മറ്റ് ബാങ്കുകളെപ്പോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉപഭോക്താക്കൾക്ക് റിക്കറിംഗ് ഡിപ്പോസിറ്റ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഓരോ മാസവും നിശ്ചിത തുക ശേഖരിച്ച് വലിയ തുക സമ്പാദിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് എസ്‌ബിഐ ആർഡി അക്കൌണ്ടിൽ നിന്ന് വായ്പയും ലഭിക്കും. എസ്‌ബിഐ ആർഡി അക്കൌണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ..
കാലാവധി
എസ്‌ബിഐ റിക്കറിംഗ് നിക്ഷേപം 12 മാസം മുതൽ 10 വർഷം വരെ അല്ലെങ്കിൽ 120 മാസം വരെ കാലാവധികളിൽ ലഭ്യമാണ്. എസ്‌ബിഐയുടെ എല്ലാ ശാഖകളിലും ഈ സൗകര്യം ലഭ്യമാണ്. നിങ്ങൾക്ക് ഇതിനകം തന്നെ എസ്‌ബിഐയിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഓൺലൈനിലും ആർഡി അക്കൌണ്ട് തുറക്കാൻ കഴിയും. എല്ലാ മാസവും നിങ്ങളുടെ ആർഡി അക്കൌണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും.
നിക്ഷേപ പരിധി
ഒരാൾക്ക് കുറഞ്ഞത് 100 രൂപ ഒരു എസ്‌ബിഐ ആർഡി അക്കൌണ്ടിലും അതിനുശേഷം 10 രൂപയുടെ ഗുണിതത്തിലും നിക്ഷേപം നടത്താം. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല.
പിഴ
5 വർഷം വരെ കാലാവധിയുള്ള ആർഡികളിൽ നിക്ഷേപം നടത്താൻ കാലതാമസം നേരിട്ടാൽ, പ്രതിമാസം 100 രൂപയ്ക്ക് 1.50 രൂപ പിഴ ഈടാക്കും. 5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ആർഡികൾക്ക് പ്രതിമാസം 100 രൂപയ്ക്ക് 2.00 രൂപ പിഴ ഈടാക്കും. തുടർച്ചയായി മൂന്നോ അതിലധികമോ തവണകളിൽ നിക്ഷേപം നടത്താൻ കാലതാമസം നേരിട്ടാൽ ആർഡി അക്കൌണ്ടുകളിൽ നിന്ന് 10 രൂപ ഈടാക്കും.
പലിശ നിരക്ക്
ആർഡിയിൽ ബാധകമായ പലിശ നിരക്ക് ടേം ഡെപ്പോസിറ്റിന് തുല്യമായിരിക്കും. എസ്‌ബിഐ സ്റ്റാഫുകൾക്കും പെൻഷൻകാർക്കും, സാധാരണ നിരക്കിനേക്കാൾ 1% അധിക പലിശയും മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശയും ലഭിക്കും. നിക്ഷേപ തുകയുടെ 90% വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും.
അക്കൌണ്ട് ക്ലോസ് ചെയ്യും
തുടർച്ചയായി ആറ് തവണകളായി നിക്ഷേപം നടത്തിയില്ലെങ്കിൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ബാക്കി തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
