വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയില്‍ ആയതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമാണ്. ഇതിനോടൊപ്പം മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലങ്ങളും ഇത്തരം നീക്കങ്ങള്‍ക്കുള്ള പ്രേരണാഘടകമാകുന്നുണ്ട്. ഇത്തരത്തില്‍ വ്യവസായ മേഖലയിലെ പ്രതികൂലാവസ്ഥയും നിരാശപ്പെടുത്തിയ സാമ്പത്തിക ഫലവും കാരണം സെല്‍ റേറ്റിങ് ലഭിച്ച ഒരു ലാര്‍ജ് കാപ് ഓഹരിയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.
ഏഷ്യന്‍ പെയിന്റ്സ്
നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് എളിയ രീതിയില്‍ 1942-ല്‍ ആരംഭിച്ച സ്ഥാപനമാണ് ഏഷ്യന്‍ പെയിന്റ്സ്. പിന്നീടുള്ള 25 വര്‍ഷത്തിനകം തന്നെ ഇന്ത്യയിലെ മുന്‍നിര പെയിന്റ് കമ്പനിയായി വളര്‍ന്നു. 1967 മുതല്‍ പെയിന്റ് വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുന്നു. അലങ്കാര, ആഡംബര, വ്യാവസായിക ആവശ്യത്തിനുള്ള വിവിധതരം പെയിന്റുകള്‍, പശ, ഭിത്തിയുടെ സംരംക്ഷണത്തിനുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ബാത്ത്റൂം, കിച്ചണ്‍, ലൈറ്റിങ്, ഫര്‍ണീഷിങ്, ഫര്‍ണീച്ചര്‍, സാനിറ്റൈസര്‍, അണുനാശിനി തുടങ്ങിയ മേഖലകളിലേക്കും ബിസിനസ് വൈവിധ്യവത്കരിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
ഏഷ്യന്‍ പെയിന്റ്സിന്റെ (BSE: 500820, NSE: ASIANPAINT) ആകെ ഓഹരികളില്‍ 52.63 ശതമാനവും പ്രമോട്ടറുടെ കൈവശമാണുള്ളത്. ഇതില്‍ 11.08 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പാദത്തേക്കാള്‍ ഈട് നല്കിയ ഓഹരി വിഹിതം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 19.45 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.62 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.59 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 137.92 നിരക്കിലാണ്. കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 96.46 ആണ്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2,92,435 കോടിയാണ്.
പ്രതികൂല ഘടകം
പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളില്‍ 30- 40 ശതമാനവും ക്രൂഡ് ഓയില്‍ അനുബന്ധ ഘടകങ്ങളാണ്. അതിനാല്‍ ക്രൂഡ് ഓയിലിന്റെ വില 1 ശതമാനം വര്‍ധിക്കുമ്പോള്‍ കമ്പനിയുടെ ചെലവ് 1.3 ശതമാനം വീതം വര്‍ധിക്കും. ഇതിനോടകം ഉത്പന്നത്തിന്റെ വില കൂട്ടിയിട്ടുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം ഉത്പാദന ചെലവേറ്റുന്നുണ്ട്.
വീണ്ടും ഉത്പന്ന വില വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടെങ്കിലും നിലവിലെ പണപ്പെരുപ്പത്തിന്റെ തോതിന്റെ അടിസ്ഥാനത്തില്‍ തട്ടിക്കിഴിച്ചാല്‍ മെച്ചം കുറയാനാണ് സാധ്യത. കൂടാതെ വില വര്‍ധന വിപണിയില്‍ ഉത്പന്ന ആവശ്യകതയേയും ബാധിക്കാം. ഇത്തരത്തില്‍ ലാഭമാര്‍ജിനില്‍ സമ്മര്‍ദം നേരിടുന്നതിനാലാണ് ബ്രോക്കറേജ് സ്ഥാപനം ഏഷ്യന്‍ പെയിന്റ്സ് ഓഹരിക്ക് സെല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (Piotroski Score: 5) അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഏഷ്യന്‍ പെയിന്റ്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 14.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 8.5 ശതമാനവും അറ്റാദായത്തില്‍ 12 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം വരുമാനം 7.28 ശതമാനം ഇടിഞ്ഞ് 7,973 കോടിയായി താഴ്ന്നു. നാലാം പാദത്തിലെ അറ്റാദായം പാദാനുപാദത്തില്‍ 15 ശതമാനം ഇടിഞ്ഞ് 865 കോടിയിലുമെത്തി.
ലക്ഷ്യവില 2,550
ബുധനാഴ്ച രാവിലെ ഒരു ശതമാനത്തിലേറെ ഇടിവില്‍ 3,050 നിലവാരത്തിലാണ് ഏഷ്യന്‍ പെയിന്റ്സ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 2,550 രൂപയിലേക്ക് താഴാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത് വിപണി വിലയില്‍ നിന്നും 17 ശതമാനത്തോളം ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം.
അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 3,590 രൂപയും കുറഞ്ഞ വില 2,521 രൂപയുമാണ്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഓഹരികള്‍ 10 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications