പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) അടുത്തിടെയാണ് നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്കായി ഒരു 'വിർച്വൽ കാർഡ്’ അവതരിപ്പിച്ചത്. ഓൺലൈൻ ഷോപ്പിംഗുകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് സ്വീകരിക്കുന്ന ഏത് വ്യാപാര വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഓൺലൈൻ ഇടപാടുകൾ നടത്താൻ ഈ ഇ-കാർഡ് ഉപയോഗിക്കാം. ലളിതമായി പറഞ്ഞാൽ ഇത് ഒരു ഫിസിക്കൽ കാർഡ് അല്ല, ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്ന അതിന്റെ സംഖ്യയാലാണ് കാർഡ് തിരിച്ചറിയുന്നത്.
വിർച്വൽ ഡെബിറ്റ് കാർഡിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ, ഹാക്കിംഗ്, ഫിഷിംഗ് മുതലായവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിർച്വൽ കാർഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് ഒരു പരിധിയുള്ള ഡെബിറ്റ് കാർഡാണ് അതായത് ഒരു വിർച്വൽ കാർഡിന്റെ വാലിഡിറ്റി 48 മണിക്കൂർ അല്ലെങ്കിൽ ഇടപാട് അവസാനിക്കുന്നതുവരെ ആണ്. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് മാത്രമേ ഉപയോക്താവിന് ഈ വിർച്വൽ കാർഡിനായി അപേക്ഷിക്കാൻ കഴിയൂ. ഒരു വിർച്വൽ കാർഡ് വഴി നടത്താൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ഇടപാട് 100 രൂപയും പരമാവധി 50,000 രൂപയുമാണ്. ഇതൊരു സിംഗിൾ യൂസ് കാർഡാണ്, അതായത് ഇത് ഒരു ഇടപാടിനായി ഉപയോഗിച്ചുകഴിഞ്ഞാൽ അത് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

നിങ്ങൾക്ക് ഇത് ഉപയോഗപ്പെടുന്നതെങ്ങനെ?
ഇതൊരു വിർച്വൽ കാർഡായതിനാൽ തന്നെ, കാർഡ് നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാക്കിയിരിക്കുന്നതിനാൽ ഇത് നഷ്‌ടപ്പെടുമെന്നുള്ള ആശങ്കയൊന്നും വേണ്ട. ഫിഷിംഗ് പോലുള്ള അപകടസാധ്യതകളൊന്നും ഇല്ല. കാരണം തട്ടിപ്പുകാർക്ക് നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക് അയച്ച വണ്‍ ടൈം പാസ്‌വേഡ് ഉറപ്പാക്കിയാൽ മാത്രമേ എസ്ബിഐ വിര്‍ച്വല്‍ കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാകൂ. ഇത് മെയിൻ കാർഡിന്റെയും അക്കൗണ്ടിന്റെയും വിശദാംശങ്ങൾ വ്യാപാരികളില്‍ നിന്ന് മറയ്‌ക്കുന്നു, അതിനാൽ തന്നെ തട്ടിപ്പിനുള്ള സാധ്യത കുറയും. സാധാരണ കാര്‍ഡ് ഉപയോഗിക്കുന്നതു പോലെ തന്നെ വിസ അല്ലെങ്കിൽ മാസ്റ്റർകാര്‍ഡുകള്‍ സ്വീകരിക്കുന്ന ഏത് മര്‍ച്ചന്റ് വെബ്സൈറ്റിലും ഓണ്‍ലൈനില്‍ ഷോപ്പിംഗിന് ഈ കാര്‍ഡ് ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
