വീണ്ടും 60,000 തൊട്ട് സെന്‍സെക്‌സ്; അടുത്ത ബുള്‍ റണ്ണിന് തുടക്കമോ? വിദഗ്ധര്‍ പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലുമാസത്തെ കാത്തിരിപ്പിന് വിരാമം. 60,000 പോയിന്റ് നിലയിലേക്ക് സെന്‍സെക്‌സ് തിരിച്ചുകയറിയിരിക്കുന്നു. ബുധനാഴ്ച്ച 0.7 ശതമാനം നേട്ടം മുറുക്കെപ്പിടിച്ച ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 60,260 പോയിന്റ് നിലയിലാണ് തിരശ്ശീലയിട്ടത്.

2022 ആദ്യപാദം സംഭവബഹുലമാണ് വിപണിയുടെ യാത്ര. നടപ്പുവര്‍ഷം ഇതുവരെ സെന്‍സെക്‌സ് കൈവരിച്ചത് 1.8 ശതമാനം നേട്ടം മാത്രം. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ്, പലിശ നിരക്ക് വര്‍ധനവ്, റഷ്യ-ഉക്രൈന്‍ യുദ്ധം, അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം, വിദേശ നിക്ഷേപകരുടെ കയ്യൊഴിയല്‍ എന്നിങ്ങനെ കഴുത്തറ്റം പ്രശ്‌നത്തിലായിരുന്നു ആദ്യപാദം ഇന്ത്യന്‍ വിപണി.

പ്രതീക്ഷ

എന്നാല്‍ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ മാര്‍ക്കറ്റില്‍ തെളിയുന്നുണ്ട്. വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി; എണ്ണവില താഴ്ന്നു. പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനവും മുന്നോട്ട് ഭീഷണി മുഴക്കുന്നുണ്ടെങ്കിലും 'വറുതിയുടെ കാലം' കഴിഞ്ഞ മട്ടിലാണ് വിപണി മുന്നേറുന്നത്. ഫലമോ, കഴിഞ്ഞ രണ്ടുമാസം കൊണ്ട് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 17 ശതമാനത്തിലേറെ ഉയര്‍ന്നത് കാണാം.

പുതിയ നിക്ഷേപകര്‍ക്ക് ലാഭമെടുക്കാം

ഈ അവസരത്തില്‍ നിക്ഷേപകര്‍ക്ക് അറിയേണ്ടത് ഒരു കാര്യം മാത്രം --- ഇപ്പോഴത്തെ കയറ്റത്തില്‍ എന്തുചെയ്യണം, ഇനിയും കാത്തിരിക്കണോ അതോ ലാഭമെടുത്ത് ഓഹരികള്‍ വിറ്റൊഴിവാക്കണോ?

പുതിയ നിക്ഷേപകര്‍ക്ക് ലാഭമെടുക്കാം

പ്രോബിറ്റസ് വെല്‍ത്തിന്റെ സ്ഥാപക കവിത മേനന്‍ വിഷയത്തില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 2020 -ല്‍ മാര്‍ക്കറ്റ് വീണ സമയത്ത് നിക്ഷേപം ആരംഭിച്ചവര്‍ക്ക് ലാഭമെടുക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ കണ്ട് പരിചയമുള്ള പഴയ നിക്ഷേപകര്‍ക്ക് കാത്തിരിക്കാം, മുന്നോട്ടുള്ള ഉയര്‍ച്ചയ്ക്കായി.

റിട്ടേണുകൾ

അസറ്റ് ക്ലാസ് എന്ന നിലയ്ക്ക് ഓഹരികളിലുള്ള വിശ്വാസം നിക്ഷേപകര്‍ മുറുക്കെപ്പിടിക്കണം. ഇതേസമയം, റിട്ടേണുകളെ കുറിച്ച് അമിതപ്രതീക്ഷകള്‍ പാടില്ലെന്നും കവിത മേനന്‍ പറയുന്നു. '2020, 2021 കാലഘട്ടങ്ങളില്‍ കിട്ടിയ രണ്ടക്ക, മൂന്നക്ക നേട്ടങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കരുത്. ഇതേസമയം, ഓഹരികളില്‍ ബുള്ളിഷ് റണ്‍ നടക്കാന്‍ ഏതാനും കാരണങ്ങള്‍ ഇപ്പോഴുണ്ട്. പണപ്പെരുപ്പത്തിന്റെ ഭീതികരമായ സമ്മര്‍ദ്ദം കുറഞ്ഞു. എണ്ണവില താഴ്ന്നു. കോര്‍പ്പറേറ്റ് വരുമാനം മെച്ചപ്പെട്ടു', കവിത മേനന്‍ ചൂണ്ടിക്കാട്ടുന്നു.

