ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇപ്പോൾ ഉപഭോക്താക്കളെ അവരുടെ പാസ്ബുക്ക് തടസ്സരഹിതമായി സ്വയമേ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ഇടപാടുകൾ കാണാനും പ്രിന്റ് ചെയ്യാനും ഇതുവഴി ഉടമകൾക്ക് സാധിക്കും.
ബാർകോഡ് സാങ്കേതികവിദ്യ
ബാർകോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വയം സേവന മോഡിൽ പാസ്‌ബുക്ക് അച്ചടി നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുക. ബാങ്ക് സമയത്തിന് ശേഷവും ഉപയോക്താക്കൾക്ക് അവരുടെ സേവിംഗ്സ്, റിക്കറിംഗ് ഡിപ്പോസിറ്റ്, പിപിഎഫ് അക്കൗണ്ടുകൾ എന്നിവയുടെ പാസ്ബുക്കുകൾ ഇത്തരത്തിൽ പ്രിന്റുചെയ്യാൻ കഴിയും. നിങ്ങളുടെ പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യുന്നതിന് ക്യൂവിൽ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നാണ് ബാങ്ക് ട്വിറ്ററിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്. കൂടാതെ, യോനോ ലൈറ്റ് അപ്ലിക്കേഷനിലെ എം-പാസ്ബുക്ക് വഴി പാസ്ബുക്ക് കാണാമെന്നും ബാങ്ക് വ്യക്തമാക്കി.
നിങ്ങൾ ചെയ്യേണ്ടത് എന്ത്?
- ബാർകോഡ് സ്റ്റിക്കറിനായി നിങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക.
- കിയോസ്‌കിൽ നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പാസ്ബുക്കിന്റെ അവസാന അച്ചടിച്ച പേജ് ചേർക്കുക
- അച്ചടി ഒന്നിൽ കൂടുതൽ പേജുകൾ കവിയുന്നുവെങ്കിൽ ഓവർലീഫ് തിരിക്കുക.
എം പാസ്ബുക്ക് വഴി നിങ്ങളുടെ പാസ്ബുക്ക് എങ്ങനെ കാണാം?
- എസ്‌ബിഐയുടെ യോനോ അപ്ലിക്കേഷനിൽ പ്രവേശിക്കുക
- 'അക്കൗണ്ടുകൾ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- 'മൈ ബാലൻസ്' ക്ലിക്കുചെയ്‌ത് സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക
- നിങ്ങൾക്ക് മുഴുവൻ ഇടപാടുകളും ഇതുവഴി കാണാൻ കഴിയും
സ്വയം സേവന പാസ്‌ബുക്ക് പ്രിന്റർ
ഉപഭോക്താവിന് അവരുടെ പാസ്ബുക്ക് സ്വയം അച്ചടിക്കാൻ കഴിയുന്ന ഒരു ഓട്ടോമേറ്റഡ് കിയോസ്‌കാണ് സ്വയം സേവന പാസ്‌ബുക്ക് പ്രിന്റർ. കവർ പേജ് മാത്രം തുറന്ന് ഉപഭോക്താവ് പാസ്‌ബുക്ക് നൽകണം. എസ്‌ബിഐയുടെ ഓട്ടോമേറ്റഡ് പാസ്‌ബുക്ക് പ്രിന്റിംഗ് സൗകര്യത്തിന്റെ പേര് തന്നെ 'സ്വയം' എന്നാണ്. ഇതുവഴി നിങ്ങൾക്ക് പാസ്ബുക്കിന്റെ തടസ്സരഹിതമായ അപ്‌ഡേറ്റ് ലഭിക്കുകയും സമയം ലാഭിക്കുകയും ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
