കഴിഞ്ഞ വര്‍ഷം വിപണിയില്‍ അഭൂതപൂര്‍വമായ കുതിപ്പിനായിരുന്നു സാക്ഷ്യംവഹിച്ചത്. വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ടായിരുന്നു എങ്കിലും പ്രധാന സൂചികകളും ഭൂരിഭാഗം ഓഹരികളും ആവേശക്കുതിപ്പിലായിരുന്നു. അടുത്തിടെയുണ്ടായ തിരിച്ചടി പരിഗണിച്ചാലും പ്രധാന സൂചികയായ നിഫ്റ്റി, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 11 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. എന്നാല്‍ ഈ കുതിപ്പിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരുകൂട്ടം ഓഹരികളും ഇവിടെയുണ്ട്. അടിസ്ഥാനപരമായി മികച്ച നിലയിലായിരുന്നിട്ടും ഇതേ കാലയളവില്‍ 20 ശതമാനത്തോളം തിരിച്ചടിയാണ് ഈ ഓഹരി നേരിട്ടത്. എന്നാല്‍ സാഹചര്യം ഇപ്പോള്‍ ഓഹരിക്ക് അനുകൂലമായി വരുന്നുവെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍.
എക്സൈഡ് ഇന്‍ഡസ്ട്രീസ്
60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുന്‍നിര ബാറ്ററി നിര്‍മാണ കമ്പനിയാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്സൈഡ് ഇന്‍ഡസ്ട്രീസ്. 2.5 എഎച്ച് മുതല്‍ 20,600 എഎച്ച് ശേഷിയുള്ള വിവിധ തരത്തിലെ ബാറ്ററികള്‍ കമ്പനി നിര്‍മിക്കുന്നു. പ്രധാനമായും വാഹനങ്ങള്‍ക്കു വേണ്ട ബാറ്ററികളാണ് ഉത്പാദിപ്പിക്കുന്നത്. എങ്കിലും ഉപകരണ വിഭാഗത്തിലും പ്രതിഷ്ഠാപനത്തിലും അറ്റക്കുറ്റപ്പണികളുമൊക്കെ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 ബാറ്റി നിര്‍മാണ ശാലകളും 2 യുപിഎസ് നിര്‍മാണ ശാലകളും ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
45 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ശ്രീലങ്ക, ബ്രിട്ടണ്, സിങ്കപ്പൂര്‍ എന്നിവടങ്ങളില്‍ ഉപകമ്പനികളുണ്ട്. ജപ്പാന്, അമേരിക്ക, ബ്രിട്ടണ് കമ്പനികളുമായി സാങ്കേതിക വിദ്യ പങ്കാളിത്തവുമുണ്ട്.
ശ്രദ്ധേയ ഘടകം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ താരതമ്യേന മികച്ച പ്രവര്‍ത്തന ഫലമാണ് എക്സൈഡ് ഇന്‍ഡസ്ട്രീസ് കാഴ്ചവെച്ചത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ലാഭത്തിന്റെ മാര്‍ജിനില്‍ ഇടിവുണ്ടായി. അത് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം പ്രതീക്ഷിച്ചതുമാണ്. വാഹന രംഗത്തും വ്യവസായ മേഖലയിലും ബാറ്ററി വില്പന മെച്ചപ്പെട്ടതാണ് വരുമാന വര്‍ധനവിന് സഹായിച്ചത്. പ്രതികൂല സാഹചര്യം കാരണമുള്ള ലാഭ മാര്‍ജിനിലെ തിരിച്ചടികളുടെ സമയം പിന്നിട്ടു കഴിഞ്ഞുവെന്നും സാഹചര്യം മെച്ചപ്പെടാനാണ് സാധ്യതയെന്നും റെലിഗേര്‍ ബ്രോക്കിങ് സൂചിപ്പിച്ചു.
ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനാലും വിവിധ വിഭാഗങ്ങളിലെ വില്പന മെച്ചപ്പെടുത്തിയും ചെലവ് ചുരുക്കിയും ലാഭത്തിന്റെ മാര്‍ജിനിലുള്ള സമ്മര്‍ദം എക്സൈഡ് ഇന്‍ഡസ്ട്രീസിന് (BSE: 500086, NSE: EXIDEIND) അതിജീവിക്കാനാകും എന്നാണ് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടിയത്. അതുപോലെ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ പാതയില്‍ ആയതിനാലും വാഹന വില്പന ഉയര്‍ന്നു തുടങ്ങിയതിനാലും വിപണിയിലുളള ആവശ്യകതയും മികച്ച നിലവാരത്തില്‍ തുടരുമെന്നാണ് അനുമാനം.
കൂടാതെ വൈദ്യുത വാഹനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന ലിഥീയം- അയോണ്‍ ബാറ്ററി വിഭാഗത്തിലേക്ക് എക്സൈഡ് എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ ഉപകമ്പനി ആരംഭിച്ചു. ഇതിന് കീഴില്‍ പുതിയ നിര്‍മാണശാലയും പടുത്തുയര്‍ത്തുന്നുണ്ട്. ഇതിനുള്ള സാങ്കേതികവിദ്യയ്ക്കു വേണ്ടി എസ്വിഒഎല്‍ടി എനര്‍ജി സൊല്യൂഷന്‍സുമായി ധാരണയിലെത്തി. ഇതിനോടൊപ്പം ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും പ്രകടനവും ദീര്‍ഘ കാലയളവിലും രാജ്യത്തെ ബാറ്ററി വിപണിയില്‍ നിര്‍ണായക സ്ഥാനം നിലനിര്‍ത്താന്‍ എക്സൈഡ് ഇന്‍ഡസ്ട്രീസിനെ സഹായിക്കും. കൂടാതെ വാഹന നിര്‍മാതാക്കളുമായുള്ള സുശക്തമായ ബന്ധവും സാങ്കേതികവിദ്യയുടെ വികസനവും കമ്പനിയുടെ ഭാവി സാധ്യതകളും ശോഭനമാക്കുന്നു.
ലക്ഷ്യവില 229
തിങ്കളാഴ്ച രാവിലെ 145 രൂപ നിലവാരത്തിലാണ് എക്സൈഡ് ഇന്‍ഡസ്ട്രീസ് വ്യാപാരം ചെയ്യപ്പെട്ടത്. ഇവിടെ നിന്നും 229 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് റെലിഗേര്‍ ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിലൂടെ 50 ശതമാനം നേട്ടം സമീപ ഭാവിയില്‍ ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 204.90 രൂപയും താഴ്ന്ന വില 139.30 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റേലിഗേര് ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications