എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വലിയ പര്‍ച്ചേസുകള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം നല്‍കും. 6 മുതല്‍ 24 മാസം വരെയാണ് പണം തവണകളായി തിരച്ചടയ്ക്കാന്‍ അവസരം. 9 മാസം, 12 മാസം എന്നിങ്ങനെ തിരിച്ചടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കാനും എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
ഓരോ 1,000 രൂപയുടെയും ഇടപാട് അടിസ്ഥാനപ്പെടുത്തി 24 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് പ്രതിമാസം 51.90 രൂപ മുതല്‍ അടവ് ആരംഭിക്കും. 6 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് 177.5 രൂപയും 12 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് 93.5 രൂപയും മുതലാണ് അടവ് തുടങ്ങുക. 'നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വലിയ അടവുകള്‍ തടസം നില്‍ക്കരുതെന്ന്' കുറിച്ചുകൊണ്ടാണ് പുതിയ ഇഎംഐ സൗകര്യം എസ്ബിഐ പ്രഖ്യാപിച്ചത്.
പര്‍ച്ചേസ് നടത്തിയതിന് ശേഷം 30 ദിവസത്തിനകം ഇടപാട് ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാനാണ് ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുക. 30 ദിവസത്തിന് ശേഷം ബന്ധപ്പെട്ട ഇടപാട് ഇഎംഐയാക്കി മാറ്റാന്‍ കഴിയില്ല. 500 രൂപയില്‍ കൂടുതലുള്ള ഏതു ഇടപാടും ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാമെന്ന് എസ്ബിഐ പറയുന്നു. ഇതേസമയം, ഇഎംഐ നേടാനുള്ള ഏറ്റവും കുറഞ്ഞ ഇടപാട് തുക 2,500 രൂപയായിരിക്കണം.
നിലവിലെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ബാങ്ക് നല്കുന്ന ഫ്ളെക്സിപേ സംവിധാനം ഉപയോഗിച്ച് ഇഎംഐ സൗകര്യം നേടാം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയ, കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം ഉറപ്പുവരുത്തില്ല.
എസ്ബിഐ കാര്‍ഡ് ഓഫര്‍ നേടാനായി ഉപയോക്താക്കള്‍ എസ്എംഎസ് വഴിയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ബാങ്കിനെ ബന്ധപ്പെടാം. എസ്എംഎസ് അയക്കേണ്ട വിധം: രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും FP എന്ന സന്ദേശം 56767 എന്ന നമ്പറിലേക്ക് അയക്കുക.
39020202 അല്ലെങ്കില്‍ 18601801290 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാലും ഫ്ളെക്സിപേ സൗകര്യം ഉപയോക്താവിന് ലഭിക്കും. ഇതിന് പുറമെ എസ്ബിഐ കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തും പര്‍ച്ചേസ് തുക ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമുണ്ട്.
ചാര്‍ജുകളും നിരക്കുകളും
6 മാസം കാലാവധി - 177.5 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)
12 മാസം കാലാവധി - 93.5 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)
24 മാസം കാലാവധി - 51.9 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)
പര്‍ച്ചേസ് തുക ഇഎംഐയിലേക്ക് മാറ്റുമ്പോള്‍ 22 ശതമാനം പലിശ നിരക്ക് ബാധകമാണ്. ഒപ്പം ഒറ്റത്തവണത്തേക്കുള്ള പ്രോസസിങ് ചാര്‍ജായി തുകയുടെ 2 ശതമാനം ബാങ്ക് ഈടാക്കും. 249 രൂപയായിരിക്കും ഏറ്റവും കുറഞ്ഞ പ്രോസസിങ് ചാര്‍ജ്. 1,500 രൂപ വരെ പ്രോസസിങ് ചാര്‍ജ് ഉയരാം. ഇഎംഐ കാലാവധിക്കും മുന്‍പ് പണം തിരിച്ചടയ്ക്കുകയാണെങ്കില് മിച്ചമുള്ള പ്രിന്‍സിപ്പല്‍ തുകയില്‍ നിന്നും 3 ശതമാനം ക്യാന്സലേഷന് ഫീ ബാങ്ക് പിടിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications