ഓരോ തിരിച്ചടിക്ക് ശേഷവും വൈകാതെ തന്നെ തിരികെ കയറുന്നത് ആഭ്യന്തര വിപണിയുടെ ശക്തിയെ വെളിവാക്കുന്ന ഘടകമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ഇതുവരെ പിന്നോക്കം നിന്നിരുന്ന ചില മേഖലകള്‍ കൂടി ഉണര്‍വിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന്റെ കൂടി ഗുണഫലം ലഭിക്കുന്നതും ആറ് മാസത്തിനുള്ളില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതുമായ സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
എംഎസ്ടിസി
മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്പറേഷന് അഥവാ എംസ്ടിസി, മിനിരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ്. 1964-ല്‍ സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ കൊല്‍ക്കത്തയിലാണ് തുടക്കം. വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ വ്യാപാരം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ട ഓണ്‍ലൈന്‍ ലേല നടപടികളും (ഇ-ഓക്ഷന്) അതിന് ആവശ്യമായ സോഫ്റ്റ്വര്‍ സേവനങ്ങള്‍ സജ്ജീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2002-ലാണ് ഓണ്‍ലൈന്‍ ലേല നടപടികള്‍ ആരംഭിച്ചത്. കല്‍ക്കരി, ലോഹധാതുക്കള്‍ മുതല്‍ തടി, പഴയ ഉപകരണങ്ങളും വരെ എംഎസ്ടിസിയുടെ പ്ലാറ്റ്ഫോമിലൂടെ ലേലത്തില്‍ വിറ്റഴിക്കപ്പെടുന്നു. 2012 മുതല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള സംഭരണ നടപടികളും വാഗ്ദാനം ചെയ്യുന്നു. എംഎംആര്പിഎല് എന്ന ഉപകമ്പനിയിലൂടെ പാഴ് വസ്തുക്കളില്‍ നിന്നുള്ള പുനരുത്പാദന പ്രക്രിയകളും ചെയ്യുന്നുണ്ട്.
ഓഹരി വിശദാശം
എംഎസ്ടിസിയുടെ (BSE: 542597, NSE: MSTCLTD) ഓഹരികളില്‍ 64.75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 0.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.36 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 32.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.22 ശതമാനമാണ്. എംഎസ്ടിസിയുടെ പിഇ റേഷ്യോ 14.24 നിരക്കിലാണ് എന്നതും ശ്രദ്ധേയം. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 2,550 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
സാമ്പത്തികം
കോവിഡിന് മുമ്പ് വരെ എംഎസ്ടിസിയുടെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച പ്രകടമായിരുന്നു. ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം പിന്നീട് പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടത് വരുമാനത്തേയും ബാധിച്ചു. എങ്കിലും പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എംഎസ്ടിസിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 189 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 41 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 271 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. ഇതോടെ പ്രതിയോഹരി വരുമാനം 1.58 രൂപയില്‍ നിന്നും 5.87-ലേക്ക് ഉയര്‍ന്നു.
ലക്ഷ്യവില 457
കഴിഞ്ഞ ദിവസം 356 രൂപയിലാണ് എംഎസ്ടിസി ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 457 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ ആറ് മാസത്തിനുള്ളില്‍ 29 ശതമാനം ലാഭം നേടാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടിയത്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 542 രൂപയും താഴ്ന്ന വില 177 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 17 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
