കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ വിഭാഗം നികുതിദായകർക്കും 2019-20 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി 2020 നവംബർ 30 വരെ നീട്ടിയിരുന്നു. സാധാരണയായി ജൂലൈ 31 അല്ലെങ്കിൽ ഒക്‌ടോബർ 31 ആയിരുന്നു നികുതിദായകരുടെ ക്ലാസ് അനുസരിച്ച് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പുതിയ ഫോമുകൾ ആദായനികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ജനുവരിയിൽ പുതുക്കിയ ഐടിആർ 1, 4 ഫോമുകൾ റദ്ദായി. പുതുക്കിയ ഫോമുകൾ ആദായനികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ ലഭ്യമാകും. വിവിധ തരം നികുതിദായകർ ഐടിആർ ഫയൽ ചെയ്യുന്നതിനായി ഉപയോഗിക്കേണ്ട പുതിയ ഫോമുകൾ ഇവയാണ്;
പുതിയ ഐടിആർ ഫോമുകളെക്കുറിച്ചറിയാം
ഐടിആർ-1 (സഹജ്) :- ഐടിആർ -1 സഹജ് ഉപയോഗിച്ച് ഒരു സാധാരണ റസിഡന്റ് വ്യക്തിക്ക് റിട്ടേൺസ് സമർപ്പിക്കാം, അവരുടെ മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കവിയരുത്. അതായത് പ്രതിവർഷം 50 ലക്ഷം രൂപ വരെ ശമ്പളമുള്ള വ്യക്തികൾക്കുള്ള ആദായനികുതി റിട്ടേൺ ഫോമാണിത്.
ഐടിആർ-4 (സുഗം) :- 50 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരു വ്യക്തിക്ക് ഐടിആർ -4 (സുഗം) ഉപയോഗിച്ച് റിട്ടേൺ സമര്‍പ്പിക്കാം. അതായത് 50 ലക്ഷം രൂപ വരുമാനമുള്ള വ്യക്തികൾ, എച്ച്‌യുഎഫ്, സ്ഥാപനങ്ങൾ (എൽഎൽപി ഒഴികെയുള്ള) എന്നിവർക്കുള്ള ആദായനികുതി റിട്ടേൺ ഫോം. 44AD, 44ADA അല്ലെങ്കിൽ 44AE വകുപ്പുകൾ പ്രകാരം ബിസിനസ്സ്, തൊഴിൽ എന്നീ മേഖലകളിൽ നിന്ന് വരുമാനമുള്ളവർ. എന്നാൽ ഈ നികുതിദായകർക്ക് മൂലധന നേട്ടങ്ങളിൽ നിന്ന് വരുമാനമുണ്ടെങ്കിൽ അവർക്ക് ഐടിആർ -4 ഉപയോഗിക്കാൻ കഴിയില്ല. ഒരു കമ്പനിയിൽ ഡയറക്ട് അല്ലെങ്കിൽ ലിസ്റ്റുചെയ്യാത്ത ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപിച്ചിട്ടുള്ള ഒരു വ്യക്തിക്ക് ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകൾ ബാധകമല്ല.
ഐടിആർ-2 :- ബിസിനസ്സ്, തൊഴിൽ എന്നീ മേഖലകളിൽ നിന്ന് വരുമാനം ലഭിക്കാത്ത വ്യക്തികൾക്കുള്ളതാണിത്.
ഐടിആർ-3 :- ബിസിനസ്, തൊഴിൽ എന്നിവയിൽ നിന്ന് വരുമാനമുള്ള വ്യക്തികൾക്ക് സമർപ്പിക്കാവുന്ന ഫോമാണിത്.
ഐടിആർ-5, ഐടിആർ-6, ഐടിആർ-7 :- വ്യക്തികളും എച്ച്‌യുഎഫുകളും ഐടിആർ -1 മുതൽ ഐടിആർ 4 വരെ ബാധകമാവും. കമ്പനികൾ അല്ലെങ്കിൽ ചാരിറ്റബിൾ ട്രസ്റ്റുകൾ / സ്ഥാപനങ്ങൾക്ക് ഐടിആർ-5 ഫോം ഉപയോഗിക്കേണ്ടതുണ്ട്. അതായത് ഐടിആർ-7 ഫോം ഫയൽ ചെയ്യുന്നവർ ഒഴികെയുള്ള മുഴുവൻ വ്യക്തികൾക്കുമുള്ളത്. സെക്ഷൻ 11 പ്രകാരം ഇളവ് അവകാശപ്പെടുന്ന കമ്പനികൾ ഒഴികെയുള്ള കമ്പനികൾക്കുള്ളതാണ് ഐടിആർ-6 ഫോം. 139 (4 എ), 139 (4 ബി),139 (4 സി),139 (4 ഡി) വകുപ്പുകൾ പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ളവർക്കാണ് ഐടിആർ-7 ഫോം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications