ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വിവിധ തരം ഡെബിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ഡെബിറ്റ് കാര്‍ഡിനും ധാരാളം ആനുകൂല്യങ്ങള്‍ ഉണ്ട്. ഇതിന് പുറമേ വ്യത്യസ്ത തരത്തിലുള്ള ഇടപാടുകളും പിന്‍വലിക്കല്‍ പരിധികളും, നിരക്കുകളും ഡെബിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഡെബിറ്റ് കാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം എടിഎമ്മുകളില്‍ ഇടപാട് നടത്താന്‍ കഴിയും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും 5 സൗജന്യ എടിഎം ഇടപാടുകളും ലഭ്യമാണ്. ഇതിന് പുറമേ സുരക്ഷിത പ്ലാറ്റ്ഫോമുകളില്‍ എസ്ബിഐ ഇ- ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുകയും വ്യാപാര വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാട് നടത്താനുള്ള സൗകര്യവും ഉണ്ട്.
എസ്ബിഐ ക്ലാസിക് ഡെബിറ്റ് കാര്‍ഡ്:
എസ്ബിഐയുടെ ക്ലാസിക് ഡെബിറ്റ് കാര്‍ഡ് വഴി പണരഹിതമായ ഇടപാടുകള്‍, ബില്‍ പേയ്മെന്റ് ഓപ്ഷനുകള്‍, റിവാര്‍ഡ് റിഡംപ്ഷന് പ്രോഗ്രാം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനും ഈ കാര്‍ഡ് വഴി സാധിക്കും. മാത്രമല്ല, എസ്ബിഐ എടിഎമ്മുകള്‍ക്ക് പുറമേ മറ്റു ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.
എസ്ബിഐ ക്ലാസിക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്, നിങ്ങള്‍ക്ക് പണരഹിതമായ ഷോപ്പിംഗിന്റെ സൗകര്യം ആസ്വദിക്കാം. ഓരോ പര്‍ച്ചേസിലും ഫ്രീഡം റിവാര്‍ഡ് പോയിന്റുകള്‍ നേടാം. എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഓണ്‍ലൈനായി പണമടയ്ക്കാനും പണം പിന്‍വലിക്കാനും ഈ കാര്‍ഡ് വഴി സാധിക്കും.
സ്റ്റേറ്റ് ബാങ്ക് ക്ലാസിക് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗങ്ങള്‍:
ഇന്ത്യയിലെ 5 ലക്ഷത്തിലധികം വ്യാപാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ്
മൂവി ടിക്കറ്റുകള്‍, ബില്‍ പേയ്മെന്റുകള്‍, യാത്രകള്‍, ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകള്‍, ഇന്റര്‍നെറ്റ് വഴിയുള്ള പേയ്മെന്റുകള്‍
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് എടിഎമ്മുകളില്‍ നിന്നോ ഇന്ത്യയിലെ മറ്റ് എടിഎമ്മുകളില്‍ നിന്നോ പണം പിന്‍വലിക്കാന്‍
എസ്ബിഐ എടിഎമ്മുകളില്‍ പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി കുറഞ്ഞത് 100 രൂപ മുതല്‍ പരമാവധി 20,000 രൂപ വരെയായി നിശ്ചയിച്ചിരിക്കുന്നു. പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും. അതേസമയം, എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച് എസ്എംഎസ് അലേര്‍ട്ടുകള്‍ ലഭിക്കുന്നുവെന്ന് ഉപയോക്താക്കള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
