കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്ന പണപ്പെരുപ്പ ഭീഷണിയും ഒക്കെയായി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതിയിലാണ്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി നിര്‍ണായകമായ 16,000 നിലവാരവും തകര്‍ത്തു. ഇതിനിടെ മികച്ച ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 6 ഓഹരികളെ ബ്രോക്കറേജ് സ്ഥാപനമായ റെലിഗേര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു.
ഭാരതി എയര്‍ടെല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE: BHARTIARTL). ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നു. പുതിയ സാങ്കേതിക വിദ്യയായ 5-ജി നടപ്പാക്കുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ 1.17 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ശരാശരി പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 34.72 ശതമാനമായി നിലനിര്‍ത്തുന്നു. അടുത്തിടെ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഉപഭോക്തവില്‍ നിന്നുള്ള ശരാശരി വരുമാനത്തിലും വര്‍ധന കൈവരിക്കാനായി. മികച്ച കമ്പനി നേതൃത്വവും ശ്രദ്ധേയമാണ്. തിങ്കാളാഴ്ച 675 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐനോക്‌സ് ലെഷര്‍
ഇന്ത്യയിലെ വമ്പന്‍ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നാണ് മുംബൈ ആസ്ഥാനമായ ഐനോക്‌സ് ലെഷര്‍ (BSE: 532706, NSE: INOXLEISUR). കമ്പനിയുടെ കീഴിലുള്ള തിയറ്ററുകളുടെ നിലവാരം ഉയര്‍ന്നതാണ്. കോവിഡ് മൂന്നാം തരംഗവും കെട്ടടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ വരുന്ന ഇളവുകള്‍ അനുകൂല ഘടകമാണ്. അതിനോടൊപ്പം വമ്പന്‍ ചിത്രങ്ങള്‍ റിലീസിനായി വരിവരിയായി കാത്തുനില്‍ക്കുന്നതും തിയറ്ററിന് ഗുണകരമാണ്. സിനിമകളുടെ വിതരണത്തിലും നിര്‍മാണത്തിലും സംരംഭങ്ങളുണ്ട്. തിങ്കളാഴ്ച 391 നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
സുദര്‍ശന്‍ കെമിക്കല്‍സ്
വര്‍ണഛായങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഘടക പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സുദര്‍ശന്‍ കെമിക്കല്‍സ് (BSE: 506655, NSE: SUDARSCHEM). ഓര്‍ഗാനിക്, ഇനോര്‍ഗാനിക് പിഗ്മെന്റ് വിപണിയില്‍ 35 ശതമാനം വിഹിതം കമ്പനിക്കുണ്ട്. അഗ്രോ കെമിക്കല്‍ വിഭാഗത്തിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. എളുപ്പം എതിരാളികള്‍ക്ക് കടന്നു വരാന്‍ സാധിക്കാത്ത വ്യവസായ മേഖലയും 60-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും ഉത്പന്ന ശ്രേണിയുടെ വൈവിധ്യവുമൊക്കെ കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്. കൂടാതെ മികച്ച സാമ്പിത്തകാടിത്തറയും ലാഭവിഹിതവും ശ്രദ്ധേയ ഘടകമാണ്. ഇന്ന് 519 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
ബിര്‍ളസോഫ്റ്റ്
രാജ്യത്തെ പ്രമുഖ ഇടത്തരം ഐടി കമ്പനികളിലൊന്നാണ് ബിര്‍ളസോഫ്റ്റ് (BSE: 532400, NSE: BSOFT). വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നതിലാണ് ശദ്ധയൂന്നിയിരിക്കുന്നത്. അടുത്തിടെ ഡിജിറ്റല്‍, ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ കമ്പനിയില്‍ നടപ്പാക്കുന്ന ഓട്ടോമേഷനും അനുകൂല ഘടകങ്ങളാണ്. വമ്പന്‍ കരാറുകള്‍ കരസ്ഥമാക്കാനുള്ള വ്യഗ്രതയും ആഗോള കമ്പനികളുമായുള്ള ധാരണ ശക്തിപ്പെടുത്താനുള്ള നടപടികളും കടബാധ്യത കുറച്ചതും മികച്ച ഡിവിഡന്റും ശ്രദ്ധേയമാണ്. നിലവില്‍ 431 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
ബയോകോണ്‍
രാജ്യത്ത് ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ബയോകോണ്‍ ലിമിറ്റഡ് (BSE: 532523, NSE: BIOCON). മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഗവേഷണം, ഉത്പാദനം, വിതരണം തുടങ്ങി എല്ലാ മേഖലഖളിലും ബയോകോണ്‍ ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ, പേപ്പര്‍, ഭക്ഷ്യവസ്തുക്കള്‍, മദ്യം, ടെക്സ്‌റ്റൈല്‍ മേഖലകളിലടക്കം വ്യവസായിക ആവശ്യത്തിനുള്ള എന്‍സൈമുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. കൂടുതല്‍ വിപണിയിലേക്ക് ആഗോള തലത്തില്‍ കടന്നു ചെല്ലാന്‍ ശ്രമിക്കുന്നതും വരുമാനം വിപണി വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമവും അനുകൂല ഘടകങ്ങളാണ്. തിങ്കളാഴ്ച 330 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഓട്ടോ
ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ (BSE: 532977, NSE: BAJAJ-AUTO). കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണ് കമ്പനി. പറയത്തക്ക കടബാധ്യകളില്ലെന്നതും ശ്രദ്ധേയം. മുങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.33 ശതമാനമാണ്. മുചക്ര വിപണിയിലുണ്ടായ ഉണര്‍വ് കമ്പനിക്ക് അനുകൂലമാണ്. കയറ്റുമതിയും അതിനുള്ള ആനുകൂല്യങ്ങളും ഗുണകരമാണ്. തിങ്കളാഴ്ച 3,235 രൂപയിലാണ് ബജാജ് ഓട്ടോ ഓഹരികള്‍ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റെലിഗേര്‍ ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications