ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഒരു വര്ഷഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും അതിശക്തമായാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെ തന്നെ തീര്‍ത്തും അപ്രതീക്ഷിത കുതിപ്പാണ് സൂചികകള്‍ കാഴ്ചവെച്ചത്. അതേസമയം കമ്പനികള്‍ ജൂണ്‍ പാദഫലവും ഇതിനിടയില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ച ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങളുടെ സെല്‍ റേറ്റിങ് ലഭിച്ച 2 ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.
ദീപക് നൈട്രേറ്റ്
ഗുജറാത്ത് കേന്ദ്രീകരിച്ച് സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ദീപക് നൈട്രേറ്റ്. വ്യാവസായിക സ്ഫോടന ദ്രവ്യങ്ങള്‍, പെയിന്റ്, പോളിമര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനു വേണ്ട വിവിധ ഘടക പദാര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കുന്നു. അതേസമയം ഈ മിഡ് കാപ് ഓഹരി സമീപ ഭാവിയില്‍ 1,605 രൂപയിലേക്ക് ഇടിയാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 22 ശതമാനത്തിലധികം താഴ്ന്ന നിലവാരമാണ്. ഇന്നു രാവിലെ 2,060 രൂപയിലാണ് ദീപക് നൈട്രേറ്റിലെ വ്യാപാരം പുരോഗമിക്കുന്നത്.
ദീപക് നൈട്രേറ്റിന്റെ ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഓഹരി ഒഴിവാക്കണമെന്ന സൂചനയോടെയുള്ള സെല്‍ (SELL) റേറ്റിങ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഉയര്‍ന്ന ഉത്പാദന ചെലവ് കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ ഇനിയും സമ്മര്‍ദം സൃഷ്ടിക്കാം. ഫിനോള്‍ പ്ലാന്റ് ഇതിനകം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ വരുമാന വളര്‍ച്ച പ്രതീക്ഷിക്കാനുമാകില്ല. തുടങ്ങിയ കാരണങ്ങളാണ് ദീപക് നൈട്രേറ്റിന്റെ (BSE: 506401, NSE : DEEPAKNTR) പ്രതികൂല ഘടകങ്ങളായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടിയത്.
ഡെല്‍ഹിവെറി
ലോജിസ്റ്റിക് രംഗത്തെ എല്ലാവിധ വിതരണ സേവനങ്ങളും നല്കുന്ന മുന്‍നിര കമ്പനിയാണ് ഡെല്‍ഹിവെറി ലിമിറ്റഡ്. ഇ-കൊമേഴ്സ് റിട്ടേണ്‍ സര്‍വീസസ്, പണപ്പിരിവ്, തട്ടിപ്പ് തടയാനുള്ള സംവിധാനങ്ങള്‍, പ്രോസസിങ് സേവനങ്ങളും നല്കുന്നു. അതേസമയം ഈ ലാര്‍ജ് കാപ് ഓഹരിയുടെ വില സമീപ ഭാവിയില്‍ 484 രൂപയിലേക്ക് ഇടിയാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇന്നു രാവിലെ ഓഹരികള്‍ 580 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂണ്‍ പാദത്തില്‍ ഡെല്ഹിവെറിയുടെ (BSE: 543529, NSE : DELHIVERY) വരുമാനത്തില്‍ മാര്‍ച്ച് പാദത്തേക്കാള്‍ 16 ശതമാനത്തോളം ഇടിവുണ്ടായി. അതുപോലെ കമ്പനിയുടെ അറ്റനഷ്ടവും മൂന്നിരട്ടിയിലധികം വര്‍ധിച്ച് 405 കോടിയായി. ജൂണ്‍ പാദഫലം വിലയിരുത്തിയ ശേഷം ഹോള്‍ഡ് (HOLD) എന്നതില്‍ നിന്നും സെല്‍ (SELL) റേറ്റിങ്ങിലേക്ക് ബ്രോക്കറേജ് സ്ഥാപനം ഡെല്‍ഹിവെറി ഓഹരിയുടെ റേറ്റിങ് തരംതാഴ്ത്തി. അതേസമയം ഈ ഓഹരിയുടെ വില 610 രൂപയില്‍ നില്ക്കുമ്പോള് ആണ് ഹോള്‍ഡ് റേറ്റിങ് നല്‍കിയിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications