രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. പദ്ധതിയില്‍ പങ്കുചേരുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്മേല്‍ 30 ബേസിസ് പോയിന്റ് അധിക പലിശ ബാങ്ക് ഉറപ്പുവരുത്തും. നിലവില്‍ രാജ്യത്തെ മിക്ക ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന എഫ്ഡി റിട്ടേണ്‍ നല്‍കിവരുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര് കൂടുതലായി ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയാനുള്ള പ്രധാന കാരണവും ഇതുതന്നെ.

പൊതുവേ അടിസ്ഥാന നിരക്കില്‍ നിന്നും 50 ബേസിസ് പോയിന്റാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്കുകള്‍ അധികമായി നല്‍കിവരുന്നത്. ഇപ്പോള്‍ എസ്ബിഐ, 50 ബേസിസ് പോയിന്റ് പലിശയ്ക്ക് പുറമെ 30 ബേസിസ് പോയിന്റുകൂടി അധികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 'എസ്ബിഐ വീകെയര്‍ ഡിപ്പോസിറ്റ്' (SBI Wecare Deposit) എന്നാണ് പുതിയ എഫ്ഡി പദ്ധതിയുടെ പേര്.
60 വയസ്സോ ഇതില്‍ കൂടുതലുള്ള പ്രായമുള്ളവര്‍ക്ക് മാത്രമേ എസ്ബിഐ വീകെയര്‍ ഡിപ്പോസിറ്റ് തിരഞ്ഞെടുക്കാനാവുകയുള്ളൂ. അഞ്ച് വര്‍ഷമാണ് എഫ്ഡി കാലാവധി. അഞ്ചില്‍ കൂടുതല്‍ വര്‍ഷം കാലാവധി വെയ്ക്കണമെന്നുള്ളവര്‍ക്ക് ഇതിനും സൗകര്യമുണ്ട്. നിലവിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളിലും പുതുതായി തുടങ്ങുന്ന ഫിക്സഡ് ഡിപ്പോസിറ്റുകളിലും പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരും.
2020 സെപ്തംബര്‍ 30 വരെയാണ് വീകെയര്‍ പദ്ധതിയില്‍ ഭാഗമാകാനുള്ള സമയം. മുതിര്‍ന്ന പൗരന്മാര്ക്ക് ആകെ മൊത്തം 80 ബേസിസ് പോയിന്റ് പലിശ നിരക്കാണ് പദ്ധതിയുടെ ഭാഗമായി എസ്ബിഐ നല്‍കുക. അതായത് വീകെയര്‍ പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര് ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുകയാണെങ്കില്‍ 6.2 ശതമാനം പലിശ നിരക്കില്‍ റിട്ടേണ്‍ ലഭിക്കും.
നേരത്തെ, ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് എസ്ബിഐ വെട്ടിക്കുറച്ചിരുന്നു. ഇതേസമയം, കാലാവധി പൂര്‍ത്തിയാകും മുന്‍പ് എഫ്ഡി പിന്‍വലിച്ചാല്‍ അധിക 30 ബേസിസ് പോയിന്റ് പലിശ ലഭിക്കില്ല. ഒപ്പം 0.5 ശതമാനം പിഴയും ബാങ്ക് ഈടാക്കും. പരമാവധി രണ്ടു കോടി രൂപ വരെയാണ് വീകെയര്‍ എഫ്ഡി പദ്ധതിയില്‍ നിക്ഷേപിക്കാനാവുക.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
