നു പോകുന്ന വ്യാപാര ആഴ്ചയിലെ അവസാന രണ്ടു ദിനങ്ങളിലും കണാനായത്. ആഗോള സൂചനകള്‍ ദുര്‍ബലമായതും മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായക പ്രതിരോധം ഭേദിക്കാന്‍ കഴിയാതെ വന്നതോടെയുമാണ് കുതിപ്പിന് വിലങ്ങുതടിയായത്. വരുന്ന ആഴ്ച റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പുത്തിക വര്‍ഷത്തിലെ അവസാന ദ്വൈമാസ ധനനയ അവലോകന യോഗം വിപണിക്ക് നിര്‍ണയാകമാകും. ഫെബ്രുവരിയിലെ രണ്ടാം ആഴ്ചയിലേക്ക് പരിഗണിക്കാവുന്ന രണ്ട് ഓഹരികളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കടന്നുപോയ ആഴ്ച
അവസാന രണ്ട് ദിനങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും നിഫ്റ്റി നിര്‍ണായകമായ 17,500 നിലവാരത്തിന് മുകളിലാണ് ക്ലോസ് ചെയ്തത്. ആഴ്ചയുടെ അടിസ്ഥാനത്തില്‍ 2 ശതമാനത്തിലേറെ നേട്ടം പ്രധാന സൂചികകള്‍ കരസ്ഥമാക്കി. സെന്‍സെക്സ് 1445 പോയിന്റും നിഫ്റ്റി 414 പോയിന്റും ഉയര്‍ന്നു. ഫെബ്രുവരിയിലെ ആദ്യ ആഴ്ചയില്‍ മെറ്റല്‍ വിഭാഗം സൂചിക 6.6 ശതമാനം ഉയര്‍ന്നു. കമ്മോഡിറ്റി വിഭാഗങ്ങളിലെ വില വര്‍ധനവാണ് മെറ്റലിനെ തുണയ്ക്കുന്നത്. സമാനമായി ഫാര്‍മ 4.6 ശതമാനവും എഫ്എംസിജി വിഭാഗം 3.6 ശതമാനവും നേട്ടം കരസ്ഥമാക്കി. ബിഎസ്ഇ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങളും 2 ശതമാനത്തിലേറെ വര്‍ധിച്ചത് വിപണിയില്‍ പൊതുവിലുണ്ടായ ഉണര്‍വിനെ സൂചിപ്പിക്കുന്നു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ആഭ്യന്തര വിപണിയില്‍ വെളളിയാഴ്ചത്തെ വ്യാപാരം ബെയറീഷ് ചായ്വോടെയുള്ള ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സമാനമായി ഒരാഴ്ചത്തെ കുതിപ്പിന് ശേഷം തകര്‍ച്ചയോടെയായിരുന്നു അമേരിക്കന്‍ വിപണിയും നിര്‍ത്തിയത്. ഇനി വരുന്നയാഴ്ച റിസര്‍വ് ബാങ്കിന്റെ യോഗം ഇന്ത്യന്‍ വിപണിക്ക് നിര്‍ണായകമാണ്. അല്‍പ്പം ബെയറിഷ് ചായ്വോടെ സൈഡ്വേയ്സ് മൂവ്മെന്റായിരിക്കും സൂചിക നടത്തുക. 17,200- 17,300 നിലവാരം സപ്പോര്‍ട്ട് മേഖലയായും 17,800- 17,850 നിലവാരം റെസിസ്റ്റന്‍സ് മേഖലയായും വര്‍ത്തിക്കാം. 17,400-ന് താഴെ നിഫ്റ്റി ദിനാന്ത്യത്തില്‍ ക്ലോസ് ചെയ്യാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,500 നിലവാരം തകര്‍ന്നാല്‍ ഇപ്പോഴുള്ള കുതിപ്പിനെ ബാധിക്കാം.
1) വേദാന്ത
മെറ്റല്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയായ വേദാന്ത ലിമിറ്റഡ് (BSE: 500295, NSE: VEDL) വെള്ളിയാഴ്ച 356.35 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 370- 380 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 344 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനമായ എംഎസ്എഫ്എല് നിര്‍ദേശിച്ചു. ഇക്കഴിഞ്ഞയാഴ്ചയില്‍ മെറ്റല്‍ വിഭാഗം ബുള്ളിഷ് ട്രെന്ഡിലാണുളളത്. അതുപോലെ ഫോളിങ് ചാനലില്‍ നിന്നും സ്റ്റോക്കിന് ബ്രേക്ക്ഔട്ട് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2) ബയോകോണ്‍
ഫാര്‍മ വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്കായ ബയോകോണ്‍ ലിമിറ്റഡ് (BSE: 532523, NSE: BIOCON), 391.65 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 415- 426 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംഎസ്എഫ്എല് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 381 രൂപയില്‍ ക്രമീകരിക്കണം. ഓഹരി വിലയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ 'റിവേഴ്സ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണിലുള്ള ബ്രേക്ക് ഔട്ട് കാണാനാകുമെന്നും കടുത്ത പ്രതിരോധ മേഖലയായിരുന്ന 385 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാനായതും ബുള്ളിഷ് ട്രെന്‍ഡിനെ കുറിക്കുന്നുവെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംഎസ്എഫ്എല് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications