വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. രണ്ട് വര്‍ഷത്തിനിടയില്‍ കനത്ത തിരിച്ചടി നേരിട്ട വ്യാപാര ആഴ്ചയാണ് കടന്നു പോയത്. പ്രധാന സൂചികകളും ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ഇതോടെ ഒരേസമയം നിക്ഷേപത്തിനും ട്രേഡിങ്ങിനും പാകപ്പെട്ട നിരവധി ഓഹരികളെ കണ്ടെത്താനാകും. അതേസമയം തിരിച്ചടിയുടെ പാതയിലുള്ള 2 ഓഹരികളില്‍ ഷോര്‍ട്ട് സെല്‍ പരീക്ഷിക്കാമെന്ന നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ പ്രശസ്തമായ പശ നിര്‍മാതാക്കളാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 500331, NSE : PIDILITIND). കൂടാതെ പെയിന്റ് കെമിക്കല്‍സ്, വാഹനങ്ങള്‍ക്കുള്ള കെമിക്കലുകള്‍, കല, വസ്ത്രം, മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പശ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇവരുടെ ഫെവിക്കോള്‍, ഫെവി ക്വിക്ക്, എം-സീല്‍, ഡോക്ടര്‍ ഫിക്സിറ്റ് ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ ജനപ്രീതി നേടിയതാണ്.
നിലവില്‍ 2,110 രൂപയിലാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,775 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് നിഗമനം. ഇത് വിപണി വിലയേക്കാള്‍ 16 ശതമാനത്തോളം താഴെയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,150 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരികള്‍ 20, 50-ഡിഎംഎ നിലവാരങ്ങള്‍ക്ക് താഴെയാണ്. ചാര്‍ട്ടില്‍ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ആര്‍എസ്ഐ സൂചകവും ബെയറിഷ് സൂചന നല്കുന്നു.
ജൂബിലന്റ് ഫൂഡ്വര്ക്ക്സ്
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സേവന കമ്പനിയാണ് ജൂബിലന്റ് ഫൂഡ്വര്ക്ക്സ്. ആഗോള കമ്പനികളായ ഡോമിനോസ് പിസ്സ, ഡങ്കിന് ഡോണട്ടസ്, പൊപ്പായീസ് എന്നിവയുടെ രാജ്യത്തെ ഫ്രാഞ്ചൈസി ലൈസന്‍സ് നേടിയിട്ടുണ്ട്. ഇതിനോടകം 1,550-ലധികം ഡൊമിനോ പിസ്സ് ഷോപ്പുകള്‍ രാജ്യമെമ്പാടും ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭക്ഷണങ്ങള്‍ക്കായി സ്വന്തം നിലയില്‍ ഹോങ്സ് കിച്ചണ്‍ എന്ന വിഭാഗം 2019-ല്‍ തുടങ്ങി. ബിരിയാണി, നോണ്‍വെജ് വിഭവങ്ങള്‍ക്കായി 'എക്ദം' എന്ന ബ്രാന്‍ഡിലും 'ഷെഫ് ബോസ്' എന്ന ബ്രാന്‍ഡില്‍ എഫ്എംസിജി വിഭാഗത്തിലും കമ്പനിക്ക് ഉപകമ്പനികളുണ്ട്.
അതേസമയം തിങ്കളാഴ്ച രാവിലെ 500 രൂപ നിലവാരത്തിലാണ് ജൂബിലന്റ് ഫൂഡ്വര്ക്ക്സ് (BSE: 533155, NSE : JUBLFOOD) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 440 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് അനുമാനം. ഇത് വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം താഴെയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 520 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
നിലവില്‍ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ജൂബിലന്റ് ഫൂഡ്വര്ക്ക്സ് ഓഹരി നില്‍ക്കുന്നത്. ടെക്നിക്കല്‍ സൂചകങ്ങളും ബെയറിഷ് സൂചനയാണ് നല്‍കുന്നത്. ചാര്‍ട്ടില്‍ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications