പോയിന്റ് ഓഫ് സെയിലുകളില്‍ (പിഒഎസ്) എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ സ്വെയ്പ് ചെയ്തു കൊണ്ട് നടത്തുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്ന പര്‍ച്ചേസുകളുടെ പെയ്മെന്റുകള്‍ക്ക് ഇഎംഐ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്ത
പോയിന്റ് ഓഫ് സെയിലുകളില്‍ (പിഒഎസ്) എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ സ്വെയ്പ് ചെയ്തു കൊണ്ട് നടത്തുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്ന പര്‍ച്ചേസുകളുടെ പെയ്മെന്റുകള്‍ക്ക് ഇഎംഐ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പോര്‍ട്ടലുകളിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ഈ ഇഎംഐ സേവനം ലഭ്യമാണ്.

ഇഎംഐ രീതിയിലുള്ള പെയ്മെന്റ് സേവനത്തിനായി അപേക്ഷിക്കും മുമ്പ് അതിനായി തങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന കാര്യം ഉപയോക്താക്കള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും ഒരു എസ്എംഎസ് സന്ദേശം അയയ്ക്കുന്നതിലൂടെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഎംഐ സേവനത്തിന് അര്‍ഹതയുണ്ടോ എന്ന് അറിയുവാന്‍ സാധിക്കും. 567676 എന്ന നമ്പറിലേക്ക് DCEMI എന്നാണ് എസ്ബിഐ ഉപയോക്താവ് എസ്എംഎസ് സന്ദേശം അയക്കേണ്ടത്.
ഇനി ഇഎംഐ സേവനം ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. മെര്‍ച്ചന്റ് സ്റ്റോറിലെ പിഒഎസ് മെഷീനില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് പെയ്മെന്റ് നടത്തുന്നതിനായി സ്വയ്പ് ചെയ്യുക. ശേഷം ബ്രാന്റ് യഥാക്രമം ഇഎംഐ - ബാങ്ക് ഇഎംഐ സെലക്ട് ചെയ്യുക. തുക നല്‍കുക. തിരിച്ചടവ് കാലയളവ് നല്‍കുക. പിന് നമ്പര്‍ നല്‍കിയതിന് ശേഷം ok പ്രസ് ചെയ്യുക. പിഒഎസ് മെഷീന് നിങ്ങളുടെ ഇഎംഐ യോഗ്യത പരിശോധിക്കും. ഇടപാടിന് ശേഷം വായ്പ തുക ബുക്ക് ചെയ്യപ്പെടും. ചാര്‍ജ് സ്ലിപ്പില്‍ ബില്‍ തുക, വായ്പാ നയ നിബന്ധനകള്‍ എന്നിവ പ്രിന്റ് ചെയ്തിട്ടുണ്ടാകും. ഉപഭോക്താവ് അതില്‍ ഒപ്പു വയ്ക്കണം.
ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു വേണം രജിസ്റ്റര്‍ ചെയ്യുവാന്‍. പെയ്മെന്റ് ഓപ്ഷനുകളില്‍ ഈസി ഇഎംഐ ഓപ്ഷന് തെരഞ്ഞെടുക്കാം. എസ്ബിഐ ബാങ്ക് തെരഞ്ഞെടുക്കുക. തുക സ്വയമേവ അവിടെ കാണിച്ചിട്ടുണ്ടാകും. വായ്പാ കാലയളവ് നല്‍കാം. ഇന്റര്‍ ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. വായ് ബുക്ക് ചെയ്തു കഴിഞ്ഞു.
അതേ സമയം എസ്ബിഐ ഉപഭോക്താക്കള്‍ക്കായി ഇന്ന് പ്രധാനപ്പെട്ട വാര്‍ത്ത കൂടിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ യുടെ ചില സേവനങ്ങള്‍ ബുധനാഴ്ച, സെപ്റ്റംബര്‍ 15 ന് 2 മണിക്കൂര്‍ നേരത്തേക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുകയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ ഈ വിവരം ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.
സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ചില സേവനങ്ങള്‍ സെപ്റ്റംബര്‍ 15 ന് പ്രവര്‍ത്തിക്കില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സെപ്റ്റംബര്‍ 15 രാത്രി 12 മണി മുതല്‍ 2 മണി വരെയാണ് ഈ സേവനങ്ങള്‍ തടസ്സപ്പെടുക. ഈ സമയത്ത്, ഉപഭോക്താക്കള്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പുണ്ട്.
രാജ്യത്ത് എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം 80 ദശലക്ഷത്തിലധികം ആളുകളും മൊബൈല്‍ ബാങ്കിംഗ് ഏകദേശം 20 ദശലക്ഷം ആളുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം യോനോയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം 3.45 കോടിയാണ്, അതില്‍ 90 ലക്ഷത്തോളം ഉപഭോക്താക്കള്‍ പ്രതിദിനം ലോഗിന്‍ ചെയ്യുന്നവരാണ്. നേരത്തെ സെപ്റ്റംബര്‍ 04 നും എസ്ബിഐയുടെ യോനോ സേവനം അറ്റകുറ്റപ്പണികള്‍ കാരണം ഏകദേശം 3 മണിക്കൂര്‍ നിര്‍ത്തി വച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications