എസ്ബിഐ യോനോ ലൈറ്റ്; തട്ടിപ്പുകാരില്‍ നിന്നും രക്ഷ നേടാന്‍ ഈ പുതിയ ഫീച്ചര്‍ അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെട്ട്് പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപയോക്താക്കളെ രക്ഷിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പല തരത്തിലുള്ള സുരക്ഷാ മാര്‍ഗങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ അടിക്കടി എസ്ബിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നു. അതിലൊന്നാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അപ്ലിക്കേഷനുകളില്‍ അതാത് സമയത്ത് അപ്‌ഡേഷനുകള്‍ നല്‍കുന്നത് സ്വീകരിക്കണമെന്നുള്ള ബാങ്കിന്റെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടും.

 

ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

എസ്ബിഐ യോനോ ലൈറ്റ്

എസ്ബിഐ യോനോ ലൈറ്റ്

എസ്ബിഐ യോനോ ലൈറ്റ് ആപ്പില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ എസ്ബിഐ. ഡിജിറ്റല്‍ പണ ഇടപാടുകള്‍ നടത്തുന്നതിനായി എസ്ബിഐ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന അപ്ലിക്കേഷനാണ് എസ്ബിഐ യോനോ ലൈറ്റ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശത്തില്‍ എസ്ബിഐ യോനോ ലൈറ്റിന്റെ ഈ പുതിയ ഫീച്ചറിനെക്കുറിച്ച് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

എസ്ബിഐയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ബാങ്കിംഗ്

എസ്ബിഐയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ബാങ്കിംഗ്

എസ്ബിഐയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ബാങ്കിംഗ് എക്കാലത്തെയും കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു!ഏറ്റവും പുതിയ യോനോ ലൈറ്റ് ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യൂ' എന്നാണ് എസ്ബിഐ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സിം ബൈന്‍ഡിംഗ് എന്ന പ്രത്യേകതയാണ് പുതിയ എസ്ബിഐ യോനോ ആപ്പിന്റെ സവിശേഷത. അതായത് ഒരു ഡിവൈസില്‍ നിന്ന് ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉള്ള ഒരാളെ മാത്രമേ അപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ ബാങ്ക് അനുവദിക്കുകയുള്ളു.

ബൈ നൗ പേ ലേറ്റര്‍ സേവനമാണോ ക്രെഡിറ്റ് കാര്‍ഡാണോ മികച്ചത്?

യോനോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍

യോനോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നുമാണ് ഉപയോക്താവ് യോനോ ആപ്പിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് ഒറ്റത്തവണ ചെയ്യേണ്ട പ്രക്രിയയാണ്. 5.3.48 വേര്‍ഷനിലേക്ക് ആപ്പ് അപ്‌ഗ്രേഡ് ചെയ്തതിന് ശേഷം മാത്രമാണ് ഈ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത്. ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നല്ലാതെ മറ്റ് നമ്പറുകളില്‍ നിന്ന് അപ്ലിക്കേഷനില്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ സാധിക്കുകയില്ല.

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?

രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?

എസ്ബിഐ യോനോ ലൈറ്റ് ആപ്ലിക്കേഷനിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് ഘട്ടം ഘട്ടമായി നമുക്ക് നോക്കാം.

  • പ്ലേ സ്റ്റോറില്‍ നിന്ന് യോനോ ലൈറ്റ് എസ്ബിഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
  • രജിസ്‌ട്രേഷന്‍ പ്രക്രിയ തുടങ്ങുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ തെരഞ്ഞടുക്കുക.
  • വെരിഫിക്കേഷന് വേണ്ടി നിങ്ങളുടെ ഫോണില്‍ ഒരു എസ്എംഎസ് സന്ദേശം ലഭിക്കും.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

യോനോ ലൈറ്റ് അപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യാം

യോനോ ലൈറ്റ് അപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യാം

  • പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഡിവൈസില്‍ നിന്നും നേരത്തേ തയ്യാറാക്കിയിട്ടുള്ള ഒരു നമ്പറിലേക്ക് ഒരു കോഡ് അയക്കപ്പെടും.
  • അതിന് ശേഷം യൂസര്‍ നെയിമും പാസ് വേഡും പൂരിപ്പിക്കുക. പൂരിപ്പിച്ചു കഴിഞ്ഞാല്‍ രജിസ്ട്രര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്‌ട്രേഷനായുള്ള നയ നിബന്ധനകള്‍ അംഗീകരിക്കുക
  • 30 മിനുട്ട് സമയത്തേക്ക് സാധുതയുള്ള ഒരു ആക്ടിവേഷന്‍ കോഡ് നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും.
  • അപ്ലിക്കേഷനില്‍ ആ ആക്ടിവേഷന്‍ കോഡ് നല്‍കിയതിന് ശേഷം ആക്ടിവേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് യോനോ ലൈറ്റ് അപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യാം.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

കോണ്‍ടാക്ട്ലെസ് സേവനങ്ങള്‍

കോണ്‍ടാക്ട്ലെസ് സേവനങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള കോണ്‍ടാക്ട്ലെസ് സേവനങ്ങള്‍ ഉപയോഗിക്കണമെന്നു അടിക്കടി ഇപ്പോള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കോണ്‍ടാക്ട്ലെസ് സേവനങ്ങളെക്കുറിച്ച് ബാങ്ക് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം

ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം

വീടുകളില്‍ സുരക്ഷിതമായി കഴിയൂ. നിങ്ങളെ സേവിക്കാന്‍ ഞങ്ങളുണ്ട്. നിങ്ങളുടെ അത്യാവശ്യ ബാങ്കിംഗ് ഇടപാടുകള്‍ നിങ്ങള്‍ക്ക് എസ്ബിഐ കോണ്ടാക്ട്ലെസ് സേവനത്തിലൂടെ പൂര്‍ത്തീകരിക്കാവുന്നതാണ്. 1800 112 211 , 1800 425 3800 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടു - എന്നാണ് ഏറ്റവും ഒടുവിലായി ഇത് സംബന്ധിച്ച് എസ്ബിഐ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

Read more about: sbi
English summary

SBI YONO lite; know the latest updated feature and log in process step by step guide |എസ്ബിഐ യോനോ ലൈറ്റ്; തട്ടിപ്പുകാരില്‍ നിന്നും രക്ഷ നേടാന്‍ ഈ പുതിയ ഫീച്ചര്‍ അറിയൂ

SBI YONO lite; know the latest updated feature and log in process step by step guide
Story first published: Sunday, August 1, 2021, 22:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X