ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരികള്‍ (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടു വാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.
അതേസമയം റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍ കൂടി, നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ് നല്‍കുക. എന്നാല്‍, കമ്പനിയുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക.
കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ മൂലധനം സമാഹരിക്കാന്‍ ലഭ്യമായ മാര്‍ഗങ്ങളില്‍ താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതുമായ നടപടിയാണ് അവകാശ ഓഹരികള്‍. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ മൂലധനം സ്വരൂപിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. സമാനമായി ഈയാഴ്ച റൈറ്റ്സ് ഇഷ്യൂ ചെയ്യുന്ന 2 ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കോസ്റ്റല്‍ കോര്പറേഷന്
സംസ്കരിച്ച സമുദ്ര ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആഗോള തലത്തില്‍ വിപണനം ചെയ്യുന്ന സ്മോള്‍ കാപ് കമ്പനിയാണ് കോസ്റ്റല്‍ കോര്പറേഷന്. അടുത്തിടെയായി പ്രവര്‍ത്തനലാഭ മാര്‍ജിനും പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും വര്‍ധിക്കുന്നുണ്ട്. നിലവില്‍ 381 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.61 ശതമാനമാണ്.
അതേസമയം കഴിഞ്ഞയാഴ്ച 329.30 രൂപയിലായിരുന്നു കോസ്റ്റല്‍ കോര്പറേഷന് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 555.65 രൂപയും താഴ്ന്ന വില 218.65 രൂപയുമാണ്.
അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ കോര്പറേഷന് (BSE: 501831, NSE : COASTCORP) കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 215 രൂപ പ്രീമിയത്തിലാവും (ആകെ 225 രൂപ) അവകാശ ഓഹരി നല്‍കുക.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: കൈവശമുള്ള 6 ഓഹരികള്‍ക്ക് അധികമായി 1 ഓഹരി വീതം അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 26 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി സെപ്റ്റംബര്‍ 12-നും 27-നും ഇടയില്‍ അപേക്ഷിക്കാം.
7എന്‍ആര്‍ റീട്ടെയില്‍
റെഡിമെയ്ഡ് തുണിത്തരങ്ങളും മറ്റ് ടെക്സ്റ്റൈല്‍ ഉത്പന്നങ്ങളുടേയും വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് 7എന്‍ റീട്ടെയില്‍ ലിമിറ്റഡ്. നിലവില്‍ 19 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം കഴിഞ്ഞയാഴ്ച 1.63 രൂപയിലായിരുന്നു 7എന്‍ആര്‍ റീട്ടെയില്‍ ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2.93 രൂപയും താഴ്ന്ന വില 0.76 രൂപയുമാണ്.
അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് 7എന്‍ആര്‍ റീട്ടെയില്‍ (BSE: 540615) കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.40 രൂപ പ്രീമിയത്തിലാവും (ആകെ 1.40 രൂപ) അവകാശ ഓഹരി നല്‍കുക.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 23 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി അപേക്ഷിക്കാനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?



Click it and Unblock the Notifications