പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമായ രാകഷ് ജുന്‍ജുന്‍വാല, ഇത്തരത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ആരാധനപാത്രമാണ്. എന്നാല്‍, വിപണിയിലെ സമീപകാല തിരിച്ചടിയില്‍ അദ്ദേഹത്തിന്റെയും ഭാര്യ രേഖയുടേയും പോര്‍ട്ട്ഫോളിയോയും ചുവപ്പണിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ രാകേഷിന്റെ കൈയിലുള്ള അര ഡസണ്‍ ഓഹരികളാണ് 52 ആഴ്ച താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്.
എഡല്‍വീസ് ഫിനാന്‍ഷ്യല്‍- ധനകാര്യ മേഖലയിലെ ഈ മിഡ് കാപ് ഓഹരിയില്‍ ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.6 ശതമാനം പങ്കാളിത്തമാണുള്ളത്. ഫെബ്രുവരി 28-ന് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ (BSE: 532922, NSE : EDELWEISS) ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 53.65 രൂപയില്‍ എത്തി. വെള്ളിയാഴ്ച രാവിലെ 54 രൂപയിലാണ് സ്റ്റോക്കില്‍ വ്യാപാരം പുരോഗമിക്കുന്നത്.
വൊക്കാര്‍ട്ട്- ഫാര്‍മ മേഖലയില്‍ നിന്നുള്ള മിഡ് കാപ് കമ്പനിയില്‍ ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയ്ക്ക് 2.26 ശതമാനം ഓഹരികളാണുള്ളത്. ഫെബ്രുവരി 24-ന് വൊക്കാര്‍ട്ട് (BSE: 532300, NSE : WOCKPHARMA) ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 326.25-ല്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 340 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ജൂബിലന്റ് ഫാര്‍മോവ- ഫാര്‍മ മേഖലയിലെ മിഡ് കാപ് ഓഹരിയില്‍ ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 6.3 ശതമാനം പങ്കാളിത്തമുണ്ട്. ഫെബ്രുവരി 28-ന് ജൂബിലന്റ് ഫാര്‍മോവ (BSE: 530019, NSE : JUBLPHARMA) ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 389.90 രൂപയില്‍ എത്തി. വെള്ളിയാഴ്ച രാവിലെ 411 രൂപയിലാണ് സ്റ്റോക്കില്‍ വ്യാപാരം പുരോഗമിക്കുന്നത്.
റാലീസ് ഇന്ത്യ- അഗ്രോ-കെമിക്കല്‍ മേഖലയിലെ മിഡ് കാപ് കമ്പനിയില്‍ ഡിസംബറില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയ്ക്കും രേഖയ്ക്കും കൂടി 9.8 ശതമാനം ഓഹരികളാണുള്ളത്. ഫെബ്രുവരി 24-ന് റാലീസ് ഇന്ത്യ (BSE: 500355, NSE : RALLIS) ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 226.80-ല്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 243 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
എന്‍സിസി- കണ്‍സ്ട്രക്ഷന്‍ & കോണ്‍ട്രാക്ടിങ് മേഖലയിലെ സ്മോള്‍ കാപ് ഓഹരിയില്‍ രേഖ ജുന്‍ജുന്‍വാലയ്ക്ക് 12.8 ശതമാനം പങ്കാളിത്തമാണുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24-ന് എന്‍സിസി (BSE: 500294, NSE : NCC) ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 55.80 രൂപയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 60.80 രൂപയിലാണ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.
സ്റ്റാര്‍ ഹെല്‍ത്ത്- അടുത്തിടെ ഐപിഒ കഴിഞ്ഞ ഇന്‍ഷുറന്‍സ് മേഖലയിലെ ഈ ലാര്‍ജ് കാപ് സ്റ്റോക്കില്‍ ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം പങ്കാളിത്തമുണ്ട്. ഫെബ്രുവരി 24-ന് സ്റ്റാര്‍ ഹെല്‍ത്ത് (BSE: 543412, NSE : STARHEALTH) ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 635 രൂപയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 651 രൂപയിലാണ് സ്റ്റോക്കില്‍ വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് സൂചിക ഇപ്പോഴും 52 ആഴ്ച താഴ്ന്ന നിലവാരത്തില്‍ നിന്നും ഏറെ മുകളിലാണുള്ളത്. കഴിഞ്ഞ മാര്‍ച്ച് 19-ന് രേഖപ്പെടുത്തിയ 19,233 ആണ് സീമപകാലത്തെ താഴ്ന്ന നിലവാരം. വെള്ളിയാഴ്ച രാവിലെ മിഡ് കാപ് സൂചിക 22,750 നിലവാരത്തിലാണുള്ളത്. സമാനമായി സ്മോള്‍ കാപ് സൂചികയും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ഏറെ അകലെയാണ്. എങ്കിലും 2022-ല്‍ ഈ രണ്ട് സൂചികകളും 10 ശതമാനത്തിലേറേ തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