ചാഞ്ചാട്ടം തുടരും

ചാഞ്ചാട്ടം തുടരും

കഴിഞ്ഞ രണ്ടുമാസത്തെ സ്വപ്‌നത്തേരോട്ടം മുന്നിലുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 'വ്യവസ്ഥാപിതമായ നിക്ഷേപ രീതിയോ (എസ്‌ഐപി) വ്യവസ്ഥാപിതമായ കൈമാറ്റ രീതിയോ (എസ്ടിപി) വേണം നിക്ഷേപകര്‍ കൈക്കൊള്ളാന്‍. മാര്‍ക്കറ്റില്‍ ഒന്നുരണ്ടുതവണ ഇനിയും തിരുത്തല്‍ നടക്കും. അതുകൊണ്ട് എസ്‌ഐപിയും എസ്ടിപിയുമാണ് മികച്ച റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍', മണിവര്‍ക്ക്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്ഥാപക നിസ്‌റീന്‍ മാമാജി പറയുന്നു.

റീബാലൻസ്

'പണം ആവശ്യമായ അല്ലെങ്കില്‍ ഫൈനാന്‍ഷ്യല്‍ അഥവാ റിട്ടയര്‍മെന്റ് ഗോളുകള്‍ക്ക് അടുത്തുനില്‍ക്കുന്ന നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോ റീബാലന്‍സ് ചെയ്ത് ഫണ്ടുകള്‍ ഡെറ്റിലേക്ക് നീക്കാം. ഇതേസമയം, ഡെറ്റ് ഫണ്ട് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ആകര്‍ഷിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം', മാമാജി സൂചിപ്പിക്കുന്നു.

Also Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാംAlso Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാം

 
കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം

ജനുവരി - ജൂണ്‍ കാലയളവില്‍ വിദേശ നിക്ഷേപകര്‍ 2.17 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിപണിയില്‍ വിറ്റത്. ശേഷം കഴിഞ്ഞ രണ്ടുമാസം കൊണ്ട് 41,705 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ തിരിച്ചുവാങ്ങുകയും ചെയ്തു. വിദേശ നിക്ഷേപകര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നാല്‍ മാര്‍ക്കറ്റ് കൂടുതല്‍ ഉയരങ്ങള്‍ കുറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.

വാല്യുവേഷൻ

Also Read: കെട്ടകാലം കഴിഞ്ഞോ! സൊമാറ്റോ ഓഹരി മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നു; വില എവിടംവരെ പോകും?Also Read: കെട്ടകാലം കഴിഞ്ഞോ! സൊമാറ്റോ ഓഹരി മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നു; വില എവിടംവരെ പോകും?

പണപ്പെരുപ്പവും പലിശ നിരക്കും കത്തിനില്‍ക്കുന്ന സമയത്തും അമേരിക്കന്‍ വിപണിയുടെ വാല്യുവേഷന്‍ ദീര്‍ഘകാല ആവറേജുകളെക്കാളും ഉയര്‍ന്നുനില്‍ക്കുകയാണ്. യുഎസ് മാര്‍ക്കറ്റില്‍ തിരുത്തല്‍ സംഭവിച്ചാല്‍ ഇന്ത്യന്‍ ഓഹരികളിലും ഇതു പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് ക്രീഡന്‍സ് വെല്‍ത്തിന്റെ സ്ഥാപകനും സിഇഒയുമായ കിര്‍ത്തന്‍ ഷാ നല്‍കുന്നു.

 

Read more about: stock market share market
English summary

Sensex Regains 60,000 Mark, Another Bull Run? What Should Investors Do? Experts Give Opinion

Sensex Regains 60,000 Mark, Another Bull Run? What Should Investors Do? Experts Give Opinion. Read in Malayalam.
Story first published: Thursday, August 18, 2022, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X