സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ചില ആളുകൾ വീട് നിർമ്മിക്കുന്നതിന് പ്രത്യക സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാറുണ്ട്. എന്നാൽ ഭൂരിപക്ഷം ആളുകളും ഹോം ലോണുകളെ ആശ്രയിക്കുകയാണ് പതിവ്. ദീർഘകാല സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നത് കൊണ്ടു തന്നെ ഹോം ലോൺ എടുക്കുന്നതിന് മുൻപ് കൃത്യമായ ആസൂത്രണം നടത്തേണ്ടത് അത്യവശ്യമാണ്.
പ്രധാനമായും രണ്ട് തരത്തിലാണ് ധനകാര്യ സ്ഥാപനങ്ങൾ ഹോം ലോണുകൾ വാഗ്ധാനം ചെയ്യുന്നത്. സ്റ്റെപ്പ്-അപ്പ് ഹോം ലോണുകളും ടോപ്പ്-അപ്പ് ഹോം ലോണുകളും. എന്താണ് ഇവ രണ്ടുമെന്ന് വിശദമായി അറിയാം.
സ്റ്റെപ്പ്-അപ്പ് ഹോം ലോൺ
കുറഞ്ഞ പ്രാരംഭ വരുമാനമുള്ള, എന്നാൽ കാര്യമായ കരിയർ മുന്നേറ്റം പ്രതീക്ഷിക്കുന്ന യുവ പ്രൊഫഷണലുകൾക്ക് ഒരു സ്റ്റെപ്പ്-അപ്പ് ഹോം ലോൺ അനുയോജ്യമാണ്. വായ്പയുടെ ആദ്യ മാസങ്ങളിൽ കുറഞ്ഞ പ്രതിമാസ തിരിച്ചടവ് വാഗ്ധാനം ചെയ്യുന്നു എന്നതാണ് സ്റ്റെപ്പ്-അപ്പ് ഹോം ലോണിന്‍റെ പ്രത്യേകത. ലോൺ കാലാവധിയിൽ ക്രമേണ തിരിച്ചടന് തുക വർദ്ധിക്കുന്നു.
കടം വാങ്ങുന്നയാളുടെ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന വർധനയുമായി തിരിച്ചടവ് ശേഷി പൊരുത്തപ്പെടുത്തുക എന്നതാണ് ആശയം. അതോടൊപ്പം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഹോം ലോൺ അടച്ച് തീർക്കാം എന്ന അധിക നേട്ടവുമുണ്ട്.

ഉദാഹരണം: പ്രതിമാസം 50,000 രൂപ ശമ്പളത്തിൽ തൻ്റെ കരിയർ ആരംഭിച്ച 25 വയസ്സുള്ള ഒരു യുവ പ്രൊഫഷണലിനെ സങ്കൽപ്പിക്കുക. 50 ലക്ഷം രൂപ വിലയുള്ള വീട് വാങ്ങാനാണ് പദ്ധതി. ഒരു സ്റ്റെപ്പ്-അപ്പ് ഹോം ലോൺ അവനെ കുറഞ്ഞ ഇഎംഎകളിൽ ആരംഭിക്കാൻ അനുവദിക്കുന്നു, അതായത് ആദ്യത്തെ അഞ്ച് വർഷത്തേക്ക് പ്രതിമാസം 25,000 രൂപ. അവൻ്റെ കരിയർ പുരോഗമിക്കുകയും ശമ്പളം വർദ്ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് ഇഎംഐകളും വർദ്ധിക്കും, ലോൺ കാലാവധിയുടെ അവസാന വർഷങ്ങളിൽ പ്രതിമാസം 40,000 രൂപയിലെത്തും.
ടോപ്പ്-അപ്പ് ഹോം ലോണുകൾ
ഒരു ടോപ്പ്-അപ്പ് ഹോം ലോൺ എന്നത് നിലവിലുള്ള ഭവനവായ്പയിൽ കടമെടുക്കാവുന്ന അധിക വായ്പയാണ്. ഇതിനകം ഭവനവായ്പയുള്ളവർക്കും നല്ല തിരിച്ചടവ് ട്രാക്ക് റെക്കോർഡുള്ളവർക്കും ഇത് ലഭ്യമാണ്. വീട് പുനരുദ്ധാരണം, ഫർണിഷിംഗ്, വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾ എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്ക് അധിക തുക ഉപയോഗിക്കാം.
ഉദാഹരണം : അഞ്ച് വർഷമായി ഭവനവായ്പ അടച്ചുതീർക്കുന്ന ശ്വേതയ്ക്ക് മകളുടെ ഉന്നതവിദ്യാഭ്യാസത്തിന് പണം ആവശ്യമായി വരുന്ന ഒരു ഉദാഹരണം എടുക്കാം. ഒരു പുതിയ ലോണിന് അപേക്ഷിക്കുന്നതിനുപകരം, അവൾ നിലവിലുള്ള ഹോം ലോണിൽ ഒരു ടോപ്പ്-അപ്പ് ലോൺ തിരഞ്ഞെടുക്കുന്നു. ശ്വേതയുടെ യഥാർത്ഥ വായ്പ തുക 40 ലക്ഷം രൂപയായിരുന്നുവെങ്കിൽ, അവൾ ഇതുവരെ 10 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ടെങ്കിൽ, തിരിച്ചടച്ച തുകയും വസ്തുവിൻ്റെ മൂല്യവും അടിസ്ഥാനമാക്കി അവർക്ക് ടോപ്പ്-അപ്പ് വായ്പ ലഭിക്കും.

തിരിച്ചടവ് കൃത്യമായിരിക്കണം
ഇത്തരത്തിൽ ഭവന വായ്പ ടോപ്പ്-അപ്പ് ചെയ്യുന്നതിന് നിങ്ങളുടെ നിലവിലുള്ള ലോണിന്‍റെ തിരിച്ചട് ചരിത്രം മികച്ചതും കൃത്യവുമായിരിക്കണം. ക്രെഡിറ്റ് കാർഡുകൾ പോലെയുള്ള മറ്റ് സുരക്ഷിതമല്ലാത്ത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ടോപ്പ്-അപ്പുകൾ പലപ്പോഴും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പുതിയ വായ്പാ അപേക്ഷയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പേപ്പർവർക്കുകളും വേഗത്തിലുള്ള അംഗീകാര സമയവും ഉപയോഗിച്ച് ഈ പ്രക്രിയ പലപ്പോഴും കാര്യക്ഷമമാക്കപ്പെടുന്നു.
തീരുമാനം ആലോചിച്ച് മതി
സ്റ്റെപ്പ്-അപ്പ് ഹോം ലോൺ, ടോപ്പ്-അപ്പ് ഹോം ലോൺ ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ യുക്തിയാണ്. അതേസമയം തന്നെ സാമ്പത്തിക ആവശ്യകതകൾ നന്നായി വിലയിരുത്തണം. ഈ വായ്പാ ഓഫറുകൾ മനസ്സിലാക്കുന്നത് അവരുടെ സാമ്പത്തിക ക്ഷേമത്തെയും ഒരു വീട് വാങ്ങുന്നതിനുള്ള മൊത്തത്തിലുള്ള പ്രക്രിയയെയും കാര്യമായി സ്വാധീനിക്കും. അതിനാൽ, ലഭ്യമായ എല്ലാ ബദലുകളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയതിനുശേഷം മാത്രം തീരുമാനം എടുക്കേണ്ടത് പ്രധാനമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications