വൈകിയെത്തിയ ദീപാവലി വെടിക്കെട്ടിനാണ് ആഭ്യന്തര വിപണിയില്‍ ഇന്നു അരങ്ങേറിയത്. ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 2 ശതമാനത്തോളം കുതിച്ചുയര്‍ന്നു 61,795-ല്‍ വ്യാപാരം അവസാനിപ്പിച്ചു. സൂചികയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങ് നിലവാരമാണിത്. വെള്ളിയാഴ്ചത്തെ ക്ലോസിങ്ങോടെ 2021 ഒക്ടോബര്‍ 18-ന് രേഖപ്പെടുത്തിയ 61,765 റെക്കോഡ് നിലവാരവും തിരുത്തിയെഴുതി.
ഇന്നത്തെ വ്യാപാര ഇടവേളയില്‍ 61,826-ലെത്തി ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും സെന്‍സെക്സ് കുറിച്ചിട്ടു. ബാങ്കിംഗ്, ഐടി ഓഹരികളിലെ ഉണര്‍വാണ് സൂചികയുടെ മുന്നേറ്റത്തിനുള്ള മുഖ്യ സംഭാവന നല്‍കിയത്. ഇതിനകം ബാങ്കിംഗ് ഓഹരി വിഭാഗം സൂചിക പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തിക്കഴിഞ്ഞു.
അമേരിക്കയിലെ പണപ്പെരുപ്പം പൊതുവില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന നിരക്കില്‍ പുറത്തുവന്നതാണ് ഇന്നു ആഗോള തലത്തില്‍ ഓഹരി വിപണികളിലെ മുന്നേറ്റത്തിനുള്ള വഴിമരുന്നിട്ടത്. അമേരിക്കയിലെ പണപ്പെരുപ്പം 9 മാസത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ഡോളര്‍ സൂചിക ദുര്‍ബലമായത് ഇന്ത്യന്‍ രൂപയ്ക്കും കരുത്തു പകരുന്നു.
2021 ഒക്ടോബര്‍ 19-ന് രേഖപ്പെടുത്തിയ 62,245 എന്ന സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 450 പോയിന്റ് മാത്രം അകലത്തില്‍ സെന്‍സെക്സ് സൂചിക എത്തിയതോടെ നിക്ഷേപകര്‍ക്കിടയിലും വിവിധ ചര്‍ച്ചകള്‍ സജീവമായി. മാജിക് നമ്പറായ 1,00,000 (1 ലക്ഷം) സെന്‍സെക്സ് എപ്പോള്‍ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇതിനിടെ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഗ്രൂപ്പിന്റെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം തലവനും അറിയപ്പെടുന്ന വിപണി വിശകലന വിദഗ്ധനുമായ ക്രിസ്റ്റഫര്‍ വുഡ്, 2027 സാമ്പത്തിക വര്‍ഷത്തിനകം സെന്‍സെക്സ് സൂചിക 1 ലക്ഷം മറികടക്കുമെന്ന് സൂചിപ്പിച്ചു.
എന്നാല്‍ സമീപകാലയളവില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ പ്രകടമാകുന്ന കരുത്തിന്റെ അടിസ്ഥാനത്തില്‍ 2025-നോടകം തന്നെ സെന്‍സെക്സ് 1 ലക്ഷം പോയിന്റ് എന്ന നാഴികക്കല്ല് മറികടക്കുമെന്നാണ് ദലാല്‍ സ്ട്രീറ്റിലെ മുതിര്‍ന്ന ഫണ്ട് മാനേജരായ ഹിരേന്‍ വേദ് അഭിപ്രായപ്പെട്ടത്. സെന്‍സെക്സിന്റെ ചരിത്ര നേട്ടത്തിന് അധികം കാലതാമസം വേണ്ടിവരില്ലെന്ന് തന്നെയാണ് ഭൂരിപക്ഷം ഇന്ത്യന്‍ വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്.
2024 ഏപ്രിലോടെ സെന്‍സെക്സ് 1 ലക്ഷം തൊടുമെന്നാണ് സാംകോ സെക്യൂരിറ്റീസിന്റെ അപൂര്‍വ സേഥ് അഭിപ്രായപ്പെട്ടത്. 8 വര്‍ഷക്കാലയളവില്‍ സെന്‍സെക്സ് സൂചികയിലെ 'ആര്‍ത്തി'യുടേയും 'ഭയ'ത്തിന്റേയും ചാക്രികമായ ആവൃത്തി പൂര്‍ത്തിയാകാറുണ്ട്. ഇപ്പോഴുള്ള 'ആര്‍ത്തി'യുടെ ചാക്രികത 2024 ഏപിലില് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
സെന്‍സെക്സ് ചരിത്രം
രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് 2002 ഒക്ടോബറില്‍ ബിഎസ്ഇയുടെ മുഖ്യ സൂചിക 3,000 നിലവാരത്തിനും താഴെയാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് 2012-ലേക്ക് എത്തുമ്പോള്‍ സെന്‍സെക്സ് 19,000 നിലവാരത്തിലേക്ക് മുന്നേറി. 6 വര്‍ഷങ്ങള്‍ കൂടി പിന്നിടുമ്പോഴേക്കും സൂചിക മള്‍ട്ടിബാഗര്‍ നേട്ടത്തോടെ 34,000 നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. 2022-ല്‍ സെന്‍സെക്സ് 60,000 നിലവാരം മറികടന്നു ചുറ്റിത്തിരിയുകയാണ്. അതായത്, 20 വര്‍ഷങ്ങള്‍ക്കിടെ സെന്‍സെക്സ് 3,000-ല്‍ നിന്നും 60,000-ലേക്ക് ഉയര്‍ന്നുവെന്ന് സാരം.
കഴിഞ്ഞ 20 വര്‍ഷത്തെ വളര്‍ച്ചാ വേഗത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും 15% സംയോജിത നിരക്കില്‍ സെന്‍സെക്സ് സൂചിക മുന്നേറിയാല്‍ 4 വര്‍ഷത്തില്‍ താഴെയുള്ള സമയത്തിനകം 1 ലക്ഷമെന്ന നിലവാരം മറികടക്കുമെന്ന് എഎന്‍എംഐ പ്രസിഡന്റ് കമലേഷ് ഷാ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയും സംബന്ധിച്ച ആഗോള ഘടകങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതോടെ ഇന്ത്യ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകുമെന്ന് മുന്‍കൂട്ടി അദ്ദേഹം പ്രവചിച്ചിരുന്നു.
അതേസമയം കോര്‍പറേറ്റ് കമ്പനികളുടെ അറ്റാദായത്തിലെ 15-16% വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സെന്‍സെക്സ് 15% നിരക്കില്‍ മുന്നേറിയാല്‍ ഓരോ 5 വര്‍ഷം കൂടുമ്പോഴും സൂചികയ്ക്ക് ഇരട്ടിക്കാന്‍ സാധിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications