ഇന്ത്യയില്‍ സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ടുകള്‍ക്ക് പ്രചാരം കൂടി വരികയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ അക്കൗണ്ടില്‍ നിശ്ചിത തുക വേണമെന്ന നിബന്ധന സീറോ ബാലന്‍സ് അക്കൗണ്ടുകള്ക്കില്ല. നിലവില്‍ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഉപയോക്താക്കള്‍ക്ക് സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ട് സൗകര്യം ഉറപ്പുവരുത്തുന്നുണ്ട്.
പക്ഷെ, കൂട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബിഎസ്ബിഡി (ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്) അക്കൗണ്ട് തുടങ്ങാനാണ് തിരക്കേറെയും. എന്തെല്ലാമാണ് എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ടിന്റെ പ്രത്യേകതകള്‍? എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാം? --- അറിയാം ഈ വിവരങ്ങള്‍ ചുവടെ.
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം മുറുക്കെപ്പിടിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിഎസ്ബിഡി അക്കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് സൗകര്യം ഉറപ്പുവരുത്തുകയാണ് ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് പദ്ധതിയുടെ പ്രധാന അജണ്ടയും. ബാങ്ക് ചാര്‍ജുകളോ മറ്റു നിരക്കുകളോ ബിഎസ്ബിഡി അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ ഈടാക്കില്ല.
എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട് ആര്‍ക്കും തുറക്കും. ഇതേസമയം, അപേക്ഷകന് കെവൈസി (KYC - Know-Your-Customer Documents) രേഖകള്‍ വേണമെന്ന ചട്ടം മാത്രമാണ് അക്കൗണ്ട് തുടങ്ങാന്‍ എസ്ബിഐ മുന്നോട്ടു വെയ്ക്കുന്നത്. സിംഗിള്‍, ജോയിന്റ് അക്കൗണ്ട് സൗകര്യം എസ്ബിഐ സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ട് പദ്ധതിക്കുണ്ടെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
പേരു സൂചിപ്പിക്കും പ്രകാരം പ്രതിമാസം അക്കൗണ്ടില്‍ നിശ്ചിത തുക നിലനിര്‍ത്തണമെന്ന ചട്ടം സീറോ ബാലന്‍സ് അക്കൗണ്ടുകള്ക്കില്ല. ഇതേസമയം, സാധാരണ സേവിങ്സ് ബാങ്ക്് അക്കൗണ്ടുകള്‍ക്ക് എസ്ബിഐ നല്കുന്ന പലിശ നിരക്ക് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കും ലഭിക്കും. നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള ഡിപ്പോസിറ്റുകള്‍ക്ക് പ്രതിവര്‍ഷം 3.25 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.
എസ്ബിഐ സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ചെക്ക് ബുക്ക് സൗകര്യം ലഭിക്കില്ലെന്നത് മാത്രമാണ് എടുത്തുപറയാവുന്ന പോരായ്മ. ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുള്ള ഉപയോക്താക്കള്‍ക്ക് മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന കാര്യവും ഇവിടെ സൂചിപ്പിക്കണം. ഇനി അഥവാ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവരാണെങ്കില്‍ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനകം പഴയ സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന നിബന്ധനയുണ്ട്.
പ്രതിമാസം നാലു തവണയാണ് ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി പണം പിന്‍വലിക്കാനാവുക. ഇതില്‍ എടിഎം പിന്‍വലിക്കലുകളും ബാങ്കില്‍ നേരിട്ടു ചെന്നുള്ള പണം പിന്‍വലിക്കലുകളും ഉള്‍പ്പെടും. റൂപേ കാര്‍ഡാണ് ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡായി എസ്ബിഐ നല്‍കുന്നത്. ഈ കാര്‍ഡ് സൗജന്യമാണ്. ബാങ്ക് പൊതുവേ ഈടാക്കുന്ന വാര്‍ഷിക പരിപാലന ചിലവുകള്‍ ഈ കാര്‍ഡിന് ബാധകമല്ല.
നിലച്ച ബിഎസ്ബിഡി അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യാനോ നിലവിലെ ബിഎസ്ബിഡി അക്കൗണ്ട്് ക്ലോസ് ചെയ്യാനോ എസ്ബിഐ ചാര്‍ജ് ഈടാക്കില്ല. ബിഎസ്ബിഡി അക്കൗണ്ടിന് പുറമെ 'പെഹലാ കദം പെഹലി ഉഡാന്‍ സീറോ ബാലന്‍സ് അക്കൗണ്ട്' പദ്ധതിയും എസ്ബിഐക്കുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മാത്രമേ ഈ പദ്ധതിയില്‍ പങ്കുചേരാനാകൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
