പെന്നി ഓഹരികലെ സംബന്ധിച്ച കൃത്യമായ നിര്‍വചനമില്ല. പൊതുവില്‍ 10 രൂപയില്‍ താഴെയുള്ള ഓഹരികളെ പെന്നി ഓഹരികളെന്ന് വിളിക്കുമെങ്കിലും 1 ഡോളര്‍ മൂല്യത്തിന് (ഏകദേശം 75 രൂപ) താഴെയുള്ളവയേയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അതേസമയം അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നേട്ടവും നല്കാന് സാധിക്കും. ഇത്തരത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതും അടിസ്ഥാനപരമായി മികച്ച നിലയിലുമുള്ള ഒരു പൊതുമേഖല ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
എന്‍എച്ച്പിസി
രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ജല വൈദ്യുതോത്പാദന കമ്പനിയാണ് എന്‍എച്ച്പിസി അഥാവ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന്. 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള 24 പദ്ധതികളിലൂടെ 7,071 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 6,000 മെഗാവാട്ട് ശേഷിയുള്ള പുതിയ 9 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതിനോടൊപ്പം 7,342 മെഗാവാട്ടിന്റെ പുതിയ 8 പദ്ധതികള്‍ക്ക് നിര്‍മാണ അനുമതി ലഭിച്ചിട്ടുമുണ്ട്.
മുതല്‍ മുടക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 10 പൊതുമേഖല സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് എന്‍എച്ച്പിസി. അടുത്തിടെ പുനരുപയോഗ ഊര്‍ജ മേഖലയിലേക്കും കടന്നിട്ടുണ്ട്. 1,130 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ആസൂത്രണ ഘടത്തിലാണ്.
ഓഹരി വിശദാംശം
കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ എന്‍എച്ച്പിസി ലാഭവിഹിതം നല്കുന്നു. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.78 ശതമാനമാണ്. എന്‍എച്ച്പിസിയുടെ ആകെ ഓഹരികളില്‍ 71 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.59 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.51 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 35.76 എന്ന നിരക്കിലാണ്. അതായത്, ബുക്ക് വാല്യൂ നിരക്കിനേക്കാള്‍ താഴെയാണ് ഓഹരി വിലയുള്ളത്. ഊര്‍ജോത്പാദന വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 35.90 നിരക്കിലായിരിക്കുമ്പോള്‍ എന്എച്ച്പിസിയുടേത് 9.63 ആണെന്നതും ശ്രദ്ധേയം.
അനുകൂല ഘടകം
സമീപകാലത്തായി വൈവിധ്യവത്കരണത്തിലൂടെയും മികച്ച പദ്ധതികള്‍ നടപ്പാക്കിയും വരുമാനം ഉറപ്പാക്കാന്‍ എന്‍എച്ച്പിസിക്ക് സാധിച്ചത്് ശ്രദ്ധേയ നേട്ടമാണ്. കൂടാതെ കമ്പനി അടിസ്ഥാനപരമായും ശക്തമായ നിലയിലാണ്. പിഇ റേഷ്യോ താഴ്ന്നു നില്ക്കുന്നതും ബുക്ക് വാല്യൂവിനേക്കാള്‍ താഴെയാണ് ഓഹരിയുടെ വിപണി വിലയെന്നതും മാറ്റ് കൂട്ടുന്നു. ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് ഉള്ളതും അനുകൂല ഘടകമാണ്. കൂടാതെ, 2024 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 2,800 മെഗാവാട്ട് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ വരുമാനത്തിലും വര്‍ധനയുണ്ടാകും.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എന്‍എച്ച്പിസിയുടെ (BSE: 533098, NSE: NHPC) സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 6.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 7.8 ശതമാനവും അറ്റാദായത്തില്‍ 9 ശതമാനം വീതവും സംയോജിത വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2,374 കോടിയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം ഇടിവാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 887 കോടിയായിരുന്നു.
ലക്ഷ്യവില 45
ചൊവ്വാഴ്ച രാവിലെ 33 രൂപ നിലവാരത്തിലാണ് എന്‍എച്ച്പിസി ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 45 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 36 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 37.05 രൂപയും താഴ്ന്ന വില 23.40 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 ശതമാനവും ഒരു മാസത്തിനിടെ 20 ശതമാനവും ഓഹരി മുന്നേറിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
