രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം രജിസ്റ്റർ ചെയ്യുന്നതിന് ഇനി ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല. മറിച്ച്, എടിഎം കാർഡ് വഴി ഓൺലൈനിൽ ഇത് ചെയ്യാൻ സാധിക്കുന്നതാണ്.
എസ്ബിഐ ഓൺലൈൻ ബാങ്കിംഗിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം
നെറ്റ് ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങൾ എസ്ബിഐയുടെ onlinesbi.com എന്ന് വെബ്സൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷനായുള്ള പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ എടിഎം കാർഡ്, അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, ബ്രാഞ്ച് കോഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൈവശം വയ്ക്കേണ്ടതാണ്.

യോഗ്യത: എസ്ബിഐ നെറ്റ് ബാങ്കിംഗ് സേവനത്തിന് യോഗ്യത നേടുന്നതിനായി ഉപഭോക്താവിന് ബാങ്കിൽ ഒരു സേവിംഗസ് അക്കൗണ്ട് ഉണ്ടായിരിക്കണം. രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ എടിഎം കാർഡ്, സേവിംഗ്സ് അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, എസ്ബിഐ ബ്രാഞ്ച് കോഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവയും ആവശ്യമാണ്. ഈ വിവരങ്ങളെല്ലാം ബാങ്ക് നൽകിയ നിങ്ങളുടെ പാസ്ബുക്കിൽ ഉണ്ടാകും.
എസ്ബിഐ ഓൺലൈൻ ബാങ്കിംഗ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ;
1) എസ്ബിഐയുടെ വെബ്സൈറ്റായ onlinesbi.com സന്ദർശിക്കുക.
2) ഹോംപേജിൽ വ്യക്തിഗത ബാങ്കിംഗ് തുറന്ന് പുതിയ ഉപയോക്തൃ രജിസ്ട്രേഷൻ/ സജീവമാക്കുക.
3) അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, ബ്രാഞ്ച് കോഡ് തുടങ്ങിയവ പോലുള്ള വിശദാംശങ്ങൾ ഒരു പുതിയ വെബ് പേജിൽ പൂരിപ്പിക്കേണ്ടതുണ്ട്.
4) സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി വരുന്നതായിരിക്കും
5) ഒടിപി നൽകിയ ശേഷം എസ്ബിഐ ഓൺലൈൻ സേവനം സജീവമാകും
എടിഎം കാർഡ് ഉപയോഗിച്ച് എങ്ങനെ രജിസ്റ്റർ ചെയ്യാം
എടിഎം വിശദാംശങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ഒരാൾക്ക് എസ്ബിഐ നെറ്റ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യാം. എസ്ബിഐ നെറ്റ് ബാങ്കിംഗ് ലഭിച്ചുകഴിഞ്ഞാൽ ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഉപഭോക്താവിന്റെ അക്കൗണ്ട് വിശദാംശങ്ങൾ ബാലൻസ്, ഇടപാട് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഓൺലൈൻ ഇടപാടുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഓപ്പൺ എഫ്ഡി, ആർഡി അക്കൗണ്ട്, ഓർഡർ ചെക്ക് ബുക്ക് എന്നിവ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
